• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് 19: ആറ്റുകാല്‍ പൊങ്കാല നിര്‍ത്തി വയ്ക്കില്ല; മാര്‍ഗ നിർദേശങ്ങൾ കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി

കോവിഡ് 19: ആറ്റുകാല്‍ പൊങ്കാല നിര്‍ത്തി വയ്ക്കില്ല; മാര്‍ഗ നിർദേശങ്ങൾ കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി

രോഗലക്ഷണങ്ങളുള്ളവര്‍ ആരും പൊങ്കാല ഇടാന്‍ വരരുതെന്നും മന്ത്രി അഭ്യർഥിച്ചിട്ടുണ്ട്. രോഗ ബാധിത രാജ്യങ്ങളില്‍ നിന്നും വന്നവര്‍ വീട്ടില്‍ തന്നെ പൊങ്കാലയിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആറ്റുകാൽ പൊങ്കാല

ആറ്റുകാൽ പൊങ്കാല

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: അടുത്ത ദിവസം നടക്കാനിരിക്കുന്ന ആറ്റുകാൽ പൊങ്കാല നിശ്ചച്ച പോലെ തന്നെ നടക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേരളത്തിൽ പുതിയതായി അഞ്ച് കോവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊങ്കാല സംബന്ധിച്ച് ആശങ്ക ഉയർന്നിരിന്നു. ഇതോടെയാണ് വിഷയത്തിൽ വ്യക്തത വരുത്തി ആരോഗ്യ മന്ത്രിയുടെ പ്രതികരണം.

    ഇത്രയും മാസങ്ങൾ നടത്തിയ ഒരുക്കം ഉള്ളതിനാൽ പൊങ്കാല നിർത്തിവയ്ക്കേണ്ടെന്നാണ് തീരുമാനം. എന്നാൽ രോഗലക്ഷണങ്ങളുള്ളവര്‍ ആരും പൊങ്കാല ഇടാന്‍ വരരുതെന്നും മന്ത്രി അഭ്യർഥിച്ചിട്ടുണ്ട്. രോഗ ബാധിത രാജ്യങ്ങളില്‍ നിന്നും വന്നവര്‍ വീട്ടില്‍ തന്നെ പൊങ്കാലയിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊങ്കാലയിടാനെത്തുന്നവരുടെ വീഡിയോ ക്ലിപ്പിംഗ് അടക്കം എടുക്കുന്നതാണ്. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ സമ്പര്‍ക്കത്തിലുള്ള ആളുകളെ കണ്ടെത്താന്‍ ഇത് എളുപ്പമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

    BEST PERFORMING STORIES:''എന്നെ കേൾക്കാത്തവർ എന്നെ ആഘോഷിക്കേണ്ട'; പ്രധാനമന്ത്രിയുടെ ക്ഷണം നിരസിച്ച് ലിസിപ്രിയ [NEWS]'Coronavirus Outbreak LIVE Updates: കേരളത്തില്‍ വീണ്ടും കൊറോണ; സ്ഥിരീകരിച്ചത് പത്തനംതിട്ടയിലെ 5 പേരിൽ [NEWS]എൻ.വിജയൻ പിള്ള: ഈ നിയമസഭാ കാലയളവിൽ മരിക്കുന്ന അഞ്ചാമത്തെ അംഗം [PHOTO]

    പൊങ്കാല ഒഴിവാക്കാന്‍ കഴിയില്ലെന്ന് ജില്ലാ കളക്ടര്‍ ഗോപാലകൃഷ്ണനും അറിയിച്ചു. 23 ഹെല്‍ത്ത് ടീം സജ്ജമാക്കിയിട്ടുണ്ട്. 12 ആംബുലന്‍സുകളും 5 ബൈക്ക് ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ അടക്കമുള്ള ടീമുകള്‍ അതത് സ്ഥലങ്ങളില്‍ പനിയോ ജലദോഷമോ ഉള്ളവരേയും രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരേയും കണ്ടെത്തും. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ അവബോധം നടത്തുമെന്നും കളക്ടര്‍ വ്യക്തമാക്കി.

    സംസ്ഥാനത്ത് ചികിത്സയിലുള്ള 5 പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതായി ഇന്ന് രാവിലെയാണ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചത്. . ഇവരില്‍ 3 പേര്‍ ഇറ്റലിയില്‍ നിന്നുള്ളവരും 2 പേര്‍ അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട നാട്ടിലുള്ളവരുമാണ്. ഇവരെല്ലാം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. നിലവില്‍ ഇവരുടെ ആരോഗ്യ നിലയില്‍ ആശങ്കയില്ലെങ്കിലും വളരെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നടന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
    Published by:Asha Sulfiker
    First published: