Covid 19 | തിരുവനന്തപുരം മെഡിക്കൽ കൊളേജിൽ ജീവനക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനം

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡിതര വിഭാഗങ്ങളിലെ മുഴുവൻ ജീവനക്കാർക്കും സുരക്ഷയൊരുക്കും

News18 Malayalam | news18-malayalam
Updated: July 24, 2020, 8:46 PM IST
Covid 19 | തിരുവനന്തപുരം മെഡിക്കൽ കൊളേജിൽ ജീവനക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനം
News18 Malayalam
  • Share this:
തിരുവനന്തപുരം: കോവിഡ് ചികിത്സയിലില്ലാത്ത ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സുരക്ഷാ മാർഗനിർദേശം പരിഷ്കരിച്ചു. മുഴുവൻ ജീവനക്കാരും കോവിഡ് മുൻകരുതൽ സ്വീകരിക്കണം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡിതര വിഭാഗങ്ങളിലെ മുഴുവൻ ജീവനക്കാർക്കും സുരക്ഷയൊരുക്കും.

നഗരത്തിലെ ഏതാനും പ്രദേശങ്ങളിൽ രോഗ വ്യാപനം കൂടുതലായ സാഹചര്യത്തിൽ വിവിധ ചികിത്സയ്ക്കായി ആശുപത്രിയിലെത്തുന്ന രോഗികളിൽ രോഗ സാധ്യത സംശയിച്ച് വേണം ചികിത്സ നൽകാൻ. ഇതിന്റെ ഭാഗമായി കോവിഡിതര രോഗികളെ ചികിത്സിക്കുന്നവരും പരിചരിക്കുന്നവരുമായ മുഴുവൻ ജീവനക്കാർക്കും N95 മാസ്ക്, ഫെയ്സ് ഷീൽഡ്, ഗൗൺ, ഗ്ലൗസ് എന്നിവ നിർബന്ധമാക്കി.

TRENDING:എൻ.ഐ.എ സംഘത്തിലെ ഷൗക്കത്ത് അലി IPS ലഭിക്കേണ്ടവരുടെ പട്ടികയിൽ; ഡി.ജി.പിയുടെ ശുപാർശ ആഭ്യന്തരവകുപ്പിന്റെ പരിഗണനയിൽ[NEWS]ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം[NEWS]6 കിലോമീറ്റർ പിന്നിട്ടത് 9 മിനിട്ടു കൊണ്ട്; ദുൽഖറും പൃഥ്വിയും കാറോടിച്ചത് അമിത വേഗത്തിലല്ലെന്ന് മോട്ടോർ വാഹന വകുപ്പ്[NEWS]

രോഗലക്ഷണങ്ങളുള്ള ഡോക്ടർമാരെയും സമ്പർക്ക പട്ടികയിലുള്ളവരെയുമെല്ലാം പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പു വരുത്തും. ഡോക്ടർമാർ ഉൾപ്പെടെയുള്ള നൂറിലധികം ജീവനക്കാർ നിലവിൽ ക്വാറന്റൈനിലുണ്ട്. ഇവരുടെ ക്വാറന്റൈൻ കാലാവധി പൂർത്തിയായ ശേഷമേ തിരികെ ജോലിയിൽ പ്രവേശിക്കേണ്ടതുള്ളു. കോവിഡിതര രോഗികളുടെ ചികിത്സ റിസർവ് പൂളിലുള്ള ജീവനക്കാരെ ഉപയോഗിച്ച് നടത്തും.



കോവിഡേതര ജോലികളിലുള്ള ജീവനക്കാർക്ക് മാത്രമാണ് മെഡിക്കൽ കൊളേജിൽ കോവിഡ് വന്നത്. ഇതു വരെ കോവിഡ് ചികിത്സയ്ക്കിടെ ഒരു ആരോഗ്യ പ്രവർത്തകനു പോലും രോഗബാധ ഉണ്ടാവാത്തത് പ്രതിരോധ മാർഗ്ഗങ്ങൾ കൃത്യമായി പാലിച്ചതിനാലെന്നാണ് വിലയിരുത്തൽ.
Published by: meera
First published: July 24, 2020, 8:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading