വാഷിങ്ടൺ: കോവിഡ് ബാധിച്ച് മരിച്ചവർക്ക് ആദരം അർപ്പിച്ച് ന്യൂയോർക്ക് ടൈംസ് സൺഡേ എഡിഷൻ. മേയ് 24 പുറത്തിറങ്ങിയ ന്യൂയോർക്ക് ടൈംസാണ് ആയിരം പേരുടെ ചരമക്കുറിപ്പിനായി ഒന്നാം പേജുൾപ്പെടെ നാലു പേജുകൾ മാറ്റിവച്ചത്.
TRENDING:സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 322 പേര്‍ [NEWS]പാമ്പിനെ വാങ്ങി ഭാര്യയെ കടിപ്പിച്ചു; ഭർത്താവും രണ്ടു കൂട്ടാളികളും പിടിയിൽ [NEWS]Strange Case of Covid 19 തലയിൽ ചക്ക വീണു; ആശുപത്രിയിൽ പരിശോധിച്ചപ്പോൾ കോവിഡ് [NEWS]
കോവിഡ് ബാധിച്ച് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോടടുത്തപ്പോഴാണ് ഫോട്ടോ ഒന്നുമില്ലാതെ ഒരു ശതമാനം പേരുടെ (ആയിരം പേരുടെ) ചരമക്കുറിപ്പ് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചത്. ഒന്നാം പേജിൽ ഫോട്ടോയോ പരസ്യമോ മറ്റൊരു വാർത്തയോ ഇല്ലെന്നതും ശ്രദ്ധേയം.
ഗ്രാഫിക്‌സ് ഡെസ്‌കിലെ അസിസ്റ്റന്റ് എഡിറ്റര്‍ സിമോണെ ലാൻനാണ് ഈ ആശയത്തിന് പിന്നില്‍. കോവിഡ് മരണസംഖ്യ ഒരു ലക്ഷം എത്തുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഇത്തരമൊരു ആശയം ചര്‍ച്ചക്കെത്തിയത്. പ്രതീകാത്മകമായി ഏതെങ്കിലും ചിത്രങ്ങളോ ചിഹ്നങ്ങളോ മറ്റു ഗ്രാഫിക്‌സോ ചെയ്താല്‍ അത് ജനങ്ങളുമായി ഇത്രമേല്‍ സംവദിക്കില്ലെന്ന ബോധ്യത്തിലാണ് സിമോണ്‍ ലാന്റണ്‍ ഒന്നാം പേജ് തന്നെ ചരമക്കോളമാക്കുന്ന പദ്ധതി അവതരിപ്പിച്ചത്.
ഈ ചരമ വാർത്തകളിൽ ഉൾപ്പെട്ടിരിക്കുന്നത് വെറും പേരുകളല്ലെന്നും ഇത് നമ്മള്‍ തന്നെയാണെന്നുമാണ് ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona virus, Corona Virus India, Corona virus Kerala, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Coronavirus italy, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Newyork, Symptoms of coronavirus