• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • മാസ്ക്ക് ധരിക്കാത്തവർക്ക് പെട്രോളുമില്ല, റേഷനുമില്ല; കർശന നടപടിയുമായി ഗോവ

മാസ്ക്ക് ധരിക്കാത്തവർക്ക് പെട്രോളുമില്ല, റേഷനുമില്ല; കർശന നടപടിയുമായി ഗോവ

no mask-no petrol | ഉപഭോക്താവ് മാസ്ക്ക് ധരിക്കാതെ എത്തിയാൽ ഒരു പെട്രോൾ പമ്പും വാഹനത്തിൽ ഇന്ധനം നിറയ്ക്കുകയോ ന്യായ വില കടകളിൽ റേഷനോ മറ്റ് പലചരക്ക് സാധനങ്ങളോ വിൽക്കുകയോ ചെയ്യരുതെന്ന് നിർദേശം നൽകി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    പനാജി: മാസ്ക് ധരിക്കാത്ത ആളുകൾക്ക് പെട്രോൾ പമ്പുകളിൽ ഇന്ധനമോ സംസ്ഥാനത്തെ ന്യായ വിലക്കടകളിൽ റേഷനോ നൽകില്ലെന്ന് ഗോവ സർക്കാർ തീരുമാനിച്ചു.

    ചീഫ് സെക്രട്ടറി പാരിമൽ റായ് അധ്യക്ഷനായ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി (എസ്ഇസി) യോഗത്തിലാണ് തീരുമാനം.

    കൊറോണ വൈറസ് മഹാമാരി കണക്കിലെടുത്ത് മാസ്കുകൾ അല്ലെങ്കിൽ മുഖം കവർ ഉപയോഗിക്കുന്നത് കർശനമായി നടപ്പാക്കേണ്ടതുണ്ടെന്ന് എസ്ഇസി തീരുമാനിച്ചു.

    ഉപഭോക്താവ് മാസ്ക്ക് ധരിക്കാതെ എത്തിയാൽ ഒരു പെട്രോൾ പമ്പും വാഹനത്തിൽ ഇന്ധനം നിറയ്ക്കുകയോ ന്യായ വില കടകളിൽ റേഷനോ മറ്റ് പലചരക്ക് സാധനങ്ങളോ വിൽക്കുകയോ ചെയ്യരുതെന്ന് നിർദേശം നൽകിയതായി പ്രസ്താവനയിൽ പറയുന്നു.
    TRENDING:Covid 19 | 130 കോടി ജനങ്ങളുള്ള മഹാരാജ്യത്ത് മൂന്നുമാസത്തിനിടെ മരണം 1000; ഇന്ത്യ എന്താണ് ചെയ്യുന്നത്? [NEWS]ആക്ഷേപിക്കാൻ യുഡിഎഫിന് എന്ത് അർഹത? 'സർക്കാരിന്റെ ധൂർത്ത്' ആരോപണങ്ങൾക്ക് മന്ത്രി തോമസ് ഐസക്കിന്റെ മറുപടി [NEWS]സ്വത്ത് തർക്കം: കുടുംബത്തിലെ ആറു പേരെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പൊലീസിൽ കീഴടങ്ങി [NEWS]
    'മാസ്ക് ഇല്ലെങ്കിൽ പെട്രോൾ ഇല്ല' അല്ലെങ്കിൽ 'മാസ്ക് ഇല്ലെങ്കിൽ-റേഷൻ ഇല്ല' തുടങ്ങിയ പ്രചാരണ പരിപാടികൾ സംസ്ഥാനം ആരംഭിച്ചിട്ടുണ്ട്.

    ഈ ആശയം നടപ്പിലാക്കാൻ ആവശ്യപ്പെട്ട് പെട്രോൾ പമ്പുകളിലേക്കും ന്യായമായ വിലക്കടകളിലേക്കും എത്തുന്നവിധം പ്രചരണം നടത്താൻ കമ്മിറ്റി സിവിൽ സപ്ലൈസ് ഡയറക്ടറോട് ആവശ്യപ്പെട്ടു.

    മാസ്ക് ധരിക്കാത്തതിന് ആയിരത്തോളം ആളുകളിൽ നിന്ന് പോലീസ് പിഴ ഈടാക്കിയതായി യോഗത്തിൽ സംസ്ഥാന ഇൻസ്പെക്ടർ ജനറൽ ജസ്പാൽ സിംഗ് പറഞ്ഞു.
    Published by:Anuraj GR
    First published: