HOME » NEWS » Corona » NO COVID NEGATIVE CERTIFICATE REQUIRED FOR DISCHARGE SAYS NEW GUIDELINES RV TV

മുഖ്യമന്ത്രി പാലിക്കാത്ത കോവിഡ് മാർഗരേഖ ഇനി ഇല്ല; ഡിസ്ചാർജ് ചെയ്യാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട

സംസ്ഥാനത്ത് രോഗലക്ഷണങ്ങൾ കുറവുള്ള കോവിഡ് രോഗികളുടെ ഡിസ്ചാർജിന് ഇനി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമല്ല. മൂന്ന് ദിവസം രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാം. ഗുരുതര രോഗങ്ങൾ ഉള്ളവർക്ക് 14 ദിവസത്തിന് ശേഷമാകും ആന്റിജൻ പരിശോധന നടത്തുക. സംസ്ഥാനത്ത് ഡിസ്ചാർജ് മാർഗരേഖ പരിഷ്കരിച്ചു.

News18 Malayalam | news18-malayalam
Updated: April 26, 2021, 1:02 PM IST
മുഖ്യമന്ത്രി പാലിക്കാത്ത കോവിഡ് മാർഗരേഖ ഇനി ഇല്ല; ഡിസ്ചാർജ് ചെയ്യാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: പഴയ ഡിസ്ചാർജ് മാർഗരേഖ പ്രകാരം കോവിഡ് പോസിറ്റീവ് ആയാൽ പത്താം ദിവസമെ ആന്റിജൻ പരിശോധന നടത്താവു. നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ തുടർന്ന് വീട്ടിൽ 14 ദിവസം ക്വാറന്റീൻ കഴിയണം എന്നും നിർദ്ദേശമുണ്ടായിരുന്നു. ആറാം ദിവസത്തിൽ പരിശോധിച്ച് കോവിഡ് നെഗറ്റീവായി മുഖ്യമന്ത്രി കോഴിക്കോട് മെഡിക്കൽ കൊളേജിൽ നിന്ന് ഡിസ്ചാർജ് ആയത് വിവാദമായിരുന്നു. എന്തായാലും ഈ മാർഗരേഖ ഇനി ഇല്ല.

Also Red- COVID 19| 24 മണിക്കൂറിനിടയിൽ 2,812 മരണം; 3.52 ലക്ഷം കടന്ന് പ്രതിദിന കോവിഡ് രോഗികൾ

സംസ്ഥാനത്ത് രോഗലക്ഷണങ്ങൾ കുറവുള്ള കോവിഡ് രോഗികളുടെ ഡിസ്ചാർജിന് ഇനി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമല്ല. മൂന്ന് ദിവസം രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാം. ഗുരുതര രോഗങ്ങൾ ഉള്ളവർക്ക് 14 ദിവസത്തിന് ശേഷമാകും ആന്റിജൻ പരിശോധന നടത്തുക. സംസ്ഥാനത്ത് ഡിസ്ചാർജ് മാർഗരേഖ പരിഷ്കരിച്ചു.

Also Read- ലക്ഷണം ഇല്ലെങ്കിൽ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട; ഡിസ്ചാര്‍ജ് മാര്‍ഗരേഖ പരിഷ്കരിച്ചു

ഐസിഎംആർ കഴിഞ്ഞ വർഷം തന്നെ ഡിസ്ചാർജ് മാർഗരേഖ മാറ്റിയിരിക്കുന്നു. കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് കുത്തനെ ഉയർന്നതോടെയാണ് സംസ്ഥാനവും മാർഗരേഖ പരിഷ്കരിച്ചത്. ഇത് അനുസരിച്ച് രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾ അല്ലെങ്കിൽ ചെറിയ രോഗലക്ഷണങ്ങൾ ഉള്ള രോഗികൾ എന്നിവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട.

Also Read- ആർടിപിസിആർ പരിശോധനയ്ക്ക് കേരളത്തിൽ രാജ്യത്തെ ഉയർന്ന നിരക്ക്

ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവർ ആശുപത്രിയിലാണെങ്കിൽ മൂന്ന് ദിവസം രോഗലക്ഷണങ്ങൾ കാണിച്ചില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാം. തുടർന്ന് വീട്ടിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. രോഗലക്ഷണങ്ങൾ ഇല്ലാതെ പോസിറ്റീവ് ആയി വീട്ടിൽ കഴിയുന്നവർക്ക് രോഗം പോസിറ്റീവ് ആകുന്ന ദിവസം മുതൽ 17 ദിവസമാണ് നിരീക്ഷണം.

Also Read- വാരാന്ത്യ കർഫ്യൂ തുടർന്നേക്കും; ലോക്ക്ഡൗണിന് സാധ്യതയില്ല; ഇന്ന് സർവകക്ഷി യോഗം

ഗുരുതര രോഗലക്ഷണങ്ങൾ ഉള്ളവർക്ക് കൂടുതൽ പ്രാധാന്യത്തോടെ ചികിത്സ നൽകണം. ഇവർക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് 14 ദിവസത്തിന് ശേഷം കോവിഡ് പരിശോധന നടത്തിയാൽ മതി. കോവിഡ് നെഗറ്റീവ് ആയാലും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യരുത്. ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിക്കഴിഞ്ഞാൽ സ്വയം ചെയ്യേണ്ട ആരോഗ്യപരിശീലനങ്ങളും മാർഗരേഖ നിർദ്ദേശിക്കുന്നു.
Published by: Rajesh V
First published: April 26, 2021, 1:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories