HOME » NEWS » Corona » NEW COVID STRAIN AND NEWER SYMPTOMS ARE FOUND IN COVID PATIENTS

Covid 19 | കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പുതിയ രോഗ ലക്ഷണങ്ങള്‍

ചുമ, പനി, രുചി, മണം എന്നിവ നഷ്ടപ്പെടല്‍ എന്നിവയാണ് കോവിഡ് ലക്ഷണമായി കണ്ടുവന്നിരുന്നത്

News18 Malayalam | news18-malayalam
Updated: April 12, 2021, 3:22 PM IST
Covid 19 | കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പുതിയ രോഗ ലക്ഷണങ്ങള്‍
COVID 19
  • Share this:
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ പുതിയ രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. വകഭേദം സംഭവിച്ച വൈറസ് വ്യാപനമാണ് ഇതിനു കാരണം. ചുമ, പനി, രുചി, മണം എന്നിവ നഷ്ടപ്പെടല്‍ എന്നിവയാണ് കോവിഡ് ലക്ഷണമായി കണ്ടുവന്നിരുന്നത്. ഇതിനു പുറമേ കേള്‍വി ശക്തിക്ക് തകാര്‍, പേശിവേദന, സ്‌കിന്‍ ഇന്‍ഫെക്ഷന്‍, വയറുവേദന, ചെങ്കണ്ണ് എന്നിവയും പുതിയ രോഗ ലക്ഷണങ്ങളായി കാണപ്പെടുന്നു.

കോവിഡ് മഹാമാരി ഏറ്റവും മോശമായി ബധിച്ച നാലാമത്തെ രാജ്യമാണ് ഉഇന്ത്യ. രാജ്യത്ത് നിലവില്‍ പതിമൂന്ന് ദശലക്ഷത്തിലധികം കോവിഡ് കേസുകളുണ്ട്. അതേസമയം വകഭേദം സംഭവിച്ച വൈറസ് വ്യത്യസ്ത ലക്ഷണങ്ങളുണ്ടാക്കുന്നത് കൂടുതല്‍ വ്യാപനത്തിന് കാരണമാകുന്നുണ്ട്. ശരീരത്തിലെ സുപ്രധാന അവയവയങ്ങളില്‍ വൈറസ് പെട്ടെന്ന് പിടിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിരുന്നു.

പുതിയ കോവിഡ് കേസുകളില്‍ പനി രോഗ ലക്ഷണമായി കണാറില്ല. എന്നാല്‍ പനി രോഗ ലക്ഷണമായി കാണപ്പൈടാത്തത് കൂടുതല്‍ ഗുരുതരമായി കാണുന്നു. 'ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ ചെങ്കണ്ണ്, തൊണ്ടവേദന, തലവേദന, വയറുവേദന, വിരലുകളുടെ നിറം മങ്ങല്‍ എന്നിവയ്ക്കു പുറമേ പനി, പേശികളിലെ വേദന, വരണ്ടതും സ്ഥിരവുമായ ചുമ, മണം, രുചി എന്നിവ നഷ്ടപ്പെടുന്നതും തുടങ്ങിയ രോഗ ലക്ഷണങ്ങളും കാണപ്പെടുന്നു'' ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. ഷുചിന്‍ ബജാജ് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

പുതിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ യുകെ വേരിയന്റ് അല്ലെങ്കില്‍ B.1.1.7 വേരിയന്റ് വേഗത്തില്‍ വ്യാപിക്കുന്നു. കെന്റ് വേരിയന്റ് 70 ശതമാനം വരെ മാരകമായേക്കാമെന്ന് യുകെ ആസ്ഥാനമയുള്ള ന്യൂ ആന്റ് എമര്‍ജിങ് റെസ്പിറേറ്ററി വൈറസ് ത്രെടസ് അഡ്വവൈസറി ഗ്രൂപ്പ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പുതിയതായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തവരില്‍ നിരന്തരമായ ചുമ, ക്ഷീണഓം, തൊണ്ടവേദന, പേശീവേദന, പനി എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതേസമയം സൗത്ത് ആഫ്രിക്കയില്‍ B.1.351 എന്ന പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തു. ഈ വകഭേദത്തിന് വാക്‌സിനുകളെ പ്രതിരോധിക്കാനുള്ള സാധ്യതകളുണ്ടെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയിരുന്നു.

അതേസമയം വാക്‌സിന്‍ നിര്‍മ്മാതക്കളായ മൊഡേണയും ഫൈസര്‍-ബയോടെകും ദക്ഷിണാഫ്രിക്കന്‍ വേരിയന്റിനെ പ്രതിരോധിക്കുന്നതിനായി തങ്ങളുടെ വാക്‌സിനുകള്‍ പരിഷ്‌കരിക്കാനും ബൂസ്റ്റ് ഷോട്ടുകള്‍ നിര്‍മ്മിക്കാനും പരീക്ഷണങ്ങള്‍ നടത്തുന്നതായി അറിയിച്ചു. അതേസമയം രാജ്യത്ത് കോവിഡ് രോഗികളില്‍ വര്‍ദ്ധനവുണ്ടാകുന്നതിന് കാരണം കോവിഡ് മാനദണ്ഡങ്ങളിലെ ലംഘനമാണെന്ന് ജെനെസ്ട്രിങ്‌സ് ഡയഗ്നോസ്റ്റിക് സ്ഥാപകന്‍ ഡോ. ഗൗരി അഗര്‍വാളിനെ ഉദ്ദരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Published by: Jayesh Krishnan
First published: April 12, 2021, 3:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories