നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • അൾഷിമേസ് രോഗികൾക്കിടയിൽ കോവിഡ്-19 ബാധക്ക് കൂടുതൽ സാധ്യതയെന്ന് പുതിയ പഠനം

    അൾഷിമേസ് രോഗികൾക്കിടയിൽ കോവിഡ്-19 ബാധക്ക് കൂടുതൽ സാധ്യതയെന്ന് പുതിയ പഠനം

    അൾഷിമേസ് ജീനും കോവിഡ് സാധ്യതയും തെളിയിക്കുന്ന ഈ പഠനം എന്ത് കൊണ്ടാണ് ചില കോവിഡ് രോഗികളിൽ ന്യൂറോളജിക്കൽ പ്രകടനം കാണിക്കുന്നത് എന്ന ചോദ്യത്തിനു കൂടി ഉത്തരം നൽകുന്നുണ്ട്,

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      അൾഷിമേസ് രോഗ സാധ്യത വർദ്ധിപ്പിക്കുന്ന ജീനുകളിൽ പെട്ടെന്ന് കോവിഡ് പകരാനും, തീവ്രത കൂടാനും സാധ്യതയെന്ന്, ഗവേശകർ. സെൽ സെം സ്റ്റെൽ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനപ്രകാരം ApoE4 എന്ന ജീ൯ കോവിഡ് (SARS-CoV-2) ബാധക്ക്
      കൂടുതൽ സാധ്യതയുള്ളതാണ്. അൾഷിമേസ് ജീനും കോവിഡ് സാധ്യതയും തെളിയിക്കുന്ന ഈ പഠനം എന്ത് കൊണ്ടാണ് ചില കോവിഡ് രോഗികളിൽ ന്യൂറോളജിക്കൽ പ്രകടനം
      കാണിക്കുന്നത് എന്ന ചോദ്യത്തിനു കൂടി ഉത്തരം നൽകുന്നുണ്ട്, യു.എസ് സിറ്റി ഓഫ് ഹോപ് ഗവേഷക യാ൯ഹോംഗ് ഷി പറയുന്നു.

      കോവിഡ്-19 നെ കുറിച്ച് കൂടുതൽ പഠിക്കാനും, മസ്തിഷ്ക രോഗികൾ പോലോത്തവരിൽ രോഗം പ്രതിരോധിക്കും, ദീർഘകാലാടിസ്ഥാനത്തിൽ രോഗം തടയാ൯ എങ്ങനെ തയ്യാറാവാം, തുടങ്ങി വിഷയങ്ങളിൽ പുതിയ പഠനം സഹായകമാവും. പ്രസ്തുത പഠനത്തിന്റെ ഭാഗമായി, ഗവേഷകർ ആദ്യം പ്ലൂറി പൊടെന്റ് കോശങ്ങൾ ഉപയോഗിച്ച് ഒരു ലാബിൽ ബ്രെയ്൯ കോശങ്ങൽ നിർമ്മിക്കുകയായിരുന്നു. പുതുതായി നിർമ്മിച്ച ന്യൂറോണുകളും,

      ആസ്ട്രൊസൈറ്റുകളും കോവിഡ് ബാധിക്കുന്നതായി കണ്ടെത്തി. പിന്നീട്, പ്ലൂറി പൊടെന്റ് കോശങ്ങൾ ബ്രെയ്൯ ഓർഗനോയ്ഡുകൾ നിർമ്മിക്കാ൯ ഉപയോഗിച്ചു. ആസ്ടെയ്നോഡ് ഉൾപ്പെടുത്തിയും ഇല്ലാതെയും ഓർഗനോയ്ഡ് നിർമ്മിച്ച് വ്യത്യസ്ഥ പരീക്ഷണങ്ങൾ
      നടത്തിയിരുന്നു. തുടർന്ന്, ആസ്ട്രനോയ്ഡ് ഉപയോഗിച്ചയവിയിൽ കോവിഡ് ബാധ കണ്ടെത്തുകയായിരുന്നു.

      ഒരു അൾഷിമേസ് രോഗിയുടെ സെല്ലുകളിലും ഈ പഠനം നഠത്തിയിരുന്നു. പഠനം അനുസരിച്ച്
      ന്യൂറോണുകിളിലും ആസ്ട്രോസൈറ്റുകളിലും ഉള്ളതിനേക്കാൾ (ApoE3) കൂടുതൽ കോവിഡ് സാധ്യത ApoE4 (അൾഷിമേസ്) ജീനുകളിൽ പ്രകടമായി. ഗവേഷണത്തിന്റെ അവസാന ഘട്ടത്തിൽ ആന്റിവൈറൽ മരുന്നായ റെംദെസിവിർ ന്യൂറോണുകളിലെയും ആസ്ട്രോസൈറ്റുകളിലും പരീക്ഷിച്ചു നോക്കിയിരുന്നു. കോശ മരണത്തെ തടയുന്നതിലും ന്യൂറോണുകളിലും ആസ്ട്രൊസൈറ്റുകളിലും വൈറസ് ബാധ തടയാ൯ ഇതു
      സഹായിക്കുന്നു എന്നും കണ്ടെത്തി.

      കേരളത്തില്‍ കഴിഞ്ഞ ദിവസം 5610 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 714, കോഴിക്കോട് 706, മലപ്പുറം 605, പത്തനംതിട്ട 521, തൃശൂര്‍ 495, കോട്ടയം 458, തിരുവനന്തപുരം 444, കൊല്ലം 391, ആലപ്പുഴ 310, കണ്ണൂര്‍ 253, ഇടുക്കി 232, പാലക്കാട് 219, വയനാട് 163, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

      യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.





      ALso Read ഹലാല്‍ സ്റ്റിക്കര്‍ വിവാദത്തിൽ യൂട്യൂബ് വീഡിയോ: ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബു അറസ്റ്റില്‍

      കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3832 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

      ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 101 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5131 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 350 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 687, കോഴിക്കോട് 688, മലപ്പുറം 577, പത്തനംതിട്ട 478, തൃശൂര്‍ 485, കോട്ടയം 421, തിരുവനന്തപുരം 332, കൊല്ലം 383, ആലപ്പുഴ 301, കണ്ണൂര്‍ 209, ഇടുക്കി 218, പാലക്കാട് 108, വയനാട് 154, കാസര്‍ഗോഡ് 90 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
      Published by:Anuraj GR
      First published:
      )}