വാക്‌സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; എയിംസ് പഠനം

കോവിഡ് രണ്ടാം തരംഗത്തിനിടയിലെ ബ്രേക്ക് ത്രൂ വ്യാപനത്തെക്കുറിച്ച് നടത്തിയ ആദ്യ ജീനോമിക് പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്

News18

News18

 • Share this:
  ന്യൂഡല്‍ഹി: വാക്‌സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് മെഡിക്കല്‍ സയന്‍സ്(എയിംസ്)ന്റെ പഠനം. വാക്‌സിനെടുത്ത ശേഷം 2021 ഏപ്രില്‍-മേയ് മാസങ്ങളില്‍ വീണ്ടും കോവിഡ് ബാധിച്ചവരില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. കോവിഡ് രണ്ടാം തരംഗത്തിനിടയിലെ ബ്രേക്ക് ത്രൂ വ്യാപനത്തെക്കുറിച്ച് നടത്തിയ ആദ്യ ജീനോമിക് പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

  രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത ശേഷം കോവിഡ് ബാധിക്കുന്നതിനെയാണ് ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്‍ എന്നു പറയുന്നത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ കോവിഡ് ബാധിക്കുന്നതിനെക്കുറിച്ച് ഏപ്രില്‍-മേയ് മാസങ്ങളിലാണ് എയിംസ് പഠനം നടത്തിയത. ഡല്‍ഹി എയിംസില്‍ നടത്തിയ പഠനത്തിലാണ് വാക്‌സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയത്.

  Also Read-Covid 19 | വണ്ടല്ലൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ 9 സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഒരു സിംഹം ചത്തു

  69 ബ്രേക്ക് ത്രൂ കേസുകളില്‍ 36 പേര്‍ക്ക് രണ്ടു ഡോസ് വാക്‌സിനും 27 പേര്‍ ഒരു ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നു. എന്നാല്‍ ഇവരില്‍ ഒരാള്‍ക്ക് പോലും ഗുരുതരമായ രോഗബാധ ഉണ്ടായിട്ടില്ല. വാക്‌സിന്‍ സ്വീകരിക്കുന്നത് സംബന്ധിച്ച ആശങ്ക ഉയര്‍ന്നിരുന്നു. അതിനാല്‍ പുതിയ പഠനം ഏറെ പ്രാധാന്യമുള്ളതാണെന്ന് എയിംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

  അതേസമയം കോവിഡ് രോഗമുക്തരായ ആളുകള്‍ക്ക് ആവശ്യത്തിന് രോഗപ്രതിരോധം ലഭിക്കാന്‍ വാക്‌സിന്റെ ഒരു ഡോസ് മാത്രം മതിയാകുമെന്ന് ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നടത്തിയ ഒരു ഗവേഷണത്തില്‍ തെളിഞ്ഞതായി ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു. കോവിഡ് മുക്തരായ ആളുകള്‍ മൂന്ന് മാസം കഴിഞ്ഞതിന് ശേഷം മാത്രമേ വാക്‌സിന്‍ സ്വീകരിക്കാവൂ എന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതിന് പിന്നാലെയാണ് ഈ ഗവേഷണഫലങ്ങള്‍ പുറത്തുവന്നത്.

  Also Read-ഏത് കോവിഡ് വാക്സിനുകളാണ് കുട്ടികൾക്ക് ലഭിക്കുക? കുത്തിവയ്പ്പാണോ നേസൽ സ്പ്രേയാണോ നല്ലത്? ചോദ്യങ്ങളും ഉത്തരങ്ങളും

  ഇന്ത്യയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായി എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകള്‍ വീതമാണ് നല്‍കി വരുന്നത്. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ജനിതകശാസ്ത്ര വകുപ്പിലെ പ്രൊഫസര്‍ ജ്ഞാനേശ്വര്‍ ചൗബെയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് നിര്‍ണായകമായ ഈ കണ്ടെത്തലുകള്‍ ഉണ്ടായിട്ടുള്ളത്. കോവിഡ് രോഗമുക്തി നേടിയവരും ഇതുവരെ രോഗബാധ ഉണ്ടായിട്ടില്ലാത്തവരും അടങ്ങിയ 20 പേരിലാണ് ഈ സംഘം പഠനം നടത്തിയത്.

  കോവിഡ് ബാധിതരായവരും അല്ലാത്തവരുമായ ആളുകളില്‍ വാക്‌സിന്‍ ഉണ്ടാക്കുന്ന ഗുണഫലങ്ങള്‍ അന്വേഷിക്കാനാണ് ഈ പഠനം നടത്തിയതെന്ന് പ്രൊഫസര്‍ ചൗബെ പറയുന്നു. കോവിഡ് മുക്തരായ ആളുകളില്‍ ആന്റിബോഡികള്‍ ആദ്യ ആഴ്ചയില്‍ തന്നെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട് എന്നും കോവിഡ് ബാധിതരാവാത്ത ആളുകളില്‍ 3-4 ആഴ്ചകള്‍ക്കുള്ളിലാണ് ആന്റിബോഡികള്‍ ഉത്പാദിക്കപ്പെട്ടതെന്നും ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മുക്തി നേടിയവരില്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം തന്നെ ആന്റിബോഡികള്‍ ഉത്പാദിക്കപ്പെടുന്നുണ്ട്.
  Published by:Jayesh Krishnan
  First published:
  )}