'ആശ്ചര്യമില്ല; പ്രതീക്ഷിച്ച കാര്യം തന്നെ': അമേരിക്കയിൽ തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതികരിച്ച് ട്രംപ്

കോവിഡ് വളരെ മോശമായി തന്നെ വ്യാപിച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക. എൺപതിനായിരത്തോളം പേരാണ് ഇതുവരെ ഇവിടെ മരിച്ചത്.

News18 Malayalam | news18-malayalam
Updated: May 9, 2020, 7:10 AM IST
'ആശ്ചര്യമില്ല; പ്രതീക്ഷിച്ച കാര്യം തന്നെ': അമേരിക്കയിൽ തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതികരിച്ച് ട്രംപ്
Donald Trump
  • Share this:
വാഷിംഗ്ടൺ: അമേരിക്കയിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നതിൽ ആശ്ചര്യമൊന്നുമില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ' ഇത് പ്രതീക്ഷിച്ച കാര്യം തന്നെയാണ് പ്രത്യേകമായി ആശ്ചര്യപ്പെടേണ്ടതായി ഒന്നുമില്ല.. എല്ലാ ഞാൻ തിരികെ കൊണ്ടു വരും..' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. രാജ്യത്തെ തൊഴിൽ നഷ്ടമായവരുടെ കണക്കുകൾ ലേബർ ഡിപ്പാർട്മെന്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നടപ്പാക്കിയ ലോക്ക് ഡൗൺ മൂലം യുഎസിൽ ഏപ്രിലിൽ മാത്രം 20.5ദശലക്ഷം ആളുകൾക്ക് ജോലി നഷ്ടമായെന്നാണ് കണക്കുകൾ. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി മുൻകാലങ്ങളായി സൃഷ്ടിച്ച പല തൊഴിലവസരങ്ങളും ഇതോടെ ഇല്ലാതാക്കപ്പെട്ടിരിക്കുകയാണ്. 2009 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി കാലത്തുണ്ടായതിനെക്കാൾ വലിയ തൊഴിൽ പ്രതിസന്ധിയാണ് നിലവിലുണ്ടായിരിക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് 14.7% ആണ് ഉയർന്നിരിക്കുന്നത്. ‌പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.TRENDING:മദ്യം വാങ്ങാൻ ഓൺലൈൻ ആപ്പ്; സാധ്യതകൾ പരിശോധിക്കാൻ എക്സൈസ് വകുപ്പ് [NEWS]ബെന്യാമിനെ പോരാളി ഷാജിയുടെ അഡ്മിനാക്കുന്നതാണ് ഉചിതം: കെ.എസ് ശബരിനാഥൻ MLA [NEWS]നെയ്മറിന് ഫുട്ബോൾ മാത്രമല്ല അഭിനയവും അറിയാം; മണി ഹീസ്റ്റിൽ നെയ്മറിനെ കണ്ടിട്ട് മനസിലാകാത്തവരുണ്ടോ ? [NEWS]

കോവിഡ് വളരെ മോശമായി തന്നെ വ്യാപിച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക. എൺപതിനായിരത്തോളം പേരാണ് ഇതുവരെ ഇവിടെ മരിച്ചത്.
First published: May 9, 2020, 7:06 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading