നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • #IndiaGives | കരുതലുമായി നെറ്റ്‌വര്‍ക്ക് 18; മാധ്യമപ്രവർ‍ത്തകരും ജീവനക്കാരും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്തു

  #IndiaGives | കരുതലുമായി നെറ്റ്‌വര്‍ക്ക് 18; മാധ്യമപ്രവർ‍ത്തകരും ജീവനക്കാരും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്തു

  #IndiaGives എന്ന പേരിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ ഉദ്ബോധിപ്പിക്കുന്ന ഒരു പ്രചരണ പരിപാടിക്കും നെറ്റ്‌വര്‍ക്ക് 18 തുടക്കം കുറിച്ചു.

  network18 pmdrf

  network18 pmdrf

  • Share this:
   കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾക്ക് കരുത്തേകാൻ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ദിവസത്തെ ശമ്പളം സംഭാവന നൽകി നെറ്റ്‌വര്‍ക്ക് 18 ജീവനക്കാരും മാധ്യമപ്രവർത്തകരും. ഇതിനൊപ്പം #IndiaGives എന്ന പേരിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ ഉദ്ബോധിപ്പിക്കുന്ന ഒരു പ്രചരണ പരിപാടിക്കും നെറ്റ്‌വര്‍ക്ക് 18 തുടക്കം കുറിച്ചു.

   നെറ്റ്‌വര്‍ക്ക് 18 പുറത്തിറക്കുന്ന പത്രകുറിപ്പ്

   കോവിഡ് 19നെതിരായ പ്രതിരോധപ്രവർത്തനത്തിലാണ് രാജ്യം മുഴുവനും. പ്രതിസന്ധിയെ നേരിടാൻ മുഴുവൻ സമയവും പ്രവർത്തിക്കുന്ന എല്ലാവരേയും നെറ്റ്‌വര്‍ക്ക് 18 അഭിവാദ്യം ചെയ്യുന്നു. ഏറ്റവും വിഷമസന്ധിയിലൂടെ രാജ്യം കടന്നുപോകുന്ന ഈ സമയത്ത് ആളുകൾക്ക് കൃത്യവും ഉപയോഗപ്രദവുമായ വാർത്തകൾ എത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിൽ നെറ്റ്വർക്ക് 18 മുൻ‌നിരയിലാണ്.

   കഴിഞ്ഞ ദിവസം ചില എഡിറ്റർമാരുമായും മാധ്യമ വ്യവസായ പ്രമുഖരുമായും നടത്തിയ സംഭാഷണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്താമാധ്യമങ്ങൾ നടത്തിയ പ്രവർത്തനങ്ങളെ ധീരത നിറഞ്ഞതാണെന്ന് വിശേഷിപ്പിച്ചു.
   BEST PERFORMING STORIES:കമ്മ്യൂണിസ്റ്റ് ക്യൂബയുടെ 'വെള്ളകുപ്പായക്കാർ' കൊറോണക്കെതിരെ പോരാടാൻ ഇറ്റലിയിലേക്ക് [NEWS]ഫിഷിങ് ഹാർബറുകളിൽ കയറുന്നവരുടെ ശരീര ഊഷ്മാവ് പരിശോധിക്കും; ലേലം നിർത്തി [NEWS] സംസ്ഥാനത്ത് മൂന്നു പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ 94 രോഗബാധിതർ [NEWS]
   നിങ്ങൾ‌ക്കെല്ലാവർക്കും അറിയാവുന്നതുപോലെ, സമീപകാല സംഭവവികാസങ്ങൾ‌ അനേകം ആളുകളുടെ ദൈനംദിന ഉപജീവനമാർ‌ഗ്ഗം ഇല്ലാതാക്കിയിട്ടുണ്ട്, പ്രത്യേകിച്ചും ദിവസവേതനക്കാർ. രോഗത്തിനെതിരായ പ്രതിരോധത്തിന്‍റെ ഭാഗമായി സാമൂഹ്യ അകലം പാലിക്കുന്നതിനായി രാജ്യം ലോക്ക്ഡൌണിലേക്ക് പോകുകയാണ്. ഈ ഘട്ടത്തിൽ പാവപ്പെട്ടവരെ സഹായിക്കാൻ ഒരു കൈത്താങ്ങായി മാറുകയാണ് നെറ്റ്‌വര്‍ക്ക് 18-നും.

   ഒരു സ്ഥാപനം എന്ന നിലയിൽ, ഓരോ നെറ്റ്‌വർക്ക് 18 ജീവനക്കാനും ഒരു ദിവസത്തെ അടിസ്ഥാന ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വമേധയാ സംഭാവന നൽകാൻ തീരുമാനിച്ചു. ഈ പ്രത്യേക ലക്ഷ്യത്തിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാൻ എല്ലാവരെയും പ്രേരിപ്പിക്കുന്ന #IndiaGives എന്ന ഒരു സംരംഭം ഞങ്ങൾ ഇന്ന് ആരംഭിക്കുകയാണ്. ദുരിതാശ്വാസനിധിയിലേക്ക് ഞങ്ങളുടെ എളിയ സംഭാവന നൽകുന്നതിനൊപ്പം മറ്റുള്ളവരും ഇതിൽ ഭാഗമാകണമെന്ന് അഭ്യർഥിക്കുന്നു.

   ഇവിടെ ക്ലിക്ക് ചെയ്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാം
   Published by:Anuraj GR
   First published:
   )}