നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • പായിപ്പാട് സംഭവം: കരാറുകാർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍

  പായിപ്പാട് സംഭവം: കരാറുകാർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍

  അതിഥി തൊഴിലാളികള്‍ താമസസ്ഥലം വിട്ട് പുറത്തുപോയാല്‍ അതിന് ഉത്തരവാദികള്‍ കോണ്‍ട്രാക്ടര്‍മാരായിരിക്കും.

  വി.എസ് സുനിൽ കുമാർ

  വി.എസ് സുനിൽ കുമാർ

  • Share this:
   കൊച്ചി: ചങ്ങനാശേരിയിലെ പായിപ്പാട് അതിഥി തൊഴിലാളികള്‍ റോഡിലിറങ്ങി പ്രതിഷേധിച്ച സംഭവത്തിൽ കരാറുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. ലോക്ഡൗണ്‍ കാലയളവ് കഴിഞ്ഞാല്‍ ഇവര്‍ക്ക് തിരികെ പോകാനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

   തൊഴിലാളികള്‍ക്ക് താമസം, ഭക്ഷണം, വൈദ്യസഹായം തുടങ്ങി എല്ലാം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് ആവശ്യമായ സൗകര്യവും ലോക്ഡൗണ്‍ കാലയളവ് കഴിയുന്നതോടെ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
   You may also like:'വീടിനുള്ളിൽ കുട്ടി മരിച്ചുകിടക്കുന്നു'; മദ്യം ലഭിക്കാത്തതിൽ വിഭ്രാന്തിയിലായ യുവാവ് പറമ്പിൽ കുഴിയെടുത്തു [NEWS]കൊറോണ മഹാമാരിക്ക് കാരണം സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കിയത്: വിവാദ പരാമര്‍ശവുമായി ഇറാഖിലെ ഷിയ നേതാവ് [NEWS]കൊറോണ; ശബരിമല;ഗെയിൽ; പ്രശ്‍നം എന്തുമാകട്ടെ; യതീഷ് ചന്ദ്രയുടെ വിവാദം; അത് നിർബന്ധം [NEWS]

   നിലവിലെ സാഹചര്യത്തില്‍ അവരെ നാട്ടിലേക്ക് മടക്കിഅയയ്ക്കാനാകില്ല. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികളുടെ വിവരമന്വേഷിച്ചു കൊണ്ടുള്ള ധാരാളം കോളുകള്‍ വരുന്നുണ്ട്. അതിനെല്ലാം കൃത്യമായി മറുപടി നല്‍കുന്നുണ്ട്.

   അതിഥി തൊഴിലാളികള്‍ താമസസ്ഥലം വിട്ട് പുറത്തുപോയാല്‍ അതിന് ഉത്തരവാദികള്‍ കോണ്‍ട്രാക്ടര്‍മാരായിരിക്കും. അങ്ങനെ ഒരു സാഹചര്യമുണ്ടായാല്‍ കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കും. അവര്‍ വഴി കേരളത്തിലെത്തിയ തൊഴിലാളികള്‍ സര്‍ക്കാരിന്റെ കര്‍ഫ്യൂ അനുസരിച്ച് ഇരിക്കുമെന്ന് ഉറപ്പാക്കേണ്ട ഉത്തരവനാദിത്തം അവരുടേതാണ്. തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കേണ്ടതും അവരാണ്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ട്രാക്ടര്‍മാര്‍ വേണ്ട സൗകര്യമൊരുക്കിയില്ലെങ്കില്‍ അവർക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും സുനിൽ കുമാർ വ്യക്തമാക്കി.

   Published by:Aneesh Anirudhan
   First published: