• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ജനിതകമാറ്റമുണ്ടായ കൊറോണ വൈറസിന് 56% അധികവ്യാപനശേഷി; ലണ്ടനിൽ മരണസംഖ്യ കൂടാമെന്ന് പഠനറിപ്പോര്‍ട്ട്

ജനിതകമാറ്റമുണ്ടായ കൊറോണ വൈറസിന് 56% അധികവ്യാപനശേഷി; ലണ്ടനിൽ മരണസംഖ്യ കൂടാമെന്ന് പഠനറിപ്പോര്‍ട്ട്

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധനവുണ്ടാക്കുമെന്നും മുന്നറിയിപ്പുണ്ട്.

News18

News18

  • Share this:
    ലണ്ടൻ: ബ്രിട്ടനിൽ കണ്ടെത്തിയ ജനിതക മാറ്റമുണ്ടായ കൊറോണവൈറസിന് വ്യാപനശേഷി കൂടുതലെന്ന് പഠന റിപ്പോർട്ട്. കോവിഡ് ബാധിതരുടെ എണ്ണം കൂടാനും മരണസംഖ്യ വർധിക്കാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധനവുണ്ടാക്കുമെന്നും മുന്നറിയിപ്പുണ്ട്. ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ സെന്റർ ഫോർ മാത്തമാറ്റിക്കൽ മോഡലിങ് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് നടത്തിയ പഠനത്തിൽ പുതിയ വൈറസിന്റെ വ്യാപനനിരക്ക്  56 ശതമാനം അധികമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

    അതേസമയം പുതിയ വൈറസിന് കൂടുതൽ ഗുരുതരാവസ്ഥ സൃഷ്ടിക്കാൻ കഴിവുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. പുതിയ വൈറസ് വകഭേദത്തിന് 70 ശതമാനത്തോളം അധികം വ്യാപനശേഷിയുണ്ടെന്നായിരുന്നു നേരത്തെയുള്ള നിഗമനം.

    കോവിഡ് വാക്സിനുകളുടെ പ്രാഥമിക പരീക്ഷണങ്ങൾക്ക് പല രാജ്യങ്ങളും അനുമതി നൽകുകയും മനുഷ്യരിലെ പരീക്ഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ വാക്സിനുകൾക്ക് പുതിയ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നാണ് വാക്സിൻ നിർമാതാക്കളുടെ അവകാശവാദം.

    കൊറോണ വൈറസിന്റെ ഒന്നിലധികം വകഭേദങ്ങളെ കണ്ടെത്തിയ സാഹചര്യത്തിൽ മിക്ക രാജ്യങ്ങളും അതിർത്തികൾ അടച്ചു പൂട്ടിയിരിക്കുകയാണ്. ബ്രിട്ടൻ കൂടാതെ ദക്ഷിണാഫ്രിക്കയിലും വൈറസിന്റെ മറ്റൊരു വകഭേദം കണ്ടെത്തിയിട്ടുണ്ട്.
    Published by:Aneesh Anirudhan
    First published: