നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് ബാധിച്ച് മരിച്ച ഹൈന്ദവ സുഹൃത്തിന്റെ അന്ത്യകർമങ്ങൾ ചെയ്യാൻ 400 കിലോമീറ്റർ യാത്ര ചെയ്ത് മുസ്ലിം സുഹൃത്തെത്തി

  കോവിഡ് ബാധിച്ച് മരിച്ച ഹൈന്ദവ സുഹൃത്തിന്റെ അന്ത്യകർമങ്ങൾ ചെയ്യാൻ 400 കിലോമീറ്റർ യാത്ര ചെയ്ത് മുസ്ലിം സുഹൃത്തെത്തി

  ഹേം സിംഗിന്റെ മരണത്തിനു ശേഷം അന്ത്യകർമങ്ങൾ നിർവഹിക്കാൻ ബന്ധുക്കളാരും തയ്യാറായില്ല. വൈറസ് ബാധിക്കുമോയെന്ന സംശയത്തെ തുടർന്നാണ് ബന്ധുക്കൾ പിൻമാറിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   പ്രയാഗ് രാജ്: കോവിഡ് ബാധിതനായി മരിച്ച ഹൈന്ദവ സുഹൃത്തിന് അന്ത്യകർമങ്ങൾ അർപ്പിക്കാൻ മുസ്ലിം സുഹൃത്തെത്തി. ഒന്നും രണ്ടുമല്ല 400 കിലോമീറ്റർ യാത്ര ചെയ്താണ് അന്ത്യകർമങ്ങൾ നിർവഹിക്കാൻ ഈ സുഹൃത്തെത്തി. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. കൊറോണ വൈറസ് പകരുമോയെന്നുള്ള ഭയത്തെ തുടർന്ന് ബന്ധുക്കളാരും അന്ത്യകർമങ്ങൾ നിർവഹിക്കാൻ തയ്യാറായി വന്നില്ല. ഇതിനെ തുടർന്നാണ് അന്ത്യകർമങ്ങൾ നിർവഹിക്കാൻ മുസ്ലിം സുഹൃത്ത് തയ്യാറായി എത്തിയത്.

   അല്ലഹബാദ് ഹൈക്കോടതിയിലെ ജോയിന്റ് രജിസ്ട്രാർ ആയിരുന്നു ഹേം സിംഗ്. തനിച്ചായിരുന്നു താമസം. ഒരു ആഴ്ച മുമ്പാണ് ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് സുഹൃത്തായ ഷിറാജിനെ വിളിക്കുകയും തന്നെ ഏതെങ്കിലും ഒരു സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ആയിരുന്നു. എന്നാൽ, കോവിഡ് മുക്തി നേടാൻ കഴിയാതെ ഹേം സിംഗ് ആശുപത്രിയിൽ വെച്ച് തന്നെ മരിക്കുകയായിരുന്നു.

   'ചേട്ടനും ചേച്ചിക്കും വിവാഹ വാർഷിക ആശംസകൾ'; മോഹൻലാലിനും ഭാര്യയ്ക്കും ഒപ്പമുള്ള ചിത്രവുമായി പൃഥ്വിരാജ്

   എന്നാൽ, ഹേം സിംഗിന്റെ മരണത്തിനു ശേഷം അന്ത്യകർമങ്ങൾ നിർവഹിക്കാൻ ബന്ധുക്കളാരും തയ്യാറായില്ല. വൈറസ് ബാധിക്കുമോയെന്ന സംശയത്തെ തുടർന്നാണ് ബന്ധുക്കൾ പിൻമാറിയത്. ഇതിനെ തുടർന്നാണ് സുഹൃത്തിന്റെ അന്ത്യകർമങ്ങൾ പൂർത്തിയാക്കാൻ 400 കിലോമീറ്റർ യാത്ര ചെയ്യാൻ ഷിറാജ് തീരുമാനിച്ചത്.

   SSLC 2021 | എസ് എസ് എൽ സി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവെച്ചു

   അതേസമയം, കോവിഡ് പ്രതിസന്ധിയെ നേരിടാൻ സഹായത്തിനും വൈദ്യസഹായങ്ങളുടെ അഭാവത്തിനും വേണ്ടിയുള്ള നിലവിളികൾക്കിടയിൽ, ഒരു കൂട്ടം മുസ്ലീം യുവാക്കൾ ഇന്റർനെറ്റിന്റെ പ്രശംസ ഏറ്റുവാങ്ങി.
   റമദാൻ മാസത്തിലെ നോമ്പ് ആചരണത്തിന് ഇടയിലും ഹൈന്ദവ സുഹൃത്തുക്കളുടെ അന്ത്യകർമങ്ങൾ നടത്തി. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം.

   COVID 19 | കോട്ടയം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ഇന്ത്യൻ വകഭേദ വൈറസ് വ്യാപിക്കുന്നു

   പി ‌പി ‌ഇ കിറ്റുകൾ ധരിച്ച ഈ ചെറുപ്പക്കാർ കോവിഡിനോട് യുദ്ധം ചെയ്തവരുടെ അവസാന കർമ്മങ്ങൾ നിർവഹിച്ചു. ലോകം മാരകമായ ഒരു വൈറസിനെതിരെ പോരാടുമ്പോൾ മാനവികതയെ സ്വീകരിക്കാൻ സമൂഹങ്ങൾ മതത്തിന് മുകളിൽ ഉയർന്നു വരുന്നതിന്റെ കഥയാണിത്.

   കസേര ആകൃതിയിലുള്ള വിചിത്രമായ ബാഗ്, ഒരു സാധനം പോലും വയ്ക്കാൻ കഴിയില്ലെങ്കിലും വില 67000 രൂപ

   ഓൾഡ് സിറ്റിയിലെ മക്ബാര ഗോൽഗഞ്ചിൽ താമസിക്കുന്ന ഒരു കട ഉടമയും ഗ്രാഫിക് ഡിസൈനറുമായ മുപ്പത്തിമൂന്നുകാരനായ ഇംദാദ് ഇമാനും അദ്ദേഹത്തിന്റെ 22 അംഗ സംഘവുമാണ് കോവിഡ് ബാധിച്ച് മരിച്ച ഏഴു ഹൈന്ദവരായ ആളുകളുടെ അന്ത്യകർമങ്ങൾ നിർവഹിച്ചത്. കോവിഡ് ബാധിച്ച് മരിച്ച മുപ്പതോളം മുസ്ലിം സഹോദരങ്ങളുടെയും അന്ത്യകർമങ്ങൾ ഇവർ ചെയ്തു. ഇതിൽ ഭൂരിഭാഗം ആളുകൾക്കും അന്ത്യകർമങ്ങൾ ചെയ്യാൻ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നില്ല. ചിലരുടെ കുടുംബാംഗങ്ങൾ ദൂരദേശങ്ങളിൽ ആയിരുന്നു. മറ്റു ചിലരുടെ കുടുംബാംഗങ്ങൾ ആകട്ടെ രോഗികളായി വീടുകളിൽ കഴിഞ്ഞു വരികയാണ്. കഴിഞ്ഞവർഷം ഇമാം കോവിഡ് ശവസംസ്കാര കമ്മിറ്റി രൂപീകരിച്ചിരുന്നു.
   Published by:Joys Joy
   First published:
   )}