നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | 21 ദിവസത്തിനിടെ 70 ലക്ഷത്തിലധികം കോവിഡ് കേസുകൾ; മരണനിരക്കും കൂടിയ മെയ് മാസം

  Covid 19 | 21 ദിവസത്തിനിടെ 70 ലക്ഷത്തിലധികം കോവിഡ് കേസുകൾ; മരണനിരക്കും കൂടിയ മെയ് മാസം

  കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യ റിപ്പോർട്ട് ചെയ്യപ്പെട്ടതും ഈ മാസം തന്നെയാണ്. മെയ് 19ന്. 4529 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്

  (Reuters)

  (Reuters)

  • Share this:
   ന്യൂഡൽഹി: കോവിഡ് രണ്ടാം വ്യാപനത്തിന്‍റെ പിടിയിലാണ് രാജ്യം. കോവിഡ് മഹാമാരി പടർന്നു പിടിച്ച ശേഷമുള്ള ഏറ്റവും മാരകമായ മാസമായി മാറിയിരിക്കുകയാണ് മെയ്. കോവിഡ് രണ്ടാം വ്യാപനത്തിൽ കഴിഞ്ഞ 21 ദിവസത്തിനിടെ മാത്രം എഴുപത് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കോവിഡ് കണക്കിൽ റെക്കോഡ് വർധനവ് കൂടി രേഖപ്പെടുത്തിയ മാസമാണിത്.

   ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോർട്ട് അനുസരിച്ച് ഏപ്രിൽ മാസത്തിൽ 69.40 ലക്ഷം കോവിഡ് കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ മെയ് മാസത്തിൽ 21 ദിവസം പിന്നിട്ടപ്പോൾ തന്നെ രോഗികളുടെ കണക്ക് 71.30 ലക്ഷമാണ്. പ്രതിദിനം നാല് ലക്ഷത്തിലധികം രേഖപ്പെടുത്തിയിരുന്ന കോവിഡ് കേസുകളിൽ നിലവിൽ കുറവ് വന്നിട്ടുണ്ടെങ്കിലും മരണനിരക്ക് കുത്തനെ ഉയരുന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്.

   Also Read-കോവിഡ് വ്യാപനത്തിനിടെ കുടുംബത്തോടൊപ്പം ദുബായിലേക്ക് പറന്ന് വ്യവസായി; സ്വകാര്യ വിമാനത്തിന് ചിലവ് 55 ലക്ഷം

   ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട മാസം കൂടിയാണിത്. രാജ്യത്ത് ഇതുവരെ 2,95,525 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ മെയ് മാസത്തിൽ ഇതുവരെ മാത്രം 83135 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. രാജ്യത്തെ ആകെ കോവിഡ് മരണങ്ങളുടെ 28% ആണിത്.

   കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യ റിപ്പോർട്ട് ചെയ്യപ്പെട്ടതും ഈ മാസം തന്നെയാണ്. മെയ് 19ന്. 4529 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഏപ്രിൽ മാസത്തിൽ ആകെ 48,768 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചപ്പോൾ മെയ് മാസത്തിൽ 21 ദിവസങ്ങൾക്കിടയിൽ തന്നെ അതിന്‍റെ ഇരട്ടിയോളം മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്.മെയ് മാസത്തിൽ പ്രതിദിനം ഏകദേശം നാലായിരത്തോളം മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ ചില പഴയ കണക്കുകള്‍ ഉൾപ്പെട്ടിട്ടുള്ളതായും പറയപ്പെടുന്നുണ്ട്.

   Also Read-കോവിഡ് കാലത്ത് വിവാഹങ്ങൾക്ക് വിലക്ക് വേണം; 'കാമുകിയുടെ വിവാഹം മുടക്കാൻ' യുവാവിന്‍റെ ബുദ്ധി

   കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം രാജ്യത്ത് 2,57,299 പേർക്കാണ് പുതുതായി കോവിഡ് സ്ഥീകരിച്ചത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് 4,194 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെയുള്ള കണക്കുകൾ കൂടി വന്നതോടെ ഇതോടെ രാജ്യത്ത് ആകെ കേസുകൾ 2.62 കോടി കടന്നിരിക്കുകയാണ്.

   തമിഴ്നാടിലാണ് ഏറ്റവും കൂടുതൽ കേസുകൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 36,184 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്, കർണാടക (32,218), കേരളം (29,673), മഹാരാഷ്ട്ര (29,644), ആന്ധ്രപ്രദേശ് (20,937) എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലെ കണക്കുകൾ.
   Published by:Asha Sulfiker
   First published:
   )}