HOME » NEWS » Corona » NEW COVID OUTBREAK COULD BE DUE TO LACK OF ANTIBODIES IN SEROPOSITIVE PEOPLE CSIR SURVEY

Covid 19 | കോവിഡ് വ്യാപനത്തിന് കാരണം ആന്റിബോഡികളുടെ അഭാവം; CSIR സര്‍വേ

10,427 പേരില്‍ നടത്തിയ സീറോപോസിറ്റീവ് സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ഇവരില്‍ ശരാശരി സീറോപോസിറ്റിവിറ്റി 10.14 ശതമാനമാണ്

News18 Malayalam | news18-malayalam
Updated: April 25, 2021, 7:41 PM IST
Covid 19 | കോവിഡ് വ്യാപനത്തിന് കാരണം ആന്റിബോഡികളുടെ അഭാവം; CSIR സര്‍വേ
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡല്‍ഹി: മാര്‍ച്ച് മുതല്‍ കോവിഡ് കേസുകളില്‍ വര്‍ദ്ധനവ് ഉണ്ടാകാന്‍ കാരണം സീറോപോസിറ്റീവ് ആളുകളില്‍ ആന്റിബോഡികളുടെ അഭാവം മൂലമെന്ന് കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് നടത്തിയ സര്‍വേ ചൂണ്ടിക്കാണിക്കുന്നു. 10,427 പേരില്‍ നടത്തിയ സീറോപോസിറ്റീവ് സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ഇവരില്‍ ശരാശരി സീറോപോസിറ്റിവിറ്റി 10.14 ശതമാനമാണ്.

അഞ്ച്-ആറുമാസം കൊണ്ട് ആന്റിബോഡികള്‍ ഗണ്യമായി കുറഞ്ഞെന്നും ഇത് ആളുകളില്‍ വീണ്ടും അണുബാധയുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍വേയില്‍ പറയുന്നു. അതേസമയം 2020 സെപ്റ്റബറില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതായും ഒക്‌ടോബറില്‍ രാജ്യവ്യാപകമായി കുറഞ്ഞെന്നും സര്‍വേയില്‍ സൂചിപ്പിക്കുന്നു.

Also Read- Covid 19 | സംസ്ഥാനത്ത് ഇന്ന് 28469 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 22.46

''20 ശതമാനം സീറോപോസിറ്റീവ് ആളുകളില്‍ 5-6 മാസത്തിനു ശേഷം ന്യൂട്രലൈസേഷന്‍ പ്രവര്‍ത്തനം നടത്തുന്നില്ല' സര്‍വേയില്‍ പറയുന്നു. ഇന്ത്യയില്‍ വന്‍തോതില്‍ വൈറസ് വ്യാപനം നടക്കുന്നുണ്ടെന്നും നാലുദിവസങ്ങളായി പ്രതിദിനം 3,00,000ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും സിഐഎസ്ആര്‍ പറയുന്നു. മഹാരാഷ്ട്രയില്‍ മാര്‍ച്ച് മുതല്‍ കേസുകള്‍ വര്‍ദ്ധിച്ചതു ആന്റിബോഡികളുടെ അഭാവം മൂലമാണെന്നും പഠനം പറയുന്നു. കൂടാതെ ഭാഗിക പ്രതിരോധ ശേഷിയെങ്കിലും നിലനില്‍ക്കുന്നുണ്ടെന്നും സര്‍വേ പറയുന്നു.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്ക് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,767 പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെട്ടതോടെ ആകെ മരണസംഖ്യ 1,92,311-ല്‍ എത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,17,113 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. ഇതുവരെ 1,40,85,110 പേര്‍ രോഗമുക്തി നേടി. നിലവില്‍ 26,82,751 പേര്‍ ചികിത്സയിലാണ്.

പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 53.0 ശതമാനവും മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍നിന്നാണ്. ഇതില്‍ 19.21 ശതമാനം കേസുകള്‍ മഹാരാഷ്ട്രയില്‍നിന്നു മാത്രമാണ്. ഏപ്രില്‍ പതിനഞ്ചു മുതല്‍ രണ്ടുലക്ഷത്തില്‍ അധികം പ്രതിദിന വര്‍ധനയാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. തുടര്‍ച്ചയായ നാലാംദിവസമാണ് രാജ്യത്ത് മൂന്നുലക്ഷത്തില്‍ അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
Published by: Jayesh Krishnan
First published: April 25, 2021, 7:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories