പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ല; സംസ്ഥാന പൊലീസ് മേധാവി

മാസ്‌ക് ധരിക്കാത്തവരോട് പൊലീസ് അപമര്യാദയായി പെരുമാറാന്‍ പാടില്ലെന്നും അവര്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാമെന്നുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് നിര്‍ദേശവുമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. മാസ്‌ക് ധരിക്കാത്തവരോട് പൊലീസ് അപമര്യാദയായി പെരുമാറാന്‍ പാടില്ലെന്നും അവര്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാമെന്നുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

  അതേസമയം പാല്‍ വില്‍പന കേന്ദ്രങ്ങള്‍, ബേക്കറി എന്നിവ പ്രവര്‍ത്തിക്കാന്‍ പോലീസ് അനുവദിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഭക്ഷണശാലകള്‍, പലവ്യജ്ഞനക്കടകള്‍ എന്നിവ നിശ്ചിത സമയപ്രകാരം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു.

  Also Read-Covid 19 | 'ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കും'; നിയന്ത്രണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

  മാധ്യമ പ്രവര്‍ത്തകരെ അക്രഡിറ്റേഷന്‍ കാര്‍ഡോ മാധ്യമസ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ യാത്ര അനുവദിക്കണം. ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ തടയാന്‍ പാടില്ല. അതേസമയം മയക്കുമരുന്ന്, കള്ളക്കടത്ത് സാമഗ്രികള്‍ എന്നിവ കൊണ്ടുപോകുന്നതായി വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ചരക്കു വാഹനങ്ങള്‍ പരിശോധിക്കാന്‍ പാടുള്ളൂ.

  ചില പ്രദേശങ്ങളില്‍ കടകള്‍ നിശ്ചിത സമയത്തിന് മുന്‍പായി നിര്‍ബന്ധിച്ച് അടപ്പിക്കുന്നതിനായി റിപ്പോര്‍ട്ടുണ്ട്. ഇത് പൂര്‍ണമായി ഒഴിവാക്കണം. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത സാധരണ ജോലിക്കാര്‍ കൂലിപ്പണിക്കാര്‍ എന്നിവരെ അവരുടെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് യാത്ര ചെയ്യാന്‍ അനുവദിക്കണം. എന്നാല്‍ അവരുടെ മൊബൈല്‍ നമ്പറും പേരും വാങ്ങി വയ്ക്കണം. വീട്ടുജോലിക്കാര്‍, ഹോം നേഴ്‌സ്, മുതിര്‍ന്നവരെ വീടുകളില്‍ പോയി പരിചരിക്കുന്നവര്‍ എന്നിവരെ സാക്ഷ്യപത്രം പരിശോധിച്ച് കടത്തിവിടണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

  അതേസമയം സംസ്ഥാനത്ത് ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

  സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കും. നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ലോഡ്ജ്, ഹോസ്റ്റലുകള്‍ എന്നിവ സി എഫ് എല്‍ ടി സികള്‍ ആക്കി മാറ്റുന്ന പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. കെ എസ് ഇ ബി , വാട്ടര്‍ അതോറിറ്റി കുടിശ്ശികകള്‍ പിരിക്കുന്നത് രണ്ട് മാസത്തേക്ക് നിര്‍ത്തി വെക്കും. ബാങ്ക് റിക്കവറികള്‍ നീട്ടി വെക്കാന്‍ ബാങ്കുകളോട് അഭ്യര്‍ത്ഥിക്കും. വളരെ ഗൗരവമേറിയ അവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വ്യാപനം ശക്തമായി തുടരുകയാണെന്നും നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
  Published by:Jayesh Krishnan
  First published:
  )}