സാമൂഹിക അകലം ഒരാഴ്ച മുമ്പ് തുടങ്ങിയിരുന്നെങ്കിൽ അമേരിക്കയിൽ 36000 മരണം ഒഴിവാക്കാമായിരുന്നു; പുതിയ പഠനം

Covid 19 | രണ്ടാഴ്ച മുമ്പ് രാജ്യം ലോക്ക്ഡൌൺ ഏർപ്പെടുത്തിയിരുന്നെങ്കിൽ 84% മരണങ്ങളും 82% കേസുകളും തടയാൻ കഴിയുമായിരുന്നുവെന്ന് ഗവേഷണ റിപ്പോർട്ട്

News18 Malayalam | news18-malayalam
Updated: May 25, 2020, 11:07 AM IST
സാമൂഹിക അകലം ഒരാഴ്ച മുമ്പ് തുടങ്ങിയിരുന്നെങ്കിൽ അമേരിക്കയിൽ 36000 മരണം ഒഴിവാക്കാമായിരുന്നു; പുതിയ പഠനം
COVID 19
  • Share this:
അമേരിക്ക ഒരാഴ്ച മുമ്പുതന്നെ സാമൂഹിക അകലം പാലിക്കാൻ തുടങ്ങിയിരുന്നെങ്കിൽ, കുറഞ്ഞത് 36,000 പേരുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. വ്യാഴാഴ്ച വരെ രാജ്യത്തുടനീളം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 93,439 ആയി ഉയർന്നു. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം 1,551,853 പേരിലാണ് ഇതുവരെ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

മാർച്ച് 15 മുതൽ മെയ് 3 വരെ രോഗവ്യാപന നിരക്ക് കണക്കാക്കാൻ എപ്പിഡെമോളജിക്കൽ മോഡലിംഗ് ഉപയോഗിച്ച് യുഎസിലുടനീളം വൈറസ് പകരുന്നത് ചിത്രീകരിക്കുന്ന ഒരു മാതൃകയാണ് കൊളംബിയ സർവകലാശാലയിലെ ഗവേഷകർ തയ്യാറാക്കിയതെന്ന് പ്രമുഖ ഗവേഷകനും എപ്പിഡെമിയോളജിസ്റ്റുമായ ജെഫറി ഷാമൻ സിഎൻഎന്നിനോട് പറഞ്ഞു. രണ്ടാഴ്ച മുമ്പ് രാജ്യം ലോക്ക്ഡൌൺ ഏർപ്പെടുത്തിയിരുന്നെങ്കിൽ 84% മരണങ്ങളും 82% കേസുകളും തടയാൻ കഴിയുമായിരുന്നുവെന്ന് ഗവേഷണ റിപ്പോർട്ട്. ന്യൂയോർക്ക് മെട്രോ പ്രദേശത്ത് മാത്രം, ഒരാഴ്ച മുമ്പ് യുഎസ് പ്രവർത്തിച്ചിരുന്നെങ്കിൽ 17,500 ആളുകൾ മരിക്കുന്നത് ഒഴിവാക്കാമായിരുന്നു,- ഷാമൻ പറഞ്ഞു.

"ഈ രോഗം എപ്പോഴാണ് നഗരത്തിൽ വരാൻ തുടങ്ങിയതെന്ന് ഞങ്ങൾക്ക് ഉറപ്പില്ല. ഞങ്ങൾ ഇത് മാർച്ച് ആണെന്ന് കരുതി, എന്നാൽ പുതിയ റിപ്പോർട്ട് പ്രകാരം ജനുവരിയിലും ഫെബ്രുവരിയിലും രോഗബാധിതർ ന്യൂയോർക്കിൽ എത്തിയിരുന്നു, ആ സമയത്ത് ഞങ്ങൾക്ക് പരിശോധന ഇല്ലായിരുന്നു "- ന്യൂയോർക്ക് സിറ്റി മേയർ ബിൽ ഡി ബ്ലാസിയോ വ്യാഴാഴ്ച പറഞ്ഞു,

നേരത്തെയുണ്ടായിരുന്ന കണക്ക് പ്രകാരം മാർച്ച് ഒന്നിനാണ് നഗരത്തിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതായിരുന്നു ഔദ്യോഗിക കണക്ക്. അതിനും 13 ദിവസത്തിന് ശേഷമാണ് ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ അതിനുമുമ്പ് തന്നെ രോഗം ന്യൂയോർക്കിലുണ്ടായിരുന്നു. ഇത് തിരിച്ചറിയാൻ കഴിഞ്ഞില്ല. പരിശോധനയുടെ അഭാവത്തെ "വളരെ വേദനാജനകമാണ്" എന്ന് ഡി ബ്ലാസിയോ വിശേഷിപ്പിച്ചു.
TRENDING:സിനിമാ സെറ്റിനേയും വെറുതേ വിടാത്ത വർഗീയത; 80 ലക്ഷം മുതൽമുടക്കിയ സെറ്റ് അടിച്ചു തകർത്തു [NEWS]കൊല്ലാൻ കരിമൂർഖനെ കൊണ്ടുവന്ന ജാർ കണ്ടെടുത്തു; സൂരജിനെ തെളിവെടുക്കാനെത്തിച്ചപ്പോൾ ഉത്രയുടെ വീട്ടിൽ വൈകാരികരംഗങ്ങൾ [NEWS]ഭാര്യയെ കൊല്ലാൻ 10000 രൂപയ്ക്ക് കരിമൂർഖനെ വാങ്ങി; ചുരുളഴിഞ്ഞത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലക്കേസ് [NEWS]
കോവിഡ് -19 മഹാമാരി നിയന്ത്രിക്കുന്നതിൽ നേരത്തെയുള്ള ഇടപെടലിന്റെയും പെട്ടെന്നുള്ള പ്രതിരോധത്തിന്‍റെയും പ്രാധാന്യം ഞങ്ങളുടെ കണ്ടെത്തലുകൾ അടിവരയിടുന്നു, ”ഗവേഷകർ റിപ്പോർട്ടിൽ എഴുതി. "അതിനാൽ ഞങ്ങൾ ചെയ്‌തത് കൃത്യമായി ചെയ്തുവെങ്കിലും ഒരാഴ്ച മുമ്പ് നിയന്ത്രണങ്ങൾ വന്നിരുന്നെങ്കിൽ എന്താണെന്നറിയാനുള്ള ഒരു പഠനമാണ് നടത്തിയത്."- ഗവേഷകർ പറഞ്ഞു.
First published: May 25, 2020, 11:07 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading