നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | മലപ്പുറത്തിന് ആശ്വാസമായി പൊന്നാനി; ആശങ്ക നൽകി കൊണ്ടോട്ടി

  Covid 19 | മലപ്പുറത്തിന് ആശ്വാസമായി പൊന്നാനി; ആശങ്ക നൽകി കൊണ്ടോട്ടി

  രണ്ട് ദിവസമായിട്ടാണ് പൊന്നാനി നഗരസഭയിൽ പരിശോധന നടത്തിയത്

  covid 19

  covid 19

  • Share this:
  പൊന്നാനി നഗരസഭാ പരിധിയില്‍ സമ്പര്‍ക്ക രോഗവ്യാപന പശ്ചാത്തലത്തില്‍ നടന്ന രണ്ടാമത് ആന്റിജെന്‍ പരിശോധനകള്‍ പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തിൽ  350 പേരെ പരിശോധിച്ചതിൽ ആകെ അഞ്ച് പേരുടെ ഫലം മാത്രമാണ് പോസിറ്റീവായത്. ഇതോടെയാണ് പൊന്നാനിയില്‍ സമൂഹവ്യാപന സാധ്യതയില്ലെന്ന വിലയിരുത്തലിലേക്ക് എത്തിയത്. രണ്ട് ദിവസമായിട്ടാണ് പൊന്നാനി നഗരസഭയിൽ പരിശോധന നടത്തിയത്.

  എടപ്പാളിലെ സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പൊന്നാനിയില്‍  രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ തുടര്‍ന്ന്  നഗരസഭയുടെ വിവിധ വാര്‍ഡുകളിലും ക്ലസ്റ്ററുകളിലുമായി നടന്ന 2,344 ആന്റിജെന്‍ ടെസ്റ്റില്‍ 113 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയിരുന്നു.

  പിന്നീട് വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുത്ത നഗരസഭ വളണ്ടിയര്‍മാരും ആശാപ്രവര്‍ത്തകരും ഉള്‍പ്പെടെ 153ല്‍ പരം പേര്‍ വീടുകളിൽ സര്‍വേ നടത്തി ലക്ഷണമുള്ളവരുടെ പ്രാഥമിക പട്ടിക  തയ്യാറാക്കിയിരുന്നു. ഇവരിൽ നിന്ന് മെഡിക്കല്‍ സംഘം സൂക്ഷ്മ പരിശോധന നടത്തിയാണ് ആന്റിജെന്‍ ടെസ്റ്റിന് വിധേയമാക്കേണ്ടവരെ തെരഞ്ഞെടുത്തത്.

  TRENDING:Gold Smuggling| എം ശിവശങ്കർ NIAക്ക് നൽകിയ മൊഴിയിൽ വൈരുദ്ധ്യം; കുരുക്കായത് കള്ളംപറഞ്ഞാല്‍ തിരിച്ചറിയുന്ന സംവിധാനം[NEWS]ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം[NEWS]6 കിലോമീറ്റർ പിന്നിട്ടത് 9 മിനിട്ടു കൊണ്ട്; ദുൽഖറും പൃഥ്വിയും കാറോടിച്ചത് അമിത വേഗത്തിലല്ലെന്ന് മോട്ടോർ വാഹന വകുപ്പ്[NEWS]

  സമ്പര്‍ക്ക വ്യാപനത്തിന്റെ തുടക്കത്തില്‍ നഗരസഭയും ജില്ലാഭരണകൂടവും  ആരോഗ്യ വിഭാഗവും പൊലീസും നടത്തിയ നിരന്തരമായ ഇടപെടലുകളാണ് പൊന്നാനിയില്‍ സാമൂഹ്യ വ്യാപനം ഇല്ലാതാക്കിയത്.

  കൊണ്ടോട്ടി ആശങ്കപ്പെടുത്തുന്നു

  പൊന്നാനിയിലെ ഫലങ്ങൾ ആശ്വസമാകുമ്പോൾ കൊണ്ടോട്ടിയിലെ സാഹചര്യങ്ങൾ ആശങ്ക വർദ്ധിപ്പിക്കുകയാണ്. വെള്ളിയാഴ്ച സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 36 പേരിൽ 23 പേരും കൊണ്ടോട്ടിയിൽ നിന്നാണ്. അതിൽ തന്നെ 18 പേരുടെ രോഗത്തിൻ്റെ ഉറവിടം വ്യക്തമല്ല. ഇതിൽ ഭൂരിഭാഗവും കൊണ്ടോട്ടിയിലെ മൽസ്യ മാർക്കറ്റുമായി നേരിട്ടും അല്ലാതെയും ബന്ധം ഉളളവർ ആണ്.  ലക്ഷണങ്ങൾ ഉള്ളവരെ തെരഞ്ഞെടുത്താണ് കൊണ്ടോട്ടിയിൽ പരിശോധന നടത്തുന്നത്. 30 ശതമാനം ആണ് ഇവിടെ രോഗ സ്ഥിരീകരണം എന്നതും ആശങ്ക വർധിപ്പിക്കുന്നു. തിരൂരങ്ങാടി, തിരൂർ, വെന്നിയൂർ എന്നിവിടങ്ങളിൽ നടത്തിയ ആന്റിജെന്‍ പരിശോധനാ ഫലങ്ങളും ആശ്വാസം നൽകുന്നതാണ്. നിലവിൽ കൊണ്ടോട്ടി, പൊന്നാനി, നിലമ്പൂർ നഗരസഭകളും പെരുവള്ളൂർ പഞ്ചായത്തിലെ അഞ്ചു വാർഡുകളും കണ്ടയിൻമെന്റ് സോണാണ്‌. മലപ്പുറം ജില്ലയിലെ കണ്ടയിൻമെന്റ് സോണുകളിൽ മമ്പാട് പഞ്ചായത്തിലെ അഞ്ചു വാർഡുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
  Published by:meera
  First published:
  )}