• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • മിഷൻ ഓക്സിജൻ: ഡൽഹിയിൽ ഓക്സിജൻ കോൺസെൻട്രേറ്റേഴ്സിനായി 13 കോടി രൂപ സമാഹരിച്ച് സംരംഭകർ

മിഷൻ ഓക്സിജൻ: ഡൽഹിയിൽ ഓക്സിജൻ കോൺസെൻട്രേറ്റേഴ്സിനായി 13 കോടി രൂപ സമാഹരിച്ച് സംരംഭകർ

മിഷൻ ഓക്സിജൻ എന്ന ഈ കാമ്പെയ്നിലൂടെ കീറ്റോ ഫണ്ട് ശേഖരണ പേജ് തുറന്നിട്ടുണ്ട്. ഈ പേജ് വഴി വ്യാഴാഴ്ചയോടെ 13,51,11,000 രൂപ ശേഖരിച്ചു. മിഷൻ ഓക്സിജന്റെ നിലവിലെ ഫണ്ടിംഗ് ടാർഗെറ്റ് തുക 15 കോടി രൂപയാണ്.

PTI

PTI

 • Last Updated :
 • Share this:
  കൊറോണ വൈറസ് മഹാമാരി ഇന്ത്യൻ ജനതയെ കടന്നാക്രമിക്കുന്നതിന്റെ ഫലമായി ഇന്ത്യയുടെ ആരോഗ്യ മേഖല തകർന്നുകൊണ്ടിരിക്കുകയാണ്. ഐസിയുകൾ, കിടക്കകൾ, ഓക്സിജൻ സിലിണ്ടറുകൾ, അവശ്യ മരുന്നുകൾ എന്നിവ തേടുന്ന സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെ കൂടുതലാണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ദുരവസ്ഥ കണക്കിലെടുത്ത് നിരവധി ധനസമാഹരണങ്ങളും സംഭാവന കാമ്പെയ്നുകളും നടക്കുന്നുണ്ട്. കോവിഡ് 19 രോഗികളെ ചികിത്സിക്കുന്നതിനായി ഓക്സിജൻ തീർന്നുപോയ ആശുപത്രികളെ സഹായിക്കുന്നതിനായി ഡൽഹി എൻസിആർ മേഖലകളിൽ ഒരു കൂട്ടം സംരംഭകർ ചേർന്ന് ഒരു വലിയ തുക സ്വരൂപിച്ചു. മിഷൻ ഓക്സിജൻ എന്ന ഈ കാമ്പെയ്നിലൂടെ കീറ്റോ ഫണ്ട് ശേഖരണ പേജ് തുറന്നിട്ടുണ്ട്. ഈ പേജ് വഴി വ്യാഴാഴ്ചയോടെ 13,51,11,000 രൂപ ശേഖരിച്ചു. മിഷൻ ഓക്സിജന്റെ നിലവിലെ ഫണ്ടിംഗ് ടാർഗെറ്റ് തുക 15 കോടി രൂപയാണ്.

  ഈ ക്രൗഡ് ഫണ്ടിംഗിലൂടെ, സന്നദ്ധപ്രവർത്തകരും എൻ‌ജി‌ഒകളും ചൈനീസ് നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് 1000 X 10L ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങും. അവശ്യ ഉപകരണങ്ങൾ ഇന്നലെ മുതൽ ഡൽഹി എൻ‌സി‌ആറിൽ വിതരണം ചെയ്ത് തുടങ്ങി. കോവിഡ് പ്രതിരോധത്തിന് ആവശ്യമുള്ള സാധനങ്ങൾ ക്ലിനിക്കുകൾ, സർക്കാർ ആശുപത്രികൾ, ചെറിയ നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ സൗജന്യമായി വിതരണം ചെയ്യും.

  നിലവിൽ, മിഷൻ ഓക്സിജൻ വഴി ചൈനയിൽ നിന്ന് 1,365 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ശേഖരിച്ചിട്ടുണ്ട്. അവ കയറ്റി അയയ്ക്കാൻ തുടങ്ങി. വ്യാഴാഴ്ച മുതൽ മിഷൻ ഓക്സിജൻ ടീമിന് അവ ആശുപത്രികളിൽ എത്തിക്കാൻ കഴിയും.

  മിഷൻ ഓക്സിജൻ ടീമിന്റെ കീറ്റോ പേജിലെ വിവരം അനുസരിച്ച് ആളുകളുടെ ജീവൻ രക്ഷിക്കുന്നതിനുള്ള ഈ മെഡിക്കൽ ഉപകരണങ്ങളുടെ വേഗത്തിലും കാര്യക്ഷമവുമായ ഡെലിവറികൾ ഉറപ്പാക്കുന്നതിന് ഡിജി, ബി‌എസ്‌എഫ്, മേജർ ജനറൽ (എച്ച്ക്യു), ഇന്ത്യൻ ആർമി, ഇഎസ്ഐസി ചെയർമാൻ, 13 സംസ്ഥാനങ്ങളിലായി 240 ഓളം സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവയുടെ സൂപ്രണ്ടുമാർ, അഡ്മിനിസ്ട്രേറ്റീവ് മേധാവികൾ എന്നിവരുമായി ടീം ബന്ധപ്പെട്ടിട്ടുണ്ട്. ഡൽഹി, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിലെ സംസ്ഥാന സർക്കാരുകളുമായും ലോജിസ്റ്റിക് ടീം ബന്ധപ്പെട്ടിട്ടുണ്ട്.

  സംസ്ഥാനങ്ങൾ അവരുടെ ആവശ്യകതകൾ അറിയിക്കുകയും സർക്കാറിന്റെ യഥാർത്ഥ ആവശ്യങ്ങൾ അടിസ്ഥാനമാക്കി കോൺസെൻട്രേറ്ററുകളുടെ വിഹിതം തീരുമാനിക്കുകയും ചെയ്യുമന്ന് കീറ്റോ പേജ് പരാമർശിക്കുന്നു. സംഭാവന തടസ്സമില്ലാതെ നൽകുന്നതിന് നിയമപരമായ പേപ്പർ വർക്കുകൾക്കൊപ്പം വിതരണങ്ങൾ ക്രമീകരിച്ചിരിക്കും. ഓപ്പൺ സോഴ്‌സായ സംഭാവനകളുടെ കാര്യത്തിൽ അവർ പൂർണ്ണ സുതാര്യത കാത്തുസൂക്ഷിച്ചിട്ടുണ്ടെന്നും ഏത് പരിശോധനയ്‌ക്കും പങ്കിടാമെന്നും മിഷൻ ഓക്‌സിജൻ ടീം വ്യക്തമാക്കി.

  'മിഷൻ ഓക്സിജൻ' പദ്ധതിയിലേക്ക് സച്ചിൻ തെണ്ടുൽക്കർ ഒരു കോടി രൂപ സംഭാവന നൽകിയിരുന്നു. ഈ പണം കോവിഡ് ആശുപത്രികളിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്റുകൾ ഇറക്കുമതി ചെയ്യാനായി ഉപയോഗിക്കും.

  Keywords: Mission Oxygen, Covid 19, Corona virus, Oxygen Concentrators, മിഷൻ ഓക്സിജൻ, കോവിഡ് 19, കൊറോണ വൈറസ്, ഓക്സിജൻ കോൺസൻട്രേറ്റേഴ്സ്
  Published by:Anuraj GR
  First published: