നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • പ്രവാസി വിഷയം: മുസ്‌ലിം യൂത്ത് ലീഗ് നിയമലംഘന സമരം വ്യാഴാഴ്ച കലക്ട്രേറ്റുകള്‍ക്ക് മുമ്പില്‍

    പ്രവാസി വിഷയം: മുസ്‌ലിം യൂത്ത് ലീഗ് നിയമലംഘന സമരം വ്യാഴാഴ്ച കലക്ട്രേറ്റുകള്‍ക്ക് മുമ്പില്‍

    ദുരിതത്തിലകപ്പെട്ട പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കുക, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിയമലംഘന സമരം സംഘടിപ്പിക്കുക

    muslim league

    muslim league

    • Share this:
    കോഴിക്കോട് : കോവിഡ് രോഗത്തെ തുടര്‍ന്ന് പ്രവാസി മലയാളികള്‍ വിദേശത്ത് അനുദിനം മരണത്തിന് കീഴടങ്ങുകയും ആയിരക്കണക്കിന് ആളുകള്‍ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍വ്വാഹമില്ലാതെ നില്‍ക്കുമ്പോഴും കേന്ദ്ര- കേരള സര്‍ക്കാറുകള്‍  അവഗണന തുടരുന്നു എന്നാരോപിച്ച് നാളെ നിയമലംഘന സമരം സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു.

    ദുരിതത്തിലകപ്പെട്ട പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കുക, മരണപ്പെട്ടവര്‍ക്ക് ധനസഹായം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ മുഴുവന്‍ കലക്ട്രേറ്റുകള്‍ക്ക് മുമ്പിലുമാണ് നിയമലംഘന സമരം സംഘടിപ്പിക്കുക.
    കോവിഡ് വ്യാപന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നാള്‍ മുതല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളോട് കാണിച്ചത് തീര്‍ത്തും അവഗണനയാണെന്ന് യൂത്ത് ലീഗ് ആരോപിച്ചു.
    TRENDING:Covid 19: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തരായത് 24 പേര്‍ [NEWS]Good News Prithviraj| കോവിഡ് പരിശോധന ഫലം പരസ്യപ്പെടുത്തി പൃഥ്വിരാജ് [NEWS]എല്ലാം സെർച്ചിനും ഉത്തരമില്ല; പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് ഗൂഗിൾ [NEWS]
    മതിയായ കൊറന്റൈൻ സംവിധാനങ്ങള്‍ ഒരുക്കാതെ നാട്ടിലെത്തിയവരെയും സര്‍ക്കാര്‍ ബുദ്ധിമുട്ടിലാക്കുകയുണ്ടായി. നാടിന്റെ നട്ടെല്ലാണ് പ്രവാസികള്‍ എന്ന് പറയുമ്പോഴും ദുരിത സമയത്ത് പ്രവാസികളെ ദ്രോഹിക്കുന്ന കാര്യത്തില്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ മത്സരബുദ്ധിയാണ് കാണിച്ചതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. പ്രവാസികളെ  മരണത്തിന് വിട്ട് കൊടുക്കാതെ അവരെ നാട്ടിലെത്തിക്കുന്നതിന്  അടിയന്തിര  നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.


    First published: