Covid 19 | ബാർബർഷോപ്പും മദ്യഷോപ്പും തുറക്കാൻ അനുമതിയുണ്ടോ? വിശദീകരണവുമായി ആഭ്യന്തരമന്ത്രാലയം

Covid 19 Lock down | ബാർബർ ഷോപ്പുകൾ, ഹെയർ സലൂണുകൾ, മദ്യവിൽപ്പന ശാലകൾ തുടങ്ങിയവ തുറക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല.

News18 Malayalam | news18-malayalam
Updated: April 25, 2020, 3:32 PM IST
Covid 19 | ബാർബർഷോപ്പും മദ്യഷോപ്പും തുറക്കാൻ അനുമതിയുണ്ടോ? വിശദീകരണവുമായി ആഭ്യന്തരമന്ത്രാലയം
News18
  • Share this:
ന്യൂഡൽഹി: മെയ് മൂന്നുവരെ പ്രഖ്യാപിച്ച ലോക്ക്ഡൌണിലെ ഇളവുകൾ സംബന്ധിച്ച് കൂടുതൽ വ്യക്തതയുമായി ആഭ്യന്തരമന്ത്രാലയം. ബാർബർഷോപ്പുകൾ, മദ്യഷോപ്പുകൾ എന്നിവ തുറക്കുന്നതിന് അനുമതി നൽകിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി പുണ്യ സലീല ശ്രീവസ്തവ പറഞ്ഞു. നഗരപ്രദേശങ്ങളിൽ ഇവയ്ക്ക് സമ്പൂർണ വിലക്കുണ്ടാകുമെന്നും അവർ പറഞ്ഞു.

അതേസമയം കണ്ടെയ്നർ സോണുകൾ ഒഴികെയുള്ള സ്ഥലങ്ങളിലെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കുന്നതിന് വിലക്കില്ലെന്ന് പുണ്യ സലീല ശ്രീവസ്തവ പറഞ്ഞു. ഫ്ലാറ്റ്-റസിഡൻഷ്യൽ ഏരിയ പ്രദേശങ്ങളിലുള്ള കടകൾക്കും തുറന്നു പ്രവർത്തിക്കാം. ഗ്രാമപ്രദേശങ്ങളിൽ ആയിരിക്കുമ്പോൾ, ഷോപ്പിംഗ് മാളുകൾ ഒഴികെയുള്ള എല്ലാ കടകളും പ്രവർത്തിക്കാൻ അനുമതിയുണ്ടെന്നും അവർ വ്യക്തമാക്കി.

ബാർബർ ഷോപ്പുകൾ, ഹെയർ സലൂണുകൾ, മദ്യവിൽപ്പന ശാലകൾ തുടങ്ങിയവ തുറക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല. മെയ് മൂന്നിന് ശേഷം ഇവർ തുറന്നുപ്രവർത്തിക്കുമോയെന്ന കാര്യം ആഭ്യന്തരമന്ത്രാലയം പിന്നീട് തീരുമാനിക്കും.
BEST PERFORMING STORIES:'രാവിലെ 6 മുതൽ രാത്രി 10 വരെ പുറത്തിറങ്ങാൻ പൊലീസ് അനുമതി വേണ്ട'; നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് UAE[NEWS]പാർപ്പിട മേഖലയിലെ കടകൾ തുറക്കാം; മാളുകൾക്കും ഹോട്ട് സ്പോട്ടുകൾക്കും ഇളവില്ല; കേന്ദ്ര ഉത്തരവിറങ്ങി [NEWS]സ്​കൂളുകളിൽ മുഖാവരണം ഇനി നിർബന്ധം; നിർദ്ദേശം ആരോഗ്യ വകുപ്പിന്റേത് [NEWS]
ആഭ്യന്തരമന്ത്രാലയം ഇന്ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്ന കാര്യങ്ങൾ

* ഷോപ്പിംഗ് മാളുകളൊഴികെ ഗ്രാമപ്രദേശങ്ങളിലെ എല്ലാ കടകളും തുറക്കാൻ അനുവാദമുണ്ട്.

* നഗരങ്ങളിൽ, താമസകേന്ദ്രങ്ങൾക്കു സമീപത്തുള്ള എല്ലാ കടകളും തുറക്കാൻ അനുവാദമുണ്ട്. മാർക്കറ്റുകളിലെയും കച്ചവടകേന്ദ്രങ്ങളിലെയും കടകളും ഷോപ്പിംഗ് മാളുകളും തുറക്കാൻ അനുവാദമില്ല.

ഇ കൊമേഴ്‌സ് കമ്പനികളിലൂടെ അവശ്യവസ്തുക്കൾ മാത്രം വിൽപ്പനക്കുള്ള അനുവാദം തുടരും.

ദേശീയതലത്തിൽ കോവിഡ്‌ 19 നിയന്ത്രണത്തിനുള്ള മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയ പ്രകാരം മദ്യവും മറ്റ് അനുബന്ധവസ്തുക്കളുടെയും വിൽപ്പന നിരോധിച്ചിരിക്കുന്നതായി ആവർത്തിച്ച്‌ വ്യക്തമാക്കുന്നു.

പുതുക്കിയ ഏകീകൃത മാർ‌ഗ്ഗനിർ‌ദ്ദേശങ്ങളിൽ‌ വ്യക്തമാക്കിയതു പോലെയുള്ള ഗ്രാമ, നഗര മേഖലകളാണെങ്കിലും അതത് സംസ്ഥാനങ്ങളോ കേന്ദ്രഭരണപ്രദേശങ്ങളോ‌ വിലക്കപ്പെട്ട പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള ഇടങ്ങളിലെ കടകൾ തുറക്കാൻ‌ അനുവദിക്കില്ല.

First published: April 25, 2020, 3:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading