HOME » NEWS » Corona » MOHAMAD SALAH TESTS POSITIVE FOR CORONAVIRUS

COVID 19| ലിവർപൂൾ താരം മുഹമ്മദ് സലായ്ക്ക് കോവിഡ് പോസിറ്റീവ്

സലായ്ക്ക് കോവിഡ് ബാധിച്ച കാര്യം ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ചു.

News18 Malayalam | news18-malayalam
Updated: November 14, 2020, 7:58 AM IST
COVID 19| ലിവർപൂൾ താരം മുഹമ്മദ് സലായ്ക്ക് കോവിഡ് പോസിറ്റീവ്
Mohamed Salah
  • Share this:
ലിവർപൂൾ സ്ട്രൈക്കർ മുഹമ്മദ് സലായ്ക്ക് കോവിഡ് സ്ഥിരികീരിച്ചു. ആഫ്രിക്ക കപ്പിനുള്ള ദേശീയ ക്വാളിഫയർ നടക്കാനിരിക്കേയാണ് ഈജിപ്ഷ്യൻ താരത്തിന് കോവിഡ് ബാധിക്കുന്നത്. ടോഗോയ്ക്കതെിരെയാണ് ഈജിപ്തിന്റെ മത്സരം.

സലായ്ക്ക് കോവിഡ് ബാധിച്ച കാര്യം ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ചു. ദേശീയ താരങ്ങൾക്ക് നടത്തിയ പരിശോധനയിലാണ് സലായ്ക്ക് രോഗം സ്ഥിരീകരിച്ചത്.

You may also like:യുഎഇയിൽ തുറന്നുകിടന്ന മാന്‍ഹോളില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം

സലായ്ക്ക് രോഗലക്ഷണങ്ങൾ ഒന്നും പ്രകടമായിരുന്നില്ല. ഈജിപ്ഷ്യൻ ടീമിലെ മറ്റ് താരങ്ങളുടെ പരിശോധനാഫലം നെഗറ്റീവാണ്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് സലാ ഐസൊലേഷനിലേക്ക് മാറി. അദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്നവരും നിരീക്ഷണത്തിൽ മാറാൻ നിർദേശം നൽകിയിട്ടുണ്ട്.

വരും മണിക്കൂറുകളിൽ സലായെ വീണ്ടും പരിശോധനയ്ക്ക് വിധേയനാക്കും.

നേരത്തേ, യുവൻറസ് താരം ക്രിസ്റ്റ്യാനോയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

യുവേഫ നാഷന്‍സ്‌ ലീഗ്‌ കളിക്കാന്‍ എത്തിയതിനിടയിലാണ്‌ റൊണാള്‍ഡോയ്‌ക്ക്‌ കോവിഡ്‌ ബാധിച്ചത്‌. തുടര്‍ന്ന്‌ പോര്‍ച്ചുഗലില്‍ നിന്ന്‌ സ്വകാര്യ വിമാനത്തിലാണ്‌ താരം ഇറ്റലിയിലേക്ക്‌ പോകുകയായിരുന്നു. മൂന്ന് തവണ നടത്തിയ ടെസ്റ്റുകളിലും താരത്തിന്റെ പരിശോധനാഫലം പോസിറ്റീവായതോടെ വിവാദങ്ങളുമുണ്ടായി.

കോവിഡ് പരിശോധന വലിയ തമാശയാണെന്നായിരുന്നു കൃസ്റ്റ്യാനോയുടെ പ്രതികരണം. കോവിഡിന്റെ പേരിൽ വലിയ തട്ടിപ്പ് നടക്കുന്നുവെന്ന ആരോപണവുമായി റൊണാൾഡോയുടെ സഹോദരി കാറ്റി അവെയ്റോയും രംഗത്തെത്തിയിരുന്നു.
Published by: Naseeba TC
First published: November 14, 2020, 7:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories