നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • ജോലിയില്ല, പണവുമില്ല; ജീവനൊടുക്കും മുൻപേ കുട്ടികൾക്ക് ഭക്ഷണം വാങ്ങാൻ മൊബൈൽ ഫോൺ 2500 രൂപക്ക് വിറ്റ് അതിഥി തൊഴിലാളി

    ജോലിയില്ല, പണവുമില്ല; ജീവനൊടുക്കും മുൻപേ കുട്ടികൾക്ക് ഭക്ഷണം വാങ്ങാൻ മൊബൈൽ ഫോൺ 2500 രൂപക്ക് വിറ്റ് അതിഥി തൊഴിലാളി

    യുവാവ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ജില്ലാ ഭരണകൂടം. ഭക്ഷണം കിട്ടാത്തതുകൊണ്ടല്ല മരണമെന്നും വിശദീകരണം

    suicide

    suicide

    • Share this:
      ഭാര്യക്കും മാതാപിതാക്കൾക്കും നാലുകുട്ടികൾക്കും അരിയും പയറും വാങ്ങാൻ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണ്‍ 2500 രൂപക്ക് വിറ്റ അതിഥി തൊഴിലാളി വീട്ടിലെത്തി ജീവനൊടുക്കി. ഹരിയാന ഗുരുഗ്രാമത്തിൽ പെയിന്ററായി ജോലിക്കുന്ന ബിഹാർ സ്വദേശിയായ 35 കാരൻ ഛാബു മണ്ഡൽ ആണ് മരിച്ചത്. ലോക്ക്ഡൗണിനെ തുടർന്ന് ജോലിയില്ലാത്തതിനാൽ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

      കഴിഞ്ഞ ദിവസം മുഴുവൻ ഭക്ഷണം കഴിക്കാനില്ലാതെ പട്ടിണികിടക്കുകയായിരുന്നു കുടുംബം. നാലു മക്കളിൽ അഞ്ചുമാസം പ്രായമുള്ള കുട്ടിയാണ് ഇളയത്. അതുകൊണ്ടുതന്നെ ആഹാര സാധനങ്ങളുമായുള്ള ഭർത്താവിന്റെ വരവ് ഭാര്യ പൂനത്തെ ചെറുതൊന്നുമല്ല സന്തോഷിപ്പിച്ചത്. സമീപത്തുള്ളവർ നൽകുന്ന സൗജന്യഭക്ഷണം കഴിച്ചാണ് ലോക്ക്ഡൗൺ കാലം ഇവർ തള്ളി നീക്കിയിരുന്നത്.

      ഭർത്താവ് കൊണ്ടുവന്ന അരിയും പയറും പാചകം ചെയ്യുന്നതിന് മുൻപ് പൂനം വീട്ടിന് പുറത്തേക്കിറങ്ങിയതായിരുന്നു. അവളുടെ അമ്മ കുട്ടികളുമായി പുറത്തിറങ്ങി സമീപത്തെ മരച്ചുവട്ടിൽ ഇരിക്കുകയായിരുന്നു. തകരഷീറ്റു പതിച്ച കുടിലിനുള്ളിൽ ഈ സമയം മണ്ഡൽ ഒരു മുഴം കയറിൽ എല്ലാം അവസാനിപ്പിക്കുകയായിരുന്നു.

      You may also like:ലോക്ക് ഡൗൺ മാർഗരേഖയായി: കേരളത്തിൽ 4 സോണുകൾ‌; ജില്ല വിട്ടുള്ള യാത്രയ്ക്ക് നിരോധനം [NEWS]ലോക്ക് ഡൗൺ മാർഗരേഖ: ഏപ്രില്‍ 20 മുതൽ ഒറ്റ, ഇരട്ട അക്ക വാഹനങ്ങൾ; ക്രമീകരണം ഇങ്ങനെ [NEWS]സംസ്ഥാനത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ ഏപ്രില്‍ 20 മുതല്‍ തുറന്നുപ്രവര്‍ത്തിക്കും [NEWS]

      ''ലോക്ക് ഡൗൺ ആരംഭിച്ചതുമുതൽ ഞങ്ങൾ പ്രശ്നത്തിലാണ്. ഭക്ഷണത്തിന് ഏറെ ബുദ്ധിമുട്ട് സഹിച്ചു. ജോലിയുമില്ല, പണവുമില്ല. സൗജന്യ ഭക്ഷണവിതരണത്തെയാണ് ഞങ്ങൾ ആശ്രയിച്ചുവന്നത്. പക്ഷേ അത് എല്ലാ ദിവസവും കിട്ടിയിരുന്നില്ല''- നിറകണ്ണുകളോടെ പൂനം പറയുന്നു. അതേസമയം യുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നുവെന്നാണ് ഗുരുഗ്രാമം പൊലീസ് പറയുന്നത്.

      ''ഇന്നലെ ഉച്ചകഴിഞ്ഞാണ് ഞങ്ങൾക്ക് വിവരം ലഭിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കുടുംബാംഗങ്ങൾ യാതൊരു നടപടിയും ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടില്ല''- സെക്ടർ 53 പൊലീസ് സ്റ്റേഷൻ എസ്ഐ ദീപക് കുമാർ പറയുന്നു.

      ജില്ലാ ഭരണകൂടവും പൊലീസിന്റെ വാദം ആവർത്തിക്കുന്നു. 'കൊറോണ വ്യാപനത്തെ തുടർന്ന് യുവാവ് അസ്വസ്ഥനായിരുന്നു. ഭക്ഷണ ലഭ്യതക്ക് യാതൊരു തടസ്സവും ഇല്ലായിരുന്നു. സമീപത്ത് തന്നെ ഭക്ഷണ വിതരണ കേന്ദ്രവുമുണ്ട്'- ജില്ലാ ഭരണകൂടം പറയുന്നു. എന്നാൽ, സമീപത്തെ ഭക്ഷണ വിതരണം കേന്ദ്രം സെക്ടർ 56ലാണ്. അത് വളരെ ദൂരെയാണ്. എനിക്ക് ഇത്രയും ദൂരം നടന്നുപോയി ഭക്ഷണം വാങ്ങാൻ ആരോഗ്യമില്ല.- മണ്ഡലിന്റെ വയോധികനായ ഭാര്യാ പിതാവ് ഉമേഷ് പറയുന്നു.

      15 വർഷം മുൻപാണ് ബിഹാറിലെ മധേപുര ജില്ലയിൽ നിന്ന് മണ്ഡൽ ഗുരുഗ്രാമത്തിലെത്തിയത്. പത്ത് വർഷം മുൻപായിരുന്നു വിവാഹം. കഴിഞ്ഞ കുറച്ചുമാസങ്ങളായി സരസ്വതി കുഞ്ചിലാണ് താമസം. രണ്ട് ചെറിയ കുടുസ്സ് മുറികൾക്ക് 1500 രൂപ വീതമാണ് വാടകയായി നൽകുന്നത്.



      Published by:Rajesh V
      First published:
      )}