കാസർഗോഡ് കോവിഡ് 200 കടന്നു;മൂന്നാംഘട്ടത്തിലേറെ മഹാരാഷ്ട്രയിൽ നിന്നും

ജില്ലയിൽ ഇതുവരെയായി 214 പേർക്കാണ് കോവിഡ് 19 കണ്ടെത്തിയത്

News18 Malayalam | news18-malayalam
Updated: May 24, 2020, 10:49 PM IST
കാസർഗോഡ് കോവിഡ് 200 കടന്നു;മൂന്നാംഘട്ടത്തിലേറെ മഹാരാഷ്ട്രയിൽ നിന്നും
ഫയൽ ചിത്രം
  • Share this:
കാസർഗോഡ് ജില്ലയിൽ ഇന്ന് അഞ്ചു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചു പേരും മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ്.മൂന്നാംഘട്ട കോവിഡ് ബാധിതരിൽ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത 36 കേസുകളിൽ 21 പേരും മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ്. ജില്ലയിൽ ഇതുവരെയായി 214 പേർക്കാണ് കോവിഡ് 19 കണ്ടെത്തിയത്.
TRENDING:സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 322 പേര്‍ [NEWS]പാമ്പിനെക്കൊണ്ട് കടിപ്പിക്കും മുൻപ് ഉത്രയുടെ 92 പവൻ സ്വർണം ലോക്കറിൽ നിന്നും മാറ്റി; സൂരജിന് മറ്റു യുവതികളുമായും ബന്ധം [NEWS]Strange Case of Covid 19 തലയിൽ ചക്ക വീണു; ആശുപത്രിയിൽ പരിശോധിച്ചപ്പോൾ കോവിഡ് [NEWS]

41 വയസുള്ള കുമ്പള സ്വദേശി,32 വയസ്സുള്ള മംഗൽപാടി സ്വദേശി ,60 വയസ്സുള്ള വോർക്കാടി സ്വദേശി 44, 47 വയസ്സുള്ള പൈവളിക സ്വദേശികൾ എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

കാസർഗോഡ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുള്ള 41 വയസുള്ള മഹാരാഷ്ട്രയിൽ നിന്നും വന്ന കുമ്പള സ്വദേശിയാണ് രോഗമുക്തി നേടിയ മറ്റൊരാൾ . മൂന്നാംഘട്ട കോവിഡ് ബാധിതരിൽ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത 36 കേസുകളിൽ 21 പേരും മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ്.ഇതിനിടയിൽ കാസർഗോഡ് ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക ഉൾപ്പടെ രണ്ട് പേർ ഇന്ന് രോഗമുക്തി നേടി.

ആദ്യഘട്ടത്തിൽ വുഹാനിൽ നിന്നും വന്ന മെഡിക്കൽ വിദ്യാർഥിക്കും,രണ്ടാം ഘട്ടത്തിൽ 177 പേർക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇവരെല്ലാം രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.
First published: May 24, 2020, 10:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading