Covid | വാൽവുള്ള എൻ 95 മാസ്ക് ഗുണത്തേക്കാൾ ദോഷം; ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ

ശുദ്ധവായു വാൽവിലൂടെ ഉള്ളിലെത്തുമെങ്കിലും. മാസ്ക് ധരിക്കുന്നവർ പുറന്തള്ളുന്ന വായു അപകടകരമായേക്കാമെന്നാണ് വിലയിരുത്തൽ.

News18 Malayalam | news18-malayalam
Updated: July 21, 2020, 7:31 AM IST
Covid | വാൽവുള്ള എൻ 95 മാസ്ക് ഗുണത്തേക്കാൾ ദോഷം; ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ
മാസ്ക്
  • Share this:
ന്യൂഡൽഹി: വാൽവുള്ള എൻ95 മാസ്കുകൾ ഉപയോഗിക്കരുതെന്ന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. വാൽവുള്ള മാസ്ക് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്നും ഇതൊഴിവാക്കണമെന്നും നിർദ്ദേശിച്ച് ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ സംസ്ഥാനങ്ങൾക്കു കത്തു നൽകി.


ശുദ്ധവായു വാൽവിലൂടെ ഉള്ളിലെത്തുമെങ്കിലും. മാസ്ക് ധരിക്കുന്നവർ പുറന്തള്ളുന്ന വായു  അപകടകരമായേക്കാമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് വിദഗ്ധ ഉപദേശം പരിഗണിച്ച് ഇത്തരത്തിലുള്ള മാസ്കുകൾ ഉപയോഗിക്കരുതെന്ന നിർദ്ദേശം കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിരിക്കുന്നത്.

കോവിഡ് ബാധിതരായവർ ഇത്തരം മാസ്ക് ധരിച്ചാൽ പുറന്തള്ളുന്ന വായുവിലൂടെ വൈറസ് വ്യാപിക്കാം. പുറന്തള്ളുന്ന വായു ശുദ്ധീകരിക്കാൻ വാൽവിനു കഴിയില്ല. സുരക്ഷിത സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്ക് മാത്രമാണ് ഇത്തരം മാസ്ക് ഉപയോഗിക്കാൻ അനുവാദമുള്ളത്. മറ്റുള്ളവർ സാധാരണ മാസ്ക്കാണ് ഉപയോഗിക്കേണ്ടത്.
TRENDING:കേരളം വിടുമ്പോൾ സ്വപ്ന ആലപ്പുഴയിലെ ജുവലറി ഉടമയെ ഏൽപ്പിച്ചത് 40 ലക്ഷം: അന്വേഷണ സംഘം കണ്ടെടുത്തത് 14 ലക്ഷം [NEWS]ചൈനീസ് ആപ്പുകളുടെ നിരോധനം; ഇപ്പോൾ ഇന്ത്യൻ നെറ്റിസെൻസ് സമയം ചെലവഴിക്കുന്നത് ഇങ്ങനെയാണ് [PHOTOS]England vs West Indies 2nd Test: ബെൻ സ്റ്റോക്സിന്റെ തോളിലേറി ഇംഗ്ലണ്ടിന് ആവേശജയം; വിൻഡീസിനെ തോൽപിച്ചത് 113 റൺസിന് [NEWS]
Published by: Aneesh Anirudhan
First published: July 21, 2020, 7:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading