HOME » NEWS » Corona »

Covid 19 | കോവിഡ് വ്യാപനം രൂക്ഷം; തമിഴ്‌നാട്ടില്‍ ഏപ്രില്‍ 20 മുതല്‍ രാത്രി കര്‍ഫ്യൂ; ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍

രാത്രി കര്‍ഫ്യൂ സമയത്ത് പൊതു, സ്വകാര്യ ഗതാഗതം അനുവദിക്കില്ല. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുകയും ചെയ്തു

News18 Malayalam | news18-malayalam
Updated: April 18, 2021, 10:54 PM IST
Covid 19 | കോവിഡ് വ്യാപനം രൂക്ഷം; തമിഴ്‌നാട്ടില്‍ ഏപ്രില്‍ 20 മുതല്‍ രാത്രി കര്‍ഫ്യൂ; ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍
(പ്രതീകാത്മക ചിത്രം)
  • Share this:
ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഏപ്രില്‍ 20 മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി പത്തു മുതല്‍ പുലര്‍ച്ചെ നാലു വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഞായറാഴ്ചകളില്‍ സംസ്ഥാന വ്യാപകമായി ലോക്ഡൗണും പ്രഖ്യാപിച്ചു. അതേസമയം സംസ്ഥാനത്ത് നടക്കാനിരുന്ന പ്ലസ്ടു പരീക്ഷ മാറ്റിവെച്ചു.

രാത്രി കര്‍ഫ്യൂ സമയത്ത് പൊതു, സ്വകാര്യ ഗതാഗതം അനുവദിക്കില്ല. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ അവശ്യ സേവനങ്ങളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാധ്യമങ്ങള്‍, പെട്രോള്‍ പമ്പുകള്‍, വ്യവസായങ്ങള്‍ എന്നിവയെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കി. ഞായറാഴ്ചകളിലെ ലോക്ഡൗണില്‍ നിന്നും അവശ്യ സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

Also Read- Covid 19 | എറണാകുളത്ത് അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് ആരോഗ്യ മന്ത്രി

ഹോട്ടലുകളില്‍ പാഴ്‌സല്‍ സൗകര്യത്തിന് സമയക്രമം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതല്‍ പത്തുവരെയും ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെയും വൈകിട്ട് ആരു മുതല്‍ ഒന്‍പതു വരെയുമാണ് പാഴ്‌സല്‍ സൗകര്യത്തിന് അനുമതി നല്‍കിയിട്ടുള്ളത്. വിവാഹ ചടങ്ങുകളില്‍ 100 പേര്‍ക്കും ശവസംസ്‌കാര ചടങ്ങില്‍ 50 പേര്‍ക്കും മാത്രമേ പങ്കെടുക്കാന്‍ അനുവാദം നല്‍കിയിട്ടുള്ളത്.

ബീച്ചുകള്‍, പാര്‍ക്കുകള്‍, മൃഗശാലകള്‍ എന്നിവ അടച്ചിടും. മാളുകള്‍, വലിയ ഷേപ്പുകള്‍ എന്നിവയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് 10,723 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 42 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതുവരെ 9,91,452 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 70,391 പേര്‍ ചികിത്സയിലുമുണ്ട്.

Also Read- Covid 19 | കോവിഡ് വ്യാപനം പരിഹരിക്കാന്‍ അഞ്ചു നിര്‍ദേശങ്ങള്‍; പ്രധാനമന്ത്രിക്ക് കത്തെഴുതി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്

അതേസമയം കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബീഹാറിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. സിനിമ ഹാളുകള്‍, മാളുകള്‍, ക്ലബ്ബുകള്‍, ജിമ്മുകള്‍, പാര്‍ക്കുകള്‍ എന്നിവ മെയ് 15വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രാത്രി ഒന്‍പതു മുതല്‍ രാവിലെ അഞ്ചു വരെയാണ് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് 15 വരെ അടച്ചിടുകയും സര്‍ക്കാര്‍ നടത്തുന്ന സ്‌കൂളുകളും സര്‍വകലാശാലകളും മെയ് 15 വരെ ഒരു പരീക്ഷയും നടത്തില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. പച്ചക്കറികള്‍, പഴങ്ങള്‍, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ വോകുന്നേരം ആറു മണിയോടെ അടക്കണമെന്നും നിര്‍ദേശമുണ്ട്.

മെയ് 15വരെ എല്ലാ മതസ്ഥാപനങ്ങളും ബീഹാറില്‍ അടച്ചിരിക്കും. ശവസംസ്‌കാര ചടങ്ങുകളിലും അന്ത്യകര്‍മങ്ങളിലും 25ല്‍ കൂടുതല്‍ പേരെ അനുവദിക്കില്ല. അതേസമയം വിവാഹ ആഘോഷങ്ങളില്‍ 100 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സുപ്രധാന പ്രഖ്യാപനം നടത്തുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു മാസത്തെ ശമ്പളം ബോണസായി നല്‍കാന്‍ തീരുമാനിച്ചു. അതേസമയം സംസ്ഥാനത്ത് 8,690 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുത്. ശനിയാഴ്ച 7,870 കോവിഡ് കേസുകളും 34 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Published by: Jayesh Krishnan
First published: April 18, 2021, 10:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories