HOME » NEWS » Corona »

അവശ്യ സേവന പട്ടിക വിപുലീകരിച്ചു; കൂടുതൽ വകുപ്പുകളെ ലോക്ക് ഡൗണിൽ നിന്നും ഒഴിവാക്കി

സെക്രട്ടേറിയറ്റ് ജീവനക്കാരെ വിന്യസിക്കുമ്പോൾ പരമാവധി നഗരാതിർത്തിക്കുള്ളിൽ ഉള്ളവരെ മാത്രം പരിഗണിക്കണമെന്നും നിർദ്ദേശമുണ്ട്.

News18 Malayalam | news18-malayalam
Updated: March 28, 2020, 11:14 PM IST
അവശ്യ സേവന പട്ടിക വിപുലീകരിച്ചു; കൂടുതൽ വകുപ്പുകളെ ലോക്ക് ഡൗണിൽ നിന്നും ഒഴിവാക്കി
News18
  • Share this:
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി കൂടുതൽ വിഭാഗങ്ങളെ അവശ്യ സേവന പട്ടികയിൽ ഉൾപ്പെടുത്തി. അവശ്യ വിഭാഗങ്ങൾ ആണെന്ന് കണ്ടെത്തി പുതിയതായി പട്ടികയിൽ ഉൾപ്പെട്ട വകുപ്പുകൾ ഇവയാണ്.




    • കൊയ്ത്തും കാർഷിക വിഭവ സമാഹരണവും ആയി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കൃഷിവകുപ്പ് ജീവനക്കാർ.

    • മൃഗാശുപത്രി ജീവനക്കാർ- ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് കീഴിലെ പരിശോധനാ ലാബ് ജീവനക്കാർ.

    • ജല ഗതാഗത വകുപ്പിലെ ആംബുലൻസ് സർവീസ്

    • സഹകരണ വകുപ്പിലെ പൊതു വിതരണവുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങൾ.

    • ഭക്ഷ്യ -ഉപഭോക്തൃകാര്യ വകുപ്പിലെ പൊതു വിതരണവുമായി ബന്ധപ്പെട്ട ജീവനക്കാർ.

    • പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യവസായ വകുപ്പിലെ വിവിധ ജീവനക്കാർ.

    • അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനുള്ള ജീവനക്കാർ.

    • നോർക്ക റൂട്ട്സ് സിലെ അവശ്യം ജീവനക്കാർ.

    • പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ജീവനക്കാർ.

    • ദുരന്തനിവാരണ ചുമതലയുള്ള റവന്യൂ വകുപ്പ് ജീവനക്കാർ.

    • പട്ടികജാതി വകുപ്പിലെ ക്ഷേമ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജീവനക്കാർ.

    • പ്രതിരോധ പ്രവർത്തനങ്ങൾക്ക് യാത്രാ സൗകര്യം ഒരുക്കുന്ന മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാർ.

    • സാമൂഹ്യനീതി വകുപ്പിലെ വയോജന കേന്ദ്രങ്ങൾ, സമാന സ്ഥാപനങ്ങൾ, അംഗൻവാടികൾ തു‌‌ടങ്ങിയവ.
      You may also Read:COVID 19 LIVE Updates | ആദ്യ കോവിഡ് മരണം; സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും: മുഖ്യമന്ത്രി [NEWS]BREAKING; കേരളത്തിൽ ആദ്യ കോവിഡ് മരണം; മരിച്ചത് മട്ടാഞ്ചേരി സ്വദേശി [NEWS]'നമ്മുടെ നാടിന് ചേരാത്ത പ്രവൃത്തി'; യതീഷ് ചന്ദ്രയ്ക്കെതിരെ മുഖ്യമന്ത്രി [NEWS]പുതുതായി ഉൾപ്പെടുത്തിയ വകുപ്പുകൾ അവശ്യം വേണ്ട ജീവനക്കാരെ മാത്രം വിന്യസിച്ച് പ്രവർത്തനം ഉറപ്പുവരുത്താനാണ് സർക്കാർ ഉത്തരവ്. സെക്രട്ടേറിയറ്റ് പ്രവർത്തനം സുഗമമായി നടത്തുന്നതിനു വേണ്ടിയുള്ള ജീവനക്കാരെയും പുതിയ ക്രമീകരണത്തിലൂടെ ഉറപ്പു വരുത്തിയിട്ടുണ്ട്.  പൊതുഭരണം, റവന്യൂ, ദുരന്ത നിവാരണം, തദ്ദേശസ്വയംഭരണം, ആരോഗ്യം, ആഭ്യന്തരം, ഗതാഗതം, ഭക്ഷ്യം പൊതുവിതരണം, ധനകാര്യം എന്നീ വകുപ്പുകളിലെ പരിമിതമായ എണ്ണം  സെക്രട്ടേറിയറ്റ് ജീവനക്കാരോട് ഹാജരാകാനാണ് നിർദേശം. ഇക്കാര്യത്തിൽ വേണ്ടത്ര ക്രമീകരണം നടത്താൻ വകുപ്പ് സെക്രട്ടറി മാർക്കാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. സെക്രട്ടേറിയറ്റ് ജീവനക്കാരെ വിന്യസിക്കുമ്പോൾ പരമാവധി നഗരാതിർത്തിക്കുള്ളിൽ ഉള്ളവരെ മാത്രം പരിഗണിക്കണമെന്നും നിർദ്ദേശമുണ്ട്.





Published by: Aneesh Anirudhan
First published: March 28, 2020, 11:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories