നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഇല്ല; ഈ മാസം 28 വരെ സംസ്ഥാനത്തെ കടകള്‍ക്ക് മുഴുവന്‍ ദിവസവും തുറന്ന് പ്രവര്‍ത്തിക്കാം

    ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഇല്ല; ഈ മാസം 28 വരെ സംസ്ഥാനത്തെ കടകള്‍ക്ക് മുഴുവന്‍ ദിവസവും തുറന്ന് പ്രവര്‍ത്തിക്കാം

    ഇളവുകള്‍ നല്‍കുമ്പോള്‍ തന്നെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.

    • Share this:
      തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഈ മാസം 28 വരെ മുഴുവന്‍ കടകള്‍ളും തുറന്ന് പ്രവര്‍ത്തിക്കും. സ്വാതന്ത്ര്യ ദിനമായ നാളെയും ഓണത്തോടനുബന്ധിച്ച് 22-ാം തീയ്യതിയും സര്‍ക്കാര്‍ സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കിയത്. 29- നെ  സംസ്ഥാനത്ത് ഇനി സമ്പൂര്‍ണ്ണ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉണ്ടാകുകയുള്ളു.അതേസമയം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം തുടരും.ഇളവുകള്‍ നല്‍കുമ്പോള്‍ തന്നെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.

      കഴിഞ്ഞ  ഒരാഴ്ച കൊണ്ട് ട്രിപ്പിള്‍ ലോക്ഡൗണ്‍ വാര്‍ഡുകളുടെ എണ്ണം മൂന്നിരട്ടിയോളമായി വര്‍ദ്ധിച്ചു.സംസ്ഥാനത്തെ 87 തദ്ദേശ സ്ഥാപനങ്ങളിലായി 634 വാര്‍ഡുകളിലാണ് പുതിയതായി ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നത്. കഴിഞ്ഞ ആഴ്ച 52 തദ്ദേശ സ്ഥാപനങ്ങളിലായി 266 വാര്‍ഡുകളില്‍ മാത്രമായിരുന്നു ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള പ്രതിവാര രോഗനിരക്കിന്റെ അടിസ്ഥാനത്തിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ വാര്‍ഡുകള്‍ നിശ്ചയിക്കുന്നത്. പുതുക്കിയ നിയന്ത്രണം കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍ വന്നു.

      കഴിഞ്ഞ ആഴ്ചയിലേത് പോലെ ഇത്തവണയും ഏറ്റവുമധികം ട്രിപ്പിള്‍ ലോക്ഡൗണ്‍ വാര്‍ഡുകളുള്ളത് മലപ്പുറം ജില്ലയിലാണ്. അവിടെ 171 വാര്‍ഡുകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. പാലക്കാട് 102 വാര്‍ഡുകളിലും കോഴിക്കോട് 89 വാര്‍ഡുകളിലുമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. അതേസമയം ഇടുക്കി ജില്ലയില്‍ ഒരു വാര്‍ഡില്‍ പോലും ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്. തൃശൂരില്‍ 85 വാര്‍ഡുകളിലും എറണാകുളത്ത് 51 വാര്‍ഡുകളിലും വയനാട്ടില്‍ 47 വാര്‍ഡുകളിലും കര്‍ശന നിയന്ത്രണമുണ്ട്. കോട്ടയം- 26, കാസര്‍കോട്- 24, ആലപ്പുഴ- 13, കൊല്ലം- ഏഴ്, കണ്ണൂര്‍- ഏഴ്, പത്തനംതിട്ട-ആറ്, തിരുവനന്തപുരം- ആറ് എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണുള്ള വാര്‍ഡുകളുടെ എണ്ണം.

      100 മീറ്റര്‍ പരിധിയില്‍ അഞ്ചിലേറെ പേര്‍ക്ക് കോവിഡ് ഉണ്ടെങ്കില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍

      സംസ്ഥാനത്ത് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ചു. ഇനി മുതല്‍ നൂറുമീറ്റര്‍ പരിധിയില്‍ അഞ്ചിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ അവിടെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കും. വാര്‍ഡ് അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്ന ട്രിപ്പിള്‍ ലോക്ക്‌ഡൌണ്‍ ഇവിടെ പ്രാബല്യത്തില്‍ വരും. കോവിഡ് പ്രതിരോധത്തിന് വീടും ഓഫീസും ഉള്‍പ്പെടെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കാനുള്ള മാനദണ്ഡങ്ങളാണ് സര്‍ക്കാര്‍ പുതുക്കിയത്. തെരുവ്, മാര്‍ക്കറ്റ്, ഹാര്‍ബര്‍, മത്സ്യബന്ധന ഗ്രാമം, മാള്‍, റസിഡന്‍ഷ്യല്‍ ഏരിയ, ഫാക്ടറി, എംഎസ്എംഇ യൂണിറ്റ്, ഓഫീസ്, ഐടി കമ്പനി, ഫ്‌ലാറ്റ്, വെയര്‍ഹൗസ്, വര്‍ക്ഷോപ്, 10 പേരിലധികമുള്ള കുടുംബം എന്നിവയെല്ലാം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍വചനത്തില്‍ വരും.

      മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒരാഴ്ചയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. രോഗവ്യാപനം കൂടുതലുള്ള സ്ഥലത്തു നിന്ന് 100 മീറ്റര്‍ പരിധിയിലാകും നിയന്ത്രണം കൊണ്ടുവരുന്നത്. പരിധിയിലെ റോഡിന് ഇരു വശവുമുള്ള കച്ചവട സ്ഥാപനങ്ങളും വീടുകളും ഇതില്‍ ഉള്‍പ്പെടുത്തും. സോണുകളില്‍ പൊലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സ്ഥലങ്ങള്‍ ആരോഗ്യവകുപ്പ് പകല്‍ മൂന്നിനു മുമ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കണം. മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് തദ്ദേശസ്ഥാപനം ഉറപ്പാക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സെക്ടറല്‍ മജിസ്ട്രേട്ടുമാര്‍ തുടര്‍ച്ചയായി പട്രോളിങ് നടത്തും. കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ ഓരോ ആഴ്ചയിലെയും കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടിക ലഭ്യമാക്കും.
      Published by:Jayashankar AV
      First published:
      )}