News18 MalayalamNews18 Malayalam
|
news18-malayalam
Updated: June 12, 2020, 9:38 PM IST
അബ്ദുൾ ഖാദർ എംഎൽഎ
തൃശ്ശൂർ : ഗുരുവായൂർ എം .എൽ. എ. കെ. വി. അബ്ദുൾ ഖാദർ ക്വറൻറീനിൽ. ചാവക്കാട് വ്യാഴാഴ്ച കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച യുവാവ് കഴിഞ്ഞ ദിവസം എം എൽ എ പങ്കെടുത്ത ചടങ്ങിൽ പങ്കെടുത്തിരുന്നു.
യുവാവിന് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് എം എൽ എ സെൽഫ് ക്വറൻ്റീനിൽ പോയത്. ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ സ്വന്തം വീട്ടിലാണ് അദ്ദേഹം ഉള്ളത്.
TRENDING:Covid 19| ഒമ്പത് പുതിയ ഹോട്ട് സ്പോട്ടുകൾ; 14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി
[NEWS]Covid 19| സംസ്ഥാനത്ത് ഇന്ന് 78 പേർക്ക് കോവിഡ്; 32 പേർക്ക് രോഗമുക്തി
[NEWS]മാസ്കിന്റേയും സാനിറ്റൈസറിന്റേയും പേരിൽ തട്ടിപ്പ്; കോവിഡ് കാലത്തെ ഹൈടെക്ക് പണം തട്ടിപ്പിന്റെ കഥ [NEWS]
തിരുവത്ര കുഞ്ചേരിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ചടങ്ങ്. നിർധനരായ വിദ്യാർത്ഥികൾക്ക് ഡി വൈ എഫ് ഐ യുടെ ആഭിമുഖ്യത്തിൽ പഠന സഹായമായി ടെലിവിഷൻ വിതരണം ചെയ്യുന്നതായിരുന്നു ചടങ്ങ്.
അതേസമയം തിരുവത്ര സ്വദേശിയായ കോവിഡ് ബാധിതന് നിരവധി പേരുമായി സമ്പര്‍ക്കം പുലര്ത്തിയിട്ടുള്ളതായാണ് റിപ്പോർട്ട് .
Published by:
Chandrakanth viswanath
First published:
June 12, 2020, 9:32 PM IST