നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| എറണാകുളത്ത് അതീവ ജാഗ്രത; പുതിയ കണ്ടെയിൻമെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു

  COVID 19| എറണാകുളത്ത് അതീവ ജാഗ്രത; പുതിയ കണ്ടെയിൻമെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു

  COVID 19| സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ എറണാകുളത്ത് കനത്ത ജാഗ്രത തുടരുന്നു

  hotspots in kerala

  hotspots in kerala

  • Share this:
   കൊച്ചി: എറണാകുളം ജില്ലയിൽ ഞായറാഴ്ച 97 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 84 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ എറണാകുളത്ത് കനത്ത ജാഗ്രത തുടരുന്നു.

   ചൂർണിക്കര പഞ്ചായത്ത്‌ വാർഡ് (14), കാലടി പഞ്ചായത്ത്‌ വാർഡ് (8), കുമ്പളം വാർഡ് (2), ചെങ്ങമനാട് പഞ്ചായത്ത്‌ വാർഡ് (11), മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത്‌ വാർഡ് (17), തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി വാർഡ് (48) എന്നിവിടങ്ങള്‍ കണ്ടെയ്‌ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി 35ആം വാർഡ് മൈക്രോ കണ്ടെയ്‌ൻമെന്‍റ് സോണാണ്. എടത്തല പഞ്ചായത്തിലെ‌ 5,14 വാർഡുകൾ, ശ്രീമൂലനഗരം പഞ്ചായത്തിലെ‌ വാർഡ് 16 എന്നിവിടങ്ങള്‍ കണ്ടെയ്‌ൻമെന്‍റ് സോണിൽ നിന്ന് ഒഴിവാക്കി.
   TRENDING:COVID 19 |കോവിഡ് വ്യാപനവും കാലാവസ്ഥയും തമ്മിൽ ബന്ധമുണ്ടോ? ഉണ്ടെന്ന് വിദഗ്ധർ[NEWS]Covid 19 Deaths| സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി[NEWS]Tamannaah: ഗ്ലാമറസാകുന്നതിനെക്കുറിച്ചും കിടപ്പറ രംഗങ്ങളിൽ അഭിനയിക്കുന്നതിനെക്കുറിച്ചും മനസ് തുറന്ന് തമന്ന[PHOTOS]
   ചെല്ലാനം, ആലുവ, കീഴ്മാട് ക്ലസ്റ്ററുകളിൽ കൂടുതൽ രോഗികൾ. 19 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചെല്ലാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 201 ആയി. ആലുവ ക്ലസ്റ്ററിൽ 37 പേർക്കും കീഴ്മാട് ക്ലസ്റ്ററിൽ 15 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ നാല് ആരോഗ്യപ്രവർത്തകർക്ക് കൂടി കൊവിഡ് പൊസീറ്റിവായതോടെ രണ്ട് ദിവസത്തിനിടയിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം 14 ആയി. ജില്ലയിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് 764 പേരാണ്. എട്ട് പേർ കൂടി രോഗമുക്തി നേടി.
   Published by:user_49
   First published:
   )}