നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

  നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

  ജമ്മു കാശ്മീരില്‍ വര്‍ദ്ധിച്ചു വരുന്ന കേസുകളുടെ സാഹചര്യത്തില്‍ ജമ്മു, ശ്രീനഗര്‍ ഉള്‍പ്പെടെ എട്ടു ജില്ലകളിലെ നഗര പ്രദേശങ്ങളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ വ്യാഴാഴ്ച ഉത്തരവിട്ടു

  Omar Abdullah

  Omar Abdullah

  • Share this:
   ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നെന്നും വീട്ടില്‍ ഐസലോഷനില്‍ ആണെന്നും അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തെ അദ്ദേഹത്തിന്റ പിതാവ് ഫറൂഖ് അബ്ദുള്ളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

   'ഒരു വര്‍ഷമായി ഞാന്‍ ഈ വൈറസിനെ മറികടക്കാന്‍ പരമാവധി ശ്രമിച്ചു. പക്ഷെ ഒടുവില്‍ വൈറസ് എന്നെ പിടികൂടി. ഇന്ന് ഉച്ചതിരിഞ്ഞ് എനിക്ക് കോവിഡ് പോസിറ്റീവ് ആയി. രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശത്തെ തുടര്‍ന്ന് വീട്ടില്‍ ഐസലോഷനില്‍ ആണ്. എന്റെ ഓക്‌സിജന്‍ ലെവല്‍ ഉള്‍പ്പെടെയുള്ളവ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

   Also Read ഉന്നാവോ പീഡനക്കേസ് പ്രതിയുടെ ഭാര്യ യുപിയിൽ ബിജെപി സ്ഥാനാർഥി

   അതേസമയം ജമ്മു കാശ്മീരില്‍ വര്‍ദ്ധിച്ചു വരുന്ന കേസുകളുടെ സാഹചര്യത്തില്‍ ജമ്മു, ശ്രീനഗര്‍ ഉള്‍പ്പെടെ എട്ടു ജില്ലകളിലെ നഗര പ്രദേശങ്ങളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ വ്യാഴാഴ്ച ഉത്തരവിട്ടു. രാത്രി കര്‍ഫ്യൂ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.

   അടുത്തിടെ കോവിഡ് വ്യാപനം വര്‍ദ്ധിച്ച എട്ടു ജില്ലകളിലെ നഗര പ്രദേശങ്ങളില്‍ രാത്രി 10 മണി മുതല്‍ രാവിലെ ആറു മണി വരെ കൊറോണ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ഡിവിഷണല്‍ അഡ്മിനിസ്‌ട്രേഷന് നിര്‍ദേശം നല്‍കി. ജമ്മു,ഉദംപുര്‍, കത്വവ, ശ്രീനഗര്‍, ബാരാമുള്ള, ബുഡ്ഗാം, അനന്ത്‌നാഗ്, കുപ്വാര എന്നീ പ്രദേശങ്ങളിലാണ് കൊറോണ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

   ഈ ജില്ലകളിലെ മുന്‍സിപ്പല്‍ പരിധിയില്‍ വരുന്ന തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തും. അതേസമയം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യത ഉള്ളതിനാല്‍ റിയാസി ജില്ല സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കും. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ സാഹചര്യത്തില്‍ ഇന്നലെ എല്ല മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്ഡൗണിന്റെ ആവശ്യം ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
   Published by:Jayesh Krishnan
   First published: