• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കണ്ണട ധരിക്കുന്നത് കോവിഡ് 19 പിടിപെടാനുള്ള സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം

കണ്ണട ധരിക്കുന്നത് കോവിഡ് 19 പിടിപെടാനുള്ള സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം

ശാസ്ത്രജ്ഞർ പറയുന്നത് എല്ലാ ദിവസവും എട്ടു മണിക്കൂറിൽ കൂടുതൽ കണ്ണട ധരിച്ചവർക്ക് COVID 19 പിടിപെടാനുള്ള സാധ്യത കുറവാണെന്നാണ്.

News 18

News 18

  • News18
  • Last Updated :
  • Share this:
    കൊറോണ വൈറസിനെ തടയാൻ ഫേസ് മാസ്ക്ക് ധരിക്കണമെന്ന് ആയിരുന്നു ആദ്യം അഭ്യർത്ഥന വന്നത്. എന്നാൽ, ഇപ്പോൾ പുതിയ പഠനങ്ങൾ തെളിയിക്കുന്നത് കണ്ണട ധരിക്കുന്നത് കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ കരുത്ത് നൽകുമെന്നാണ്. കണ്ണട ധരിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കോവിഡ് 19 പിടിപെടാനുള്ള സാധ്യത അഞ്ചുമടങ്ങ് കുറവായിരിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. മാസ്ക് ധരിക്കുന്നത് കോവിഡ് 19 പിടിപെടാനുള്ള സാധ്യത കുറയ്ക്കുമെന്ന് പറഞ്ഞ പോൾ റുദ്ദ് തന്നെയാണ് കണ്ണട ധരിക്കുന്നതും നിർദ്ദേശിക്കുന്നത്.

    ചൈന ജാമ ഓഫ്താൽമോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് 276 രോഗികളിൽ പഠനം നടത്തിയ ഫലം പ്രസിദ്ധീകരിച്ചത്. ജനുവരി 27 മുതൽ മാർച്ച് 13 വരെയാണ് പഠനം നടത്തിയത്. 276 രോഗികളിൽ 16 രോഗികൾക്ക് മയോപിയ രോഗം ബാധിച്ചിരുന്നു. അത് കൂടാതെ ഇവർ എട്ടു മണിക്കൂറോളം ഗ്ലാസുകൾ ധരിച്ചിരുന്നു.



    അതേസമയം, ചൈനയിലെ 80 ശതമാനം ആളുകൾക്കും മയോപിയ ഉണ്ടെന്നാണ് പരിഗണിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ചൈനയിലെ ആളുകളിൽ ഭൂരിഭാഗവും കണ്ണട ധരിക്കുന്നവരാണ്. 2019 ഡിസംബറിൽ വുഹാനിൽ COVID 19 പൊട്ടിപുറപ്പെട്ടതിനു ശേഷം കണ്ണടയുള്ള വളരെ കുറച്ച് പേരെ മാത്രമാണ് രോഗം ബാധിച്ചത്.

    അതേസമയം, ശാസ്ത്രജ്ഞർ പറയുന്നത് എല്ലാ ദിവസവും എട്ടു മണിക്കൂറിൽ കൂടുതൽ കണ്ണട ധരിച്ചവർക്ക് COVID 19 പിടിപെടാനുള്ള സാധ്യത കുറവാണെന്നാണ്. ഈ കണ്ടെത്തൽ ദിവസേന കണ്ണട ധരിക്കുന്ന ആളുകൾക്ക് COVID 19 വരാനുള്ള സാധ്യത കുറവാണെന്ന നിഗമനത്തിലെത്തി.

    You may also like:ഭാരത സംസ്ക്കാരവും ചരിത്രവും പഠിക്കാൻ വിദഗ്ദ്ധ സമിതി;അംഗങ്ങളായി ഉത്തരേന്ത്യക്കാർ മാത്രം [NEWS]'ജലീലിന് വർഷങ്ങളായി സ്വപ്നസുരേഷുമായി ബന്ധമുണ്ട്'; ഖുറാന്‍റെ മറവിൽ സ്വർണം കടത്താൻ അറിഞ്ഞോ അറിയാതെയോ കൂട്ടുന്നുവെന്ന് കെ. സുരേന്ദ്രൻ [NEWS] പ്രിയപ്പെട്ട 'ചേട്ടന്' പിസി ജോർജിന്റെ ആശംസ [NEWS]

    കോവിഡ് 19 മഹാമാരി പടർന്നു പിടിച്ചപ്പോൾ ലോകാരോഗ്യ സംഘടന ആളുകൾക്ക് കൊടുത്ത നിർദ്ദേശം അവരുടെ മുഖത്ത് സ്പർശിക്കുന്നത് ഒഴിവാക്കണമെന്ന് ആയിരുന്നു. കണ്ണുകൾ, മൂക്ക്, വായ് എന്നിവയിലൂടെയാണ് വൈറസ് ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത്. അതിനാലാണ് ഇത്തരത്തിലൊരു നിർദ്ദേശം നൽകിയത്. കണ്ണുകൾക്ക് സാധാരണനിലയിൽ സംരക്ഷണം ഇല്ലെന്നും അതുകൊണ്ടു തന്നെ വൈറസുകൾ കണ്ണിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് ഗവേഷകർ പറയുന്നത്.

    അതേസമയം, ഒരു വലിയ സംഘം ആളുകളെ പഠനവിധേയമാക്കാത്തതിനാൽ ഗവേഷണത്തിന് പരിമിതികളുണ്ട്. കണ്ടെത്തലുകൾ സ്ഥിരീകരിക്കേണ്ടതിന് വലിയ തോതിൽ പഠനം ആവർത്തിക്കണമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
    Published by:Joys Joy
    First published: