നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • #Network18PublicSentiMeter | 2020ൽ ട്രെയിൻ- വിമാനയാത്രക്കില്ലെന്ന് 36 % മലയാളികൾ; തിയറ്ററിലേക്കില്ലെന്ന് 65%

  #Network18PublicSentiMeter | 2020ൽ ട്രെയിൻ- വിമാനയാത്രക്കില്ലെന്ന് 36 % മലയാളികൾ; തിയറ്ററിലേക്കില്ലെന്ന് 65%

  #Network18PublicSentiMeter | ഇനിയുള്ള ദിവസങ്ങളിൽ അപരിചിതർക്ക് ഹസ്തദാനം നൽകാൻ തയാറല്ലെന്ന് സർവേയിൽ പങ്കെടുത്തവരിൽ ഏറെപേരും അഭിപ്രായപ്പെട്ടു.

  lockdown

  lockdown

  • Share this:
   കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഈ വർഷം ഇനി ട്രെയിൻ- വിമാനയാത്ര നടത്താനില്ലെന്ന് 36 ശതമാനം മലയാളികൾ. ഏറ്റവും കുറവ് ആളുകൾ യാത്രക്കില്ലെന്ന് പറഞ്ഞത് കേരളത്തിൽ നിന്നുതന്നെ. മഹാരാഷ്ട്രയിൽ നിന്നുള്ള 79 ശതമാനംപേരും 2020ൽ ഇനി ട്രെയിൻ വിമാനയാത്ര നടത്തില്ലെന്ന് ഉറപ്പിച്ചുപറയുന്നു.

   ന്യൂസ് 18, മണികൺട്രോൾ, ഫസ്റ്റ് പോസ്റ്റ്, സിഎൻബിസി- ടിവി18 എന്നിവർ സംയുക്തമായി ഡിജിറ്റൽ - സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നടത്തിയ ഓൺലൈൻ അഭിപ്രായ വോട്ടെടുപ്പിലാണ് വായനക്കാർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. മെയ് 21 മുതൽ 28 വരെയാണ് അഭിപ്രായ വോട്ടെടുപ്പ് നടന്നത്.

   മറാത്തികളിൽ 79 ശതമാനം പേരും ലോക്ക്ഡൗൺ കഴിഞ്ഞാലും ഈ വർഷം ഇനി വിമാനയാത്രക്കില്ലെന്ന് അഭിപ്രായപ്പെട്ടു. ഗുജറാത്തികൾ- 68%, കന്നഡക്കാർ- 55 %, തമിഴർ- 40 %, തെലുങ്കർ- 45% എന്നിങ്ങനെ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വായനക്കാരുടെ പ്രതികരണം.

   TRENDING:ആപ്പ് ആപ്പായി; ഓൺലൈൻ മദ്യ വിതരണം നിലച്ചു [NEWS]കോവിഡ് സ്ഥിരീകരിച്ച മത്സ്യ വ്യാപാരിക്ക് ആറ് പഞ്ചായത്തുകളിലെ വ്യക്തികളുമായി പ്രാഥമിക സമ്പര്‍ക്കം' [NEWS]യുഡിഎഫിലെ അസംതൃപ്തർക്കു വാതിൽ തുറന്നിട്ട് CPM; ചർച്ചയ്ക്കു തയാറെന്ന് കോടിയേരി ബാലകൃഷ്ണൻ [NEWS]

   ഈ വർഷം ഇനി തിയറ്ററിൽ പോയി സിനിമ കാണാൻ തയാറല്ലെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. വലിയൊരുവിഭാഗം ഗുജറാത്തികളും അസമീസുകളും ഒഡിയ സ്വദേശികളും തെലുങ്ക് ഭാഷക്കാരും ഇതേ അഭിപ്രായമാണ് പങ്കുവെച്ചത്. 65 ശതമാനം മലയാളികളും ഇതേ അഭിപ്രായം മുന്നോട്ടുവെച്ചു.

   ഗുജറാത്തികൾ ഒഴികെ വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും ഇനിയുള്ള ദിവസങ്ങളിൽ ആഹാരം സ്വന്തമായി പാചകം ചെയ്തു കഴിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. അതേസമയം, 49 ശതമാനം ഗുജറാത്തികളും ഭക്ഷണം പുറത്തുപോയി കഴിക്കുകയോ ഓർഡർ ചെയ്ത് വരുത്തുകയോ ചെയ്യുമെന്നാണ് രേഖപ്പെടുത്തിയത്.

   ഇനിയുള്ള ദിവസങ്ങളിൽ അപരിചിതർക്ക് ഹസ്തദാനം നൽകാൻ തയാറല്ലെന്ന് സർവേയിൽ പങ്കെടുത്തവരിൽ ഏറെപേരും അഭിപ്രായപ്പെട്ടു. കോവിഡിനെതിരായ പോരാളികളായി ഭൂരിഭാഗം പേരും ഡോക്ടർമാരെയും നഴ്സുമാരെയും ആരോഗ്യപ്രവർത്തകരെയുമാണ് തെരഞ്ഞെടുത്തത്. രണ്ടാമതെത്തിയത് ശുചീകരണ തൊഴിലാളികളാണ്. പൊലീസിന് മൂന്നാം സ്ഥാനമാണ് ലഭിച്ചത്.

   First published:
   )}