COVID 19 | ആശ്വാസ വാർത്ത: ഒരു ദിവസത്തിനിടെ രോഗമുക്തി നേടിയത് 260 പേർ  

നാലു ദിവസമായി രോഗം ഭേദമാകുന്നവരുടെ എണ്ണം വർദ്ധിച്ച്‌ വരികയാണ്

News18 Malayalam | news18-malayalam
Updated: April 17, 2020, 2:43 PM IST
COVID 19 | ആശ്വാസ വാർത്ത: ഒരു ദിവസത്തിനിടെ രോഗമുക്തി നേടിയത് 260 പേർ  
Covid 19
  • Share this:
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ വർദ്ധിക്കുകയാണ്. ഓരോ ദിവസവും ആയിരത്തിലധികം പുതിയ കേസുകൾ  റിപ്പോർട്ട് ചെയ്യപ്പെടുന്നു. മെയ് ആദ്യവാരത്തോടെ രോഗവ്യാപനം രൂക്ഷമാകാൻ സാധ്യത ഉണ്ടെന്ന ചില റിപ്പോർട്ടുകളും ഉണ്ടായി. ഇതിനിടയിൽ ആശ്വാസ വാർത്ത പുറത്തുവരുന്നു.

You may also like:

പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ [NEWS]

കുവൈറ്റിൽ പൊതുമാപ്പ് ലഭിച്ച് മടങ്ങുന്നവർക്കു എമർജൻസി സർട്ടിഫിക്കറ്റുകൾ സൗജന്യം; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ [NEWS]

നാല് ജില്ലകളിൽ കർശന നിയന്ത്രണം തുടരും; ജില്ലകളെ നാലായി തിരിക്കും [PHOTO]

ഒരു ദിവസത്തിനിടെ രാജ്യത്ത് രോഗമുക്തി നേടിയത് 260 പേരാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ ഏറ്റവും ഉയർന്ന നിരക്കാണിത്. നാലു ദിവസമായി രോഗം ഭേദമാകുന്നവരുടെ എണ്ണം വർദ്ധിച്ച്‌ വരികയാണ്. രോഗമുക്തി നേടിയവരുടെ കണക്ക് ഏപ്രിൽ 15 ബുധനാഴ്ച 11.41% ആയിരുന്നെങ്കിൽ ഏപ്രിൽ 16ന് 12.02% ആയി ഉയർന്നു. ഏപ്രിൽ 17ന് അത് 13.06% ആണ്. വരും ദിവസങ്ങളിൽ ചികിത്സയിൽ കഴിയുന്ന  കൂടുതൽ ആളുകൾക്ക്  രോഗമുക്തി നേടാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ആരോഗ്യ മന്ത്രാലയം. 3.3%ആണ് രാജ്യത്തെ കോവിഡ് മരണ നിരക്ക്.

First published: April 17, 2020, 2:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading