നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • രണ്ടു തവണ കോവിഡിനെ തോൽപ്പിച്ച് ജീവിതത്തിലേയ്ക്ക് മടങ്ങിയ തൊണ്ണൂറുകാരൻ, രക്ഷയായത് ജീവിതശൈലിയും മനോബലവും

  രണ്ടു തവണ കോവിഡിനെ തോൽപ്പിച്ച് ജീവിതത്തിലേയ്ക്ക് മടങ്ങിയ തൊണ്ണൂറുകാരൻ, രക്ഷയായത് ജീവിതശൈലിയും മനോബലവും

  2020 നവംബറിലാണ് ഇദ്ദേഹത്തിന് ആദ്യമായി കൊറോണ വൈറസ് ബാധിച്ചത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ഔറംഗബാദ്: മഹാരാഷ്ട്രയിൽ കോവിഡ് 19 കേസുകൾ കുത്തനെ ഉയരുന്നതിടെ രണ്ട് തവണ കോവിഡിനെ പൊരുതി തോൽപ്പിച്ച 90കാരൻ വാർത്തകളിൽ ഇടം നേടി. ബീഡ് ജില്ലയിലെ അഡാസ് സ്വദേശിയായ പാണ്ഡുരംഗ് ആത്മറാം അഗ്ലേവ് എന്ന അഡാസ്കർ എന്ന 90കാരനാണ് രണ്ട് തവണ മാരകമായ കോവിഡ് അണുബാധയിൽ നിന്ന് രക്ഷപ്പെട്ടത്. മികച്ച ആരോഗ്യ ശീലങ്ങൾ, ആരോഗ്യകരമായ ജീവിതശൈലി, ക്രിയാത്മക മനോഭാവം എന്നിവയാണ് ഈ 90കാരൻ വീണ്ടും ജീവിതത്തിലേയ്ക്ക് മടങ്ങാൻ കാരണം.

   2020 നവംബറിലാണ് ഇദ്ദേഹത്തിന് ആദ്യമായി കൊറോണ വൈറസ് ബാധിച്ചത്. കേജിലെ സർക്കാർ കേന്ദ്രത്തിൽ 10 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അന്ന് ഇദ്ദേഹം സുഖം പ്രാപിച്ചത്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെ കൊന്ന മാരക രോഗത്തിനെതിരായ തന്റെ പോരാട്ടത്തെക്കുറിച്ച് പി.ടി.ഐയോട് പാണ്ഡുരംഗ് സംസാരിച്ചു. തനിയ്ക്ക് ആദ്യമായി അണുബാധയുണ്ടായപ്പോൾ അതിന്റെ തീവ്രത കുറവായിരുന്നുവെന്നും എന്നാൽ രണ്ടാം തവണ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

   ഈ മാസം ആദ്യം പാണ്ഡുരംഗ് വീണ്ടും കോവിഡ് പോസിറ്റീവ് ആയതോടെ അദ്ദേഹത്തെ അംബജോഗൈയിലെ ലോഖണ്ടി സവർഗാവിലെ ഒരു കോവിഡ് -19 കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. അഞ്ച് ദിവസത്തിന് ശേഷം ഇവിടെ നിന്ന് ഡിസ്ചാർജ് ചെയ്തു. ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ സ്വാമി രമണാനന്ദ് തീർത്ഥ് മെഡിക്കൽ കോളേജിലെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ചികിത്സയ്ക്ക് ശേഷം ഏപ്രിൽ 17ന് ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു.

   "പിതാവിന്റെ ഹൈ-റെസല്യൂഷൻ കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രഫി (എച്ച്ആർസിടി) സ്കോർ 18 ആയിരുന്നുവെന്നും രണ്ടാമതും രോഗം പിടിപെട്ടപ്പോൾ സുഖം പ്രാപിക്കാൻ കുറച്ച് സമയമെടുത്തുവെന്നും പാണ്ഡുരംഗിന്റെ മകൻ വിഷ്ണു പറഞ്ഞു. അദ്ദേഹത്തിന്റെ അച്ചടക്കമുള്ള ജീവിതശൈലിയാണ് ജീവിതത്തിലേയ്ക്ക് തിരികെ വരാൻ സഹായിച്ചതെന്നും മകൻ പറഞ്ഞു.   ഇന്ന് ചെറുപ്പക്കാർ വിവിധതരം ആസക്തികളിലേക്ക് എളുപ്പത്തിൽ തിരിയുന്നു. എന്നാൽ ആരോഗ്യമുള്ളവരായിരിക്കാൻ വ്യായാമം ചെയ്യണം. താൻ പതിവായി നടക്കുകയും സമ്മർദ്ദരഹിതമായ ജീവിതം നയിക്കുകയും ചെയ്തിരുന്ന വ്യക്തായാണെന്നും ഇത് രോഗത്തിൽ നിന്ന് രക്ഷപെടാൻ വളരെയധികം സഹായിച്ചുവെന്നും തന്റെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തി പാണ്ഡുരംഗ് പറഞ്ഞു.

   ആശുപത്രിയിൽ രോഗികൾ മരിക്കുന്നത് തുടരുമ്പോഴും പാണ്ഡുരംഗ് കോവിഡ് പോസിറ്റീവ് ആയി തുടർന്നു. തനിക്ക് ഓക്സിജൻ നൽകിയിരുന്നെന്നും ഈ സമയത്ത് ആരോഗ്യത്തിലും ഭക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാമി രാമണാനന്ദ് തീർത്ഥ് മെഡിക്കൽ കോളേജിൽ പാണ്ഡുരംഗിനെ ചികിത്സിച്ച ഡോക്ടർമാരെയും മെഡിക്കൽ സ്റ്റാഫുകളെയും ഈ തൊണ്ണൂറുകാരന്റെ പോസിറ്റീവ് മനോഭാവം ഏറെ സ്വാധീനിച്ചു.

   മെഡിക്കൽ സ്റ്റാഫിന്റെ മനോവീര്യം വർദ്ധിപ്പിച്ച കുറച്ച് രോഗികൾ ആശുപത്രിയിൽ എത്തിയിരുന്നെന്നും പാണ്ഡുരംഗ് മാനസികമായി ശക്തനായിരുന്നുവെന്നും ഇത് അദ്ദേഹത്തിനെ അസുഖത്തെ പരാജയപ്പെടുത്താൻ സഹായിച്ചുവെന്നും ആശുപത്രിയുടെ കോവിഡ്-19 ചുമതലയുള്ള ഡോ. സിദ്ധാർത്ഥ്വർ ബിരാജ്ദർ പറഞ്ഞു. അദ്ദേഹം ഇവിടെ ചികിത്സയിൽ കഴിയുമ്പോൾ താൻ അദ്ദേഹത്തോടൊപ്പം 10 മിനിറ്റ് സമയം അധികം ചെലവഴിച്ചിരുന്നെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

   Keywords: Maharashtra, Covid 10, Corona virus, Covid Patient, മഹാരാഷ്ട്ര, കോവിഡ് 19, കൊറോണ വൈറസ്, കോവിഡ് രോഗി
   Published by:user_57
   First published:
   )}