HOME » NEWS » Corona » NIGHT CURFEW IN KERALA FROM TOMORROW NO RESTRICTIONS ON PUBLIC TRANSPORT

Covid 19| സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യൂ: പൊതുഗതാഗതത്തിന് നിയന്ത്രണമില്ല

സാധ്യമായ ഇടങ്ങളിൽ വർക് ഫ്രം ഹോം നടപ്പാക്കും. വിദ്യാർഥികളുടെ സ്വകാര്യ ട്യൂഷൻ ഒഴിവാക്കും.

News18 Malayalam | news18-malayalam
Updated: April 19, 2021, 5:25 PM IST
Covid 19| സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യൂ: പൊതുഗതാഗതത്തിന് നിയന്ത്രണമില്ല
Night curfew
  • Share this:
തിരുവനന്തപുരം: കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് കോർ കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. രാത്രി ഒൻപത് മുതൽ രാവിലെ ആറ് വരെയാണ് ബാധകം. അതേ സമയം ചരക്ക്, പൊതുഗതാഗതത്തിന് നിയന്ത്രണമില്ല.

സാധ്യമായ ഇടങ്ങളിൽ വർക് ഫ്രം ഹോം നടപ്പാക്കും. വിദ്യാർഥികളുടെ സ്വകാര്യ ട്യൂഷൻ ഒഴിവാക്കും. മാൾ, തിയറ്റർ സമയം രാത്രി ഏഴുവരെയാക്കി എന്നാണ് സൂചന. വിശദമായ ഉത്തരവ ചീഫ് സെകട്ടറി ഉടൻ ഇറക്കും.‌

ചടങ്ങുകൾ മാത്രമായി തൃശൂർ പൂരം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ഇത്തവണയും ആഘോഷങ്ങളിലാതെ നടത്തും. ചടങ്ങുകള്‍ മാത്രമായി പൂരം ഒതുങ്ങും. പൊതുജനങ്ങള്‍ക്ക് പൂരത്തിലേക്ക് പ്രവശനമുണ്ടാകില്ല. ചീഫ് സെക്രട്ടറി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് അന്തിമ തീരുമാനം എടുത്തത്. പൂരം നടത്താന്‍ മാനദണ്ഡങ്ങള്‍ കഴിഞ്ഞയാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും സാഹചര്യം ഏറെ മാറിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.97 ശതമാനത്തിലേക്ക് ഉയര്‍ന്നതും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നതും ഗൗരവമായി കണക്കിലെടുത്തിട്ടുണ്ട്.

Also Read- COVID 19| ഡൽഹിയിൽ ഇന്ന് രാത്രി മുതൽ ഒരാഴ്ച്ച സമ്പൂർണ ലോക്ക്ഡൗൺ

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും പൂരം ആഘോഷമാക്കി നടത്തണമെന്ന് മുന്‍ നിലപാടില്‍ നിന്ന് അയവ് വരുത്തിയിരുന്നു. കര്‍ശന നിയന്ത്രണം വേണമെന്ന് പൊലീസ് അടക്കമുള്ളവര്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കഴിഞ്ഞ വര്‍ഷത്തേത് പോലെ ചടങ്ങുകള്‍ മാത്രമായി പൂരം നടത്താന്‍ തീരുമാനമെടുത്തത്.

Also Read- COVID 19| ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകൾ 2.73 ലക്ഷം

അതേസമയം, കോവിഡ് കൂട്ടപ്പരിശോധനയുടെ കൂടുതൽ ഫലങ്ങൾ ഇന്ന് പുറത്തുവരുന്നതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം ലക്ഷം കടക്കുമെന്നാണ് സൂചന. രോഗ ബാധ കുത്തനെ കൂടുന്ന എറണാകുളം, കോഴിക്കോട് അടക്കം ജില്ലകളിൽ നിയന്ത്രണങ്ങൾ കര്‍ക്കശമാക്കി. ചികിത്സയിലുള്ള രോഗ ബാധിതര്‍ ലക്ഷം കടക്കുന്നതോടെ കിടത്തി ചികിത്സ ആവശ്യമായവരുടേയും രോഗം ഗുരുതരമാകുന്നവരുടേയും എണ്ണം കൂടുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെ വന്നാൽ സര്‍ക്കാര്‍ മേഖലയില്‍ കോവിഡ് ഇതര ചികിത്സകൾ പരിമിതപ്പെടുത്തും. അതേസമയം, വാക്സിൻ ക്ഷാമം തുടരുന്നതിനാല്‍ രോഗ വ്യാപന തീവ്രത കുറയാൻ ലക്ഷ്യമിട്ടുളള മെഗാ വാക്സിനേഷൻ ക്യാംപുകള്‍ ഭൂരിഭാഗവും മുടങ്ങി.
Published by: Rajesh V
First published: April 19, 2021, 5:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories