• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Weird | കോവിഡ് പരിശോധനാ സാമ്പിളുകൾ തട്ടിയെടുത്ത് കുരങ്ങന്മാർ മുങ്ങി; ആശങ്കയിൽ നാട്ടുകാർ

Weird | കോവിഡ് പരിശോധനാ സാമ്പിളുകൾ തട്ടിയെടുത്ത് കുരങ്ങന്മാർ മുങ്ങി; ആശങ്കയിൽ നാട്ടുകാർ

ലാബ് ടെക്നീഷ്യനെ ആക്രമിച്ച് വാനരസംഘം സാമ്പിളുകൾ തട്ടിയെടുക്കുകയായിരുന്നു.

News 18 Malayalam

News 18 Malayalam

  • Share this:
കോവിഡ് സംശയിക്കുന്നവരിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി പോയ ലാബ് ടെക്നീഷ്യനെ ആക്രമിച്ച് കുരങ്ങുകൂട്ടം സാമ്പിളുകള്‍ തട്ടിയെടുത്തു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. തട്ടിയെടുത്ത സാമ്പിളുകളുമായി കുരങ്ങന്മാർ സ്ഥലം കാലിയാക്കുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്.

മീററ്റ് മെഡിക്കൽ കോളജ് വളപ്പിലാണ് സംഭവം. കൊറോണ വൈറസ് ബാധ സംശയിക്കുന്ന മൂന്നുപേരിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ലാബ് ടെക്നീഷ്യൻ ശേഖരിച്ചു. പരിശോധിക്കുന്നതിന് മുൻപ് തന്നെ ലാബ് ടെക്നീഷ്യനെ ആക്രമിച്ചശേഷം സാമ്പിളുകൾ തട്ടിയെടുത്ത് വാനരസംഘം ഓടിപ്പോവുകയായിരുന്നു. പിന്നീട് സാമ്പിളുകൾ വീണ്ടും എടുക്കേണ്ടിവന്നു.

പിന്നീട് ടെക്നീഷ്യനെ ആക്രമിച്ച് സാമ്പിളുകളുമയി കടന്ന കുരങ്ങന്മൻമാരെ ഒരു വലിയ മരത്തിന് മുകളിൽ കണ്ടെത്തി. അവിടെയിരുന്നു കിറ്റുകൾ കടിക്കുകയായിരുന്നു കുരങ്ങന്മാർ. ഇതിന്റെ കുറച്ചുഭാഗം മരത്തിന് താഴെ തറയിലും കിടക്കുന്നുണ്ട്. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാൻ അധികം സമയം വേണ്ടിവന്നില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മീററ്റ് ജില്ലാ മജിസ്ട്രേറ്റ് അനിൽ ധിങ്ക്ര അറിയിച്ചു.

TRENDING:ആപ്പ് ആപ്പായി; ഓൺലൈൻ മദ്യ വിതരണം നിലച്ചു [NEWS]കോവിഡ് സ്ഥിരീകരിച്ച മത്സ്യ വ്യാപാരിക്ക് ആറ് പഞ്ചായത്തുകളിലെ വ്യക്തികളുമായി പ്രാഥമിക സമ്പര്‍ക്കം' [NEWS]യുഡിഎഫിലെ അസംതൃപ്തർക്കു വാതിൽ തുറന്നിട്ട് CPM; ചർച്ചയ്ക്കു തയാറെന്ന് കോടിയേരി ബാലകൃഷ്ണൻ [NEWS]

സമീപത്തെ ജനവാസ മേഖലകളിലേക്ക് എത്താറുള്ള കുരങ്ങന്മാരിൽ നിന്ന് രോഗം പകരുമ എന്ന ആശങ്കയിലാണ് നാട്ടുകാർ. കുരങ്ങന്മാർ സ്വന്തമാക്കിയ സാമ്പിളുകളിൽ ഏതിലെങ്കിലും കൊറോണ വൈറസ് ബാധയുണ്ടെങ്കിൽ രോഗം കുരങ്ങന്മാരിലേക്കും പരും. അങ്ങനെ സംഭവിച്ചാൽ അതു കനത്ത വെല്ലുവിളി ഉയർത്തും.





Published by:Rajesh V
First published: