നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • NEWS18 POLL| ലോക്ക്ഡൗൺ നീട്ടണോ? കുറഞ്ഞത് രണ്ട് ആഴ്ചയെങ്കിലും നീട്ടാൻ കൂടുതൽ പേർ അഭിപ്രായപ്പെടുന്നു

  NEWS18 POLL| ലോക്ക്ഡൗൺ നീട്ടണോ? കുറഞ്ഞത് രണ്ട് ആഴ്ചയെങ്കിലും നീട്ടാൻ കൂടുതൽ പേർ അഭിപ്രായപ്പെടുന്നു

  NEWS18 POLL | ന്യൂസ് 18 കേരളം ട്വിറ്റർ അക്കൌണ്ടിൽ ഒരു മാസത്തേക്ക് ലോക്ക്ഡൗൺ നീട്ടണമെന്ന് അഭിപ്രായപ്പെട്ടവരാണ് കൂടുതലും. 38 ശതമാനം പേർ ഇത്തരത്തിൽ അഭിപ്രായപ്പെട്ടു

  network18

  network18

  • Share this:
   തിരുവനന്തപുരം: ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് ന്യൂസ് 18 നടത്തുന്ന പോളിന് ആവേശകരമായ പ്രതികരണം. ലോക്ക്ഡൗൺ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും നീട്ടണമെന്നാണ് പോളിൽ പങ്കെടുത്ത പകുതിയിലേറെ പേരും അഭിപ്രായപ്പെട്ടത്. ലോക്ക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടണമെന്ന് 36.24 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ ഒരു മാസം കൂടി നീട്ടണമെന്ന് 29.48 ശതമാനം പേർ അഭിപ്രായപ്പെട്ടു. ഇന്ന് വൈകുന്നേരം 7.30 വരെയുള്ള കണക്കുപ്രകാരമാണിത്.

   ലോക്ക്ഡൗൺ അനിശ്ചിതകാലത്തേക്ക് നീട്ടണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. 14.65 ശതമാനം പേരാണ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. അതേസമയം ഏപ്രിൽ 15ന് തന്നെ ലോക്ക്ഡൗൺ പിൻവലിക്കണമെന്ന് 19.63 ശതമാനം പേർ അഭിപ്രായപ്പെടുന്നു.


   ന്യൂസ് 18 നെറ്റ്വർക്കുകളിലെ 20 ഭാഷകളിലുള്ള ട്വിറ്റർ അക്കൌണ്ടുകൾ വഴിയും മണികൺട്രോൾ, സിഎൻബിസി ടിവി-18 എന്നിവയുടെ ട്വിറ്റർ അക്കൌണ്ടുകളിലൂടെയുമാണ് പോൾ നടത്തുന്നത്.


   ന്യൂസ് 18 കേരളം ട്വിറ്റർ അക്കൌണ്ടിൽ ഒരു മാസത്തേക്ക് ലോക്ക്ഡൗൺ നീട്ടണമെന്ന് അഭിപ്രായപ്പെട്ടവരാണ് കൂടുതലും. 38 ശതമാനം പേർ ഇത്തരത്തിൽ അഭിപ്രായപ്പെട്ടു. രണ്ടാഴ്ചത്തേക്ക് നീട്ടണമെന്ന് 35.4 ശതമാനംപേർ അഭിപ്രായപ്പെട്ടു. നീട്ടേണ്ടതില്ലെന്ന് 10.1 ശതമാനം പേരും അനിശ്ചിതകാലത്തേക്ക് നീട്ടണമെന്ന് 16.5 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തി.
   You may also like:ഇസ്ലാമിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: ദുബായിൽ യുവാവിനെ ജോലിയിൽ നിന്ന് പുറത്താക്കി; നിയമനടപടിയും [NEWS]'ചായക്കടക്കാരനും ചെത്തുകാരനുമൊക്കെ പ്രധാനമന്ത്രിയാകാനും മുഖ്യമന്ത്രിയാകാനും കഴിയുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം' [NEWS]COVID 19| ഇറക്കുമതി ചെയ്യുന്ന മാസ്കുകളുടേയും പരിശോധന കിറ്റുകളുടേയും കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്ര സർക്കാർ [NEWS]
   Published by:Anuraj GR
   First published:
   )}