മുംബൈ: തമിഴ്നാട്ടിൽ അഞ്ച് ലക്ഷത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 5752 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ ഇന്ന് മാത്രം 53 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ, സംസ്ഥാനത്തെ ആകെ കോവിഡ് മരണം 8434 ആയി.
ഇന്ന് 5799 പേരാണ് കോവിഡ് മുക്തരായത്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 453165 ആയി. നിലവിൽ 46912 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്.
അതേസമയം, ആന്ധ്രാപ്രദേശിൽ ഇന്ന് 7956 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ആന്ധ്രാപ്രദേശിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 575079 ആയി ഉയർന്നു. 60 പേരാണ് കോവിഡ് ബാധിച്ച് ഇന്ന് സംസ്ഥാനത്ത് മരണമടഞ്ഞത്. ഇതോടെ ആന്ധ്രയിൽ ആകെ കോവിഡ് മരണം 4972 ആയി ഉയർന്നു.
ഇന്നുമാത്രം 9764 പേർ രോഗമുക്തരായി. നിലവിൽ സംസ്ഥാനത്ത് 93,204 പേരാണ് ചികിത്സയിൽ തുടരുന്നതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 476903 ആയി.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.