Guruvayoor ഗുരുവായൂരിൽ വീണ്ടും ഭക്തർക്ക് പ്രവേശനമില്ല; നടപടി സമീപ പ്രദേശങ്ങളിലെ കോവിഡ് വ്യാപനത്താൽ

80 ദിവസത്തെ അടച്ചിടലിനുശേഷം ജൂൺ ഒമ്പതു മുതലാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങിയത്.

News18 Malayalam | news18-malayalam
Updated: June 12, 2020, 9:15 PM IST
Guruvayoor ഗുരുവായൂരിൽ വീണ്ടും ഭക്തർക്ക് പ്രവേശനമില്ല; നടപടി സമീപ പ്രദേശങ്ങളിലെ കോവിഡ് വ്യാപനത്താൽ
ഗുരുവായൂർ
  • Share this:
തൃശ്ശൂർ : ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ  ഭക്തർക്ക് അനുവദിച്ചിരുന്ന പ്രവേശനം  നാലുദിവസത്തെ ഇടവേളയ്ക്കു ശേഷം റദ്ദാക്കി. കോവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ ക്ഷേത്രത്തിനു സമീപ പ്രദേശങ്ങൾ കണ്ടയ്‌ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അടിയന്തിര തീരുമാനം. ശനിയാഴ്ച മുതൽ ക്ഷേത്രത്തിൽ നിത്യപൂജയുൾപ്പെടെയുള്ള ചടങ്ങുകൾ മാത്രം നടക്കും.

ഗുരുവായൂർ ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങളായ ചാവക്കാട് മുനിസിപ്പാലിറ്റിയിലെ ചില മേഖലകളെയും വടക്കേക്കാട് പഞ്ചായത്തിനെയും കണ്ടയ്‌ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഭക്തർക്ക് അനുവദിച്ചിരുന്ന ദർശനം റദ്ദാക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചത്. തീരുമാനം സംസ്ഥാന സർക്കാർ അംഗീകരിച്ചു. ശനിയാഴ്ച നടത്താനിരുന്ന രണ്ട് വിവാഹങ്ങളൊഴികെ ബുക്ക്  ചെയ്ത മറ്റെല്ലാ വിവാഹങ്ങളും റദ്ദാക്കി. നിലവിലെ സാഹചര്യത്തിൽ ദർശനം തുടരുന്നതിൽ ദേവസ്വം ജീവനക്കാരും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

വിവാഹം ബുക്ക് ചെയ്തവരെ ദേവസ്വം ദർശനം റദ്ദാക്കിയ വിവരം ഇ -മെയിൽ വഴി അറിയിക്കും. ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസം 22 മുതൽ 27 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഉപദേവ കലശം മാറ്റമില്ലാതെതന്നെ നടത്തും. ക്ഷേത്രത്തിലെ പതിവു ചടങ്ങുകൾക്കും തടസ്സമുണ്ടാകില്ല.

ജൂൺ 15 ന് നടക്കേണ്ടിയിരുന്ന മേൽശാന്തി നിയമനത്തിനുള്ള അഭിമുഖവും റദ്ദാക്കിയതായി ഗുരുവായൂർ ദേവസ്വം അറിയിച്ചു.
TRENDING:Covid 19| ഒമ്പത് പുതിയ ഹോട്ട് സ്പോട്ടുകൾ; 14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി
[NEWS]
Covid 19| സംസ്ഥാനത്ത് ഇന്ന് 78 പേർക്ക് കോവിഡ്; 32 പേർക്ക് രോഗമുക്തി
[NEWS]
മാസ്കിന്റേയും സാനിറ്റൈസറിന്റേയും പേരിൽ തട്ടിപ്പ്; കോവിഡ് കാലത്തെ ഹൈടെക്ക് പണം തട്ടിപ്പിന്റെ കഥ [NEWS]

80 ദിവസത്തെ അടച്ചിടലിനുശേഷം ജൂൺ ഒമ്പതു മുതലാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങിയത്. ഒരു ദിവസം പരമാവധി 600 പേര്‍ക്കാണ് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ചത്.വെര്‍ച്വല്‍ ക്യൂ വഴി 288 പേരാണ് ആദ്യദിനം ദര്‍ശനത്തിനായി എത്തിയത്. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെയായിരുന്നു ദര്‍ശന സമയം.

കോവിഡ് ഭീഷണിയെ തുടര്‍ന്ന് ക്ഷേത്രങ്ങള്‍ തുറക്കരുതെന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
First published: June 12, 2020, 8:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading