COVID 19| മുംബൈക്ക് ആശ്വാസം; 100 ദിവസത്തിനിടയിലെ ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസം

8776 പേരെ കോവിഡ് ടെസ്റ്റിന് വിധേയരാക്കിയതില്‍ 700 പേര്‍ക്ക് മാത്രമാണ് ഇന്ന്‌ കോവിഡ് സ്ഥിരീകരിച്ചത്

News18 Malayalam | news18-malayalam
Updated: July 28, 2020, 8:51 PM IST
COVID 19| മുംബൈക്ക് ആശ്വാസം; 100 ദിവസത്തിനിടയിലെ ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസം
mumbai
  • Share this:
മുംബൈ: കോവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായ മുംബൈക്ക് ഇന്ന് ആശ്വാസം. കഴിഞ്ഞ 100 ദിവസത്തിനിടയിലെ ഏറ്റവും കുറവ് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച് മുംബൈ നഗരം. 8776 പേരെ കോവിഡ് ടെസ്റ്റിന് വിധേയരാക്കിയതില്‍ 700 പേര്‍ക്ക് മാത്രമാണ് ഇന്ന്‌ കോവിഡ് സ്ഥിരീകരിച്ചത്.

മൂന്ന് മാസത്തിനിടയില്‍ മുംബൈയില്‍ ഏറ്റവും കുറവ് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച ദിവസം കൂടിയാണ് ഇന്ന്. മുംബൈയില്‍ രോഗമുക്തരാവുന്നവരുടെ നിരക്കും പ്രതീക്ഷയേകുന്നതാണ്. 73 ശതമാനമാണ്‌ മുംബൈയിലെ രോഗമുക്തി നിരക്ക്.

TRENDING:Video:ആറാട്ടുപുഴയിൽ അടിയുടെ ആറാട്ട്; വഴിത്തർക്കത്തിനൊടുവിൽ നല്ല നാടൻ കൂട്ടത്തല്ല്[NEWS]അമ്പലത്തിനു മുന്നിലെ ചെടി പൊലീസുകാരൻ കട്ടു; കൂട്ടു വന്നത് വനിതാ എസ്ഐ; പക്ഷേ 'മുകളിലൊരാൾ' എല്ലാം കണ്ടു[NEWS]സംസ്ഥാനത്ത് ഇന്ന് 1167പേർക്ക് കോവിഡ്; 679 രോഗമുക്തർ; 4 മരണം [NEWS]
ജൂലൈ 20 മുതല്‍ 26 വരെ 1.03 ശതമാനം എന്ന രീതിയിലുള്ള വളര്‍ച്ചാ നിരക്ക് മാത്രമേ ഉള്ളൂ. തിങ്കളാഴ്ച 7,924 കേസുകളാണ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചത്. 227 പേരാണ് മരണപ്പെട്ടത്. മുംബൈയില്‍ 1021 കേസുകളാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 39 പേര്‍ തിങ്കളാഴ്ച മാത്രം മരിച്ചു. മുംബൈയില്‍ മാത്രം ഇതുവരെ 6,132 പേരാണ് മരിച്ചത്.
Published by: user_49
First published: July 28, 2020, 8:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading