നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • വയനാടിന്റെ ടൂറിസം മേഖലയ്ക്ക് കരുത്ത് പകരുന്നതാണ് സമ്പൂര്‍ണ വാക്‌സിനേഷന്‍; മന്ത്രി മുഹമ്മദ് റിയാസ്

  വയനാടിന്റെ ടൂറിസം മേഖലയ്ക്ക് കരുത്ത് പകരുന്നതാണ് സമ്പൂര്‍ണ വാക്‌സിനേഷന്‍; മന്ത്രി മുഹമ്മദ് റിയാസ്

  ടൂറിസം മേഖലയില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ പ്രവര്‍ത്തനം നടത്താന്‍ ആരോഗ്യ വകുപ്പും ടൂറിസം വകുപ്പും സംയുക്തമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി മാറി.

  മുഹമ്മദ് റിയാസ്

  മുഹമ്മദ് റിയാസ്

  • Share this:
   തിരുവനന്തപുരം: വയനാടിന്റെ ടൂറിസം മേഖലയ്ക്ക് കരുത്ത് പകരുന്നതാണ് സമ്പൂര്‍ണ വാക്‌സിനേഷനെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് ടൂറിസം മേഖല തുറന്നു കൊടുക്കുന്ന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത് വയനാട്ടിലാണ്.

   ടൂറിസം മേഖലയില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ പ്രവര്‍ത്തനം നടത്താന്‍ ആരോഗ്യ വകുപ്പും ടൂറിസം വകുപ്പും സംയുക്തമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി മാറി. ആദ്യം വൈത്തിരിലാണ് വാക്‌സിനേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പൂര്‍ണ പിന്തുണ നല്‍കിയെന്ന് മന്ത്രി വ്യക്തമാക്കി.

   ഇപ്പോള്‍ വയനാട് ജില്ലയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇതോടെ വാക്സിനേഷന്‍ യജ്ഞത്തില്‍ ലക്ഷ്യം കൈവരിച്ച ആദ്യ ജില്ലയായി വയനാട് മാറി. ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയിലും ടൂറിസം വകുപ്പ് മന്ത്രി എന്ന നിലയിലും ഏറെ സന്തോഷം പകരുന്ന ഒരു കാര്യമാണ് ഇതെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു.

   വയനാടിന്റെ ടൂറിസം മേഖലയ്ക്ക് കരുത്ത് പകരുന്നതാണ് സമ്പൂര്‍ണ വാക്‌സിനേഷന്‍. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ നിരവധി യോഗങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയുടെ ഭാഗമായി വയനാട് എത്തിയപ്പോള്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നെന്ന് മന്ത്രി പറഞ്ഞു.

   Also Read-കേരളത്തിലെ കോവിഡ് സ്ഥിതിവിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് സംസ്ഥാനം സന്ദര്‍ശിക്കും

   ഏറെ ദുര്‍ഘടമായ പാതകളിലൂടെ സഞ്ചരിച്ച് ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയ ആരോഗ്യ വകുപ്പ്, ജില്ലാ ഭരണകൂടം, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ മന്ത്രി അഭിനന്ദിച്ചു.

   6,16,112 പേര്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. 2,13,311 പേര്‍ക്കാണ് രണ്ടാം ഡോസ് (31.67 ശതമാനം) വാക്‌സിന്‍ നല്‍കിയത്. കുറഞ്ഞ കാലയളവ് കൊണ്ട് ലക്ഷ്യം കൈവരിച്ച ജില്ലയിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവരേയും ആരോഗ്യമന്ത്രി അഭിനന്ദിച്ചിരുന്നു.

   Also Read-കോവിഡ്: പരിശോധന വര്‍ധിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം

   ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ ടീമുകള്‍ പ്രത്യേക ദൗത്യത്തിലൂടെയാണ് വാക്‌സിന്‍ നല്‍കിയത്. കിടപ്പ് രോഗികള്‍ക്ക് വീടുകളിലെത്തി വാക്‌സിനേഷന്‍ നല്‍കാനായും പ്രത്യേകം ശ്രദ്ധിച്ചു. 636 കിടപ്പ് രോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിന്‍ നല്‍കി. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ട്രൈബല്‍ വകുപ്പ്, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ ദൗത്യത്തിന്റെ ഭാഗമായി.
   Published by:Jayesh Krishnan
   First published: