ഫിറോസാബാദ്: കല്യാണത്തിന് പിന്നാലെ നവവധു ഉൾപ്പെടെ കുടുംബാംഗങ്ങളായ ഒമ്പത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. വിവാഹത്തിന് പിന്നാലെ വരൻ മരിച്ചു. ഇതിനു പിന്നാലെയാണ് വധു ഉള്‍പ്പെടെ ഒമ്പത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം വരൻ മരിച്ചത്
കോവിഡ് ബാധിച്ചാണെന്ന് പറയാനാകില്ലെന്ന് മെഡിക്കൽ ഓഫീസർ ഡോ. നിത കുൽശ്രേഷ്ഠ പറഞ്ഞു. വരന് കോവിഡ് പരിശോധന നടത്തിയിരുന്നില്ലെന്നും അവർ പറഞ്ഞു.
കല്യാണം കഴിഞ്ഞതിന് പിന്നാലെ ഡിസംബർ4ന് പെട്ടെന്ന് രോഗം ബാധിച്ച് വരൻ മരിക്കുകയായിരുന്നുവെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു.
കൊറോണ വൈറസ് അണുബാധ പരിശോധിച്ചിട്ടില്ലെന്നും അതിനാൽ വൈറൽ അണുബാധ മൂലമാണ് അദ്ദേഹം മരിച്ചതെന്ന് പറയാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കോവിഡ് പരിശോധനയ്ക്ക് വിധേയയാക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു.
പരിശോധനയിൽ വധു , അമ്മായിയമ്മ, സഹോദരൻ എന്നിവരുൾപ്പെടെ ഒൻപത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെല്ലാം ചികിത്സയിലാണ്, ”ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു.
കോവിഡ് പരിശോധനയ്ക്കായി ഗ്രാമത്തിൽ ഒരു മെഡിക്കൽ ക്യാമ്പ് ആരംഭിച്ചതായും അവർ പറഞ്ഞു. സംസ്ഥാനത്തെ ഫിറോസാബാദ് ജില്ലയിൽ ഇതുവരെ 3,673 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 67 പേർ രോഗം മൂലം മരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.