കോവിഡ് മരണം; 23486 മരണം കോവിഡ് മൂലം; 7500ലധികം കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; രേഖകള്‍ പുറത്ത് വിട്ട് പ്രതിപക്ഷം

വിവരവകാശ രേഖ പ്രകാരം ഈ മാസം 23 വരെയുള്ള കോവിഡ് മരണം 23486. ആരോഗ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് 23 വരെ റിപ്പോർട്ട് ചെയ്തത് 15871 കോവിഡ് മരണം മാത്രം

covid death

covid death

  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണക്കണക്ക് കുറച്ച് കാണിച്ചതിന് കൂടുതൽ തെളിവ്. ഈ മാസം 23 വരെ 23486 കോവിഡ് മരണം നടന്നെന്ന് വിവരാവകാശ രേഖ. ആരോഗ്യവകുപ്പ് കണക്കിനെക്കാൾ 7615 മരണം കൂടുതലാണ് ഈ കണക്ക്. ഇൻഫർമേഷൻ കേരള മിഷൻ നൽകിയ കണക്കിലാണ് ആരോഗ്യവകുപ്പിനെക്കാൾ കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

വിവരവകാശ രേഖ പ്രകാരം ഈ മാസം 23 വരെയുള്ള കോവിഡ് മരണം 23486. ആരോഗ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് 23 വരെ റിപ്പോർട്ട് ചെയ്തത് 15871 കോവിഡ് മരണം മാത്രം. അതായത് സർക്കാർ കണക്ക് പ്രകാരം തന്നെ 7615 മരണം ആരോഗ്യവകുപ്പ് കണക്കിൽ ഉൾപ്പെട്ടില്ല എന്ന് ചുരുക്കം. തദ്ദേശസ്ഥാപനങ്ങളുടെ കണക്കുകൾ ക്രോഡീകരിച്ചാണ് ഇൻഫർമേഷൻ കേരള മിഷൻ കണക്ക് പ്രസിദ്ധീകരിച്ചത്.



ജില്ല അടിസ്ഥാനത്തിലെ കണക്കാണ് പുറത്ത് വിട്ടത്. കഴിഞ്ഞ മെയ്യ്, ജൂൺ മാസത്തിലാണ് കൂടുതൽ മരണവും നടന്നത്. മെയ്യ് മാസത്തിൽ 11258 ഉം, ജൂണിൽ 5873 മരണവും നടന്നെന്നാണ് കണക്ക്. കൂടുതൽ മരണം തിരുവനന്തപുരം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 16170 മരണം മാത്രമാണ് സർക്കാർ രേഖകളിലുള്ളത്.



അതേസമയം ഈ കണക്ക് ഔദ്യോഗിക കോവിഡ് മരണ കണക്കായി എടുക്കാനാകില്ലെന്നാണ് ആരോഗ്യവകുപ്പ് നിലപാട്. പരാതിയുണ്ടെങ്കിൽ അവ പരിശോധിക്കുമെന്നും, ആരോഗ്യവകുപ്പ് കണക്കിൽ ഉൾപ്പെടാത്ത കോവിഡ് മരണമുണ്ടെങ്കിൽ അവ ഉൾപ്പെടുത്തുമെന്നുമാണ് ആരോഗ്യവകുപ്പ് വിശദീകരണം.
Published by:Jayesh Krishnan
First published:
)}