കൊണ്ടോട്ടി താലൂക്ക് മുഴുവൻ കണ്ടയിൻമെന്റ് സോൺ; പ്രതിഷേധവുമായി എംഎൽഎ ടി വി ഇബ്രാഹിം

ജനപ്രതിനിധികളുമായി കൂടിയാലോചനകളോ ,രോഗ വ്യാപനത്തെക്കുറിച്ചുള്ള പഠനങ്ങളോ നടത്താതെയാണ് നടപടി എന്ന് അദ്ദേഹം ആക്ഷേപിക്കുന്നു.

News18 Malayalam | news18-malayalam
Updated: August 3, 2020, 9:44 PM IST
കൊണ്ടോട്ടി താലൂക്ക് മുഴുവൻ കണ്ടയിൻമെന്റ് സോൺ; പ്രതിഷേധവുമായി എംഎൽഎ ടി വി ഇബ്രാഹിം
tv ibrahim
  • Share this:
മലപ്പുറം: കൊണ്ടോട്ടി താലൂക്ക് മുഴുവൻ കണ്ടയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചതിനെതിരെ  കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹിം . ജനപ്രതിനിധികളുമായി കൂടിയാലോചനകളോ ,രോഗ വ്യാപനത്തെക്കുറിച്ചുള്ള പഠനങ്ങളോ നടത്താതെയാണ് നടപടി എന്ന് അദ്ദേഹം ആക്ഷേപിക്കുന്നു. മലപ്പുറം ജില്ലയിൽ ഏറ്റവുമധികം രോഗ വ്യാപന സാധ്യതയുള്ള മേഖലയാണ് കൊണ്ടോട്ടി.

ഞായറാഴ്ച മാത്രം 54 പേർക്ക് ആണ് മേഖലയിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് കൊണ്ടോട്ടി താലൂക്ക് മുഴുവൻ കണ്ടയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചത്. ഇക്കാര്യത്തിൽ ആണ് എംഎൽഎ ടിവി ഇബ്രാഹിം എതിർപ്പ് ഉയർത്തുന്നത്. കൊണ്ടോട്ടി നഗരസഭ, പള്ളിക്കൽ ,  പുളിക്കൽ പഞ്ചായത്തുകളിൽ ആണ് രോഗവ്യാപനം കൂടുതൽ എന്നിരിക്കെ മറ്റ് 8 പഞ്ചായത്തുകളെ കണ്ടയിൻമെന്റ് സോൺ ആക്കിയത് എന്തിന് എന്ന് അദ്ദേഹം ചോദിക്കുന്നു.

"ഒരു ജന പ്രതിനിധിയോട് പോലും കൂടിയാലോചന നടത്താതെ ആണ് തീരുമാനം പ്രഖ്യാപിച്ചത്. കോവിഡിൻ്റെ മറവിൽ ഉദ്യോഗസ്ഥരാജ് നടപ്പിലാക്കുകയാണ്. വ്യാപനം തടയാൻ നിയന്ത്രണങ്ങൾ അനിവാര്യമാണ്, എന്നാൽ എവിടെയാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ടത് എന്ന് മനസിലാക്കി വേണം പ്രഖ്യാപിക്കാൻ"അദ്ദേഹം പറഞ്ഞു.
TRENDING:ബാലഭാസ്കറിന്റെ മരണം; ഒരു പാതിരാവും ഒരുപാട് ദുരൂഹതയും
[NEWS]
ഓരോ ഏഴു മിനിട്ടിലും ഒരോ കോവിഡ് മരണം; ഇറാനിൽ സാഹചര്യം രൂക്ഷം
[NEWS]
' പ്രഭാസ് ചിത്രം സാഹോ സംവിധായകൻ സുജീത് റെഡ്ഡി വിവാഹിതനായി
[PHOTO]


കൊണ്ടോട്ടി മേഖലയിൽ പരിശോധന ഫലം വരുന്നതിൽ കാല താമസം ഉണ്ടാകുന്നതും ആരോഗ്യ വകുപ്പിൻ്റെ കൃത്യമായ വീഴ്ച്ചയാണെന്ന് അദ്ദേഹം ആരോപിക്കുന്നു."ടെസ്റ്റിന് സാമ്പിൾ നൽകി പത്തും, പന്ത്രണ്ടും ദിവസം ആളുകൾ കാത്തിരിക്കേണ്ടി വരുന്നു. പോസിറ്റീവ് ആയവരുമായി അടുത്തിട പഴകിയവരും, രോഗലക്ഷണമുള്ളവരും ഇത്തരത്തിൽ കാത്തിരിക്കേണ്ടി വരുന്നത് ആളുകളിൽ മാനസിക അസ്വാസ്ഥ്യം ഉണ്ടാക്കുന്നു. ജൂലൈ  23 ന് പരിശോധനക്ക് സ്രവം നൽകിയ 70 പേരുടെ റിസൽട്ട് ഓഗസ്റ്റ്  രണ്ടിനാണ് വന്നത്.  ഇതിൽ  35 പേർക്ക് രോഗം സ്ഥിരീകരിച്ചത് ആളുകളെ ഏറെ അസ്വസ്ഥതപ്പെടുത്തുന്നു." എംഎൽഎ പറഞ്ഞു.

സർക്കാറും ആരോഗ്യ വകുപ്പും വിഷയം ഗൗരവമായി കണ്ടില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും എംഎൽഎ വ്യക്തമാക്കി.
Published by: Gowthamy GG
First published: August 3, 2020, 8:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading