HOME /NEWS /Corona / ഇന്ന് മുതൽ 'മിനി ലോക്ക്ഡൗൺ'; സർക്കാർ- സ്വകാര്യ ഓഫീസുകൾക്കും നിയന്ത്രണം; 25 % ജീവനക്കാര്‍ മാത്രം മതി

ഇന്ന് മുതൽ 'മിനി ലോക്ക്ഡൗൺ'; സർക്കാർ- സ്വകാര്യ ഓഫീസുകൾക്കും നിയന്ത്രണം; 25 % ജീവനക്കാര്‍ മാത്രം മതി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചൊവ്വാഴ്ച മുതൽ കർശനമായി നടപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നിർദേശം നൽകി.

കൂടുതൽ വായിക്കുക ...
  • Share this:

    തിരുവനന്തപുരം: കോവിഡ് കേസുകൾ ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ. ഓഫീസുകളുടെ പ്രവർത്തനത്തിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്നു മുതൽ 25 ശതമാനം ജീവനക്കാർ മാത്രം ഓഫീസുകളിൽ എത്തിയാൽ മതിയെന്നാണ് ഉത്തരവ്. മറ്റുള്ളവര്‍ക്ക് വർക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണം. സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾക്ക് ഉത്തരവ് ബാധകമായിരിക്കും.

    സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതലുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ വേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചത്. ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് കര്‍ക്കശ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. സംസ്ഥാന കേന്ദ്ര സർക്കാർ ഓഫീസുകളുടെ പ്രവർത്തനം അവശ്യ സർവീസിന് മാത്രമായി പരിമിതപ്പെടുത്തും.

    Also Read- പിണറായി 2.0: കെ.ടി.ജലീൽ വീണ്ടും മന്ത്രിയാകുമോ? മലപ്പുറത്ത് നിന്നും എത്ര മന്ത്രിമാർ ?

    അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുറക്കും. ഹോട്ടൽ, റസ്റ്റോറന്‍റുകളില്‍ നിന്ന് പാഴ്സൽ മാത്രം നല്‍കും. സുഗമമായ ചരക്കു നീക്കം ഉറപ്പാക്കും. പൊതുഗതാഗതത്തിന് തടസ്സമില്ല. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രമേ പാടുള്ളു. കുടംബമാണെങ്കില്‍ രണ്ടുപേരാകാം. പക്ഷേ ഇരട്ട മാസ്ക് വേണം. ബാങ്കുകൾ കഴിയുന്നതും ഓൺലൈൻ ഇടപാട് നടത്തണം. ഉച്ചയ്ക്ക് ഒരു മണി വരെ മാത്രം പ്രവര്‍ത്തിക്കും. ആള്‍ക്കൂട്ടം അനുവദിക്കില്ല.

    കല്യാണത്തിന് പരമാവധി 50 പേരെയും മരണ ചടങ്ങുകൾക്ക് 20 പേരെയും മാത്രം അനുവദിക്കും. ആരാധനാലയങ്ങളില്‍ പരമാവധി 50 പേരെ പ്രവേശിപ്പിക്കാം. സിനിമ, സീരിയില്‍ ചിത്രീകരണം അനുവദിക്കില്ല. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ നിയന്ത്രണ ഉത്തരവില്‍ നിര്‍ദ്ദശിക്കുന്നു. വാക്സിൻ ക്ഷാമം നിലനിൽക്കുന്നതിനാൽ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇന്നു മുതല്‍ പ്രഖ്യാപിച്ചരുന്ന വാക്സിനേഷന്‍ സംസ്ഥാനത്തുണ്ടാകില്ല.

    നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ ഡിജിപിയുടെ നിർദേശം

    കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചൊവ്വാഴ്ച മുതൽ കർശനമായി നടപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നിർദേശം നൽകി. ശനിയാഴ്ചയും ഞായറാഴ്ചയും നിലവിലുണ്ടായിരുന്നതിന് സമാനമായ നിയന്ത്രണങ്ങളാണ് ചൊവ്വാഴ്ച മുതൽ ഉണ്ടാകുക. നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് തിരിച്ചറിയൽകാർഡ് കാണിച്ച് യാത്രചെയ്യാം. കൊറിയർ വിതരണത്തിന് തടസ്സമില്ല. എന്നാൽ, അത്തരം സ്ഥാപനങ്ങളിൽ നേരിട്ടുചെന്ന് സാധനങ്ങൾ കൈപ്പറ്റാൻ പൊതുജനങ്ങളെ അനുവദിക്കില്ല. ഇ-കൊമേഴ്‌സുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ഇളവനുവദിച്ചിട്ടുണ്ട്.

    ക്വറന്റീനിൽ കഴിയുന്നവർ പുറത്തുപോകുന്നില്ലെന്ന് ഉറപ്പാക്കാനായി പഞ്ചായത്തുകളിലെ എല്ലാ വാർഡിലും ഒരു വനിതാ പൊലീസ് ഓഫീസറെ വീതം നിയോഗിക്കും. ഓക്സിജൻ, മരുന്നുകൾ എന്നിവയുടെ നീക്കം തടസ്സപ്പെടാതിരിക്കാൻ എല്ലാ ജില്ലകളിലും ഒരു നോഡൽ ഓഫീസറെ നിയോഗിക്കും. ഓക്സിജൻ കൊണ്ടുപോകുന്ന ഗ്രീൻ കോറിഡോർ സംവിധാനത്തിന്റെ നോഡൽ ഓഫീസറായി ക്രമസമാധാനവിഭാഗം എഡിജിപിയെ നിയോഗിച്ചു. അതിഥിതൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ ദിവസേന സന്ദർശനം നടത്തണമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും ഡിവൈ.എസ്.പിമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

    First published:

    Tags: Covid 19 in Kerala, Lockdown, Lockdown restrictions