നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • നൂല്‍പ്പുഴയില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍; സംസ്ഥാനത്ത് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ട്രൈബല്‍ പഞ്ചായത്ത്

  നൂല്‍പ്പുഴയില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍; സംസ്ഥാനത്ത് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ട്രൈബല്‍ പഞ്ചായത്ത്

  സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ആദിവാസി വിഭാഗക്കാര്‍ താമസിക്കുന്ന രണ്ടാമത്തെ ഗ്രാമപഞ്ചായത്താണ് നൂല്‍പ്പുഴ.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ട്രൈബല്‍ പഞ്ചായത്തായി വയനാട് ജില്ലയിലെ നൂല്‍പുഴ. ആദിവാസികള്‍ ഉള്‍പ്പെടെ പഞ്ചായത്തില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള 22,616 പേരാണുള്ളത്. ഇതില്‍ 21,964 പേരാണ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്.

   സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ആദിവാസി വിഭാഗക്കാര്‍ താമസിക്കുന്ന രണ്ടാമത്തെ ഗ്രാമപഞ്ചായത്താണ് നൂല്‍പ്പുഴ. 18 വയസ്സിന് മുകളില്‍ പ്രായമുള്ള 7602 ആദിവാസി വിഭാഗക്കാരാണ് ഇവിടെയുള്ളത്. ഇതില്‍ 7352 പേരാണ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. 6975 പേര്‍ക്ക് പ്രത്യേക ട്രൈബല്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചാണ് വാക്‌സിന്‍ നല്‍കിയത്. മൂന്നുമാസത്തിനുള്ളില്‍ കോവിഡ് പോസിറ്റീവ് ആയവര്‍, പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ തുടങ്ങിയവര്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിക്കാത്തത്.

   പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള അഞ്ച് സ്‌കൂളുകളിലാണ് ക്യാമ്പ് നടത്തിയത്. ട്രൈബല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ വാഹനങ്ങളിലാണ് ഇവരെ ക്യാമ്പുകളില്‍ എത്തിച്ചത്. ഇതിന് പുറമേ ക്യാമ്പിലെത്തി വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കാത്തവര്‍ക്കും, കിടപ്പ് രോഗികള്‍ക്കും ട്രൈബല്‍ വകുപ്പിന്റെ സഹായത്തോടെ കോളനികളില്‍ നേരിട്ടെത്തിയാണ് വാക്‌സിന്‍ നല്‍കിയത്.

   Also Read-സംസ്ഥാനത്ത് ഓഗസ്റ്റ് 9 മുതല്‍ 31 വരെ വാക്‌സിനേഷന്‍ യജ്ഞം; ലക്ഷ്യം പരമാവധി ആളുകളെ വാകസിനേറ്റ് ചെയ്യുക

   കോളനികളില്‍ ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി, ഫോണ്‍ നമ്പര്‍ എന്നിങ്ങനെ ഒരു രേഖയുമില്ലാതെ താമസിക്കുന്നവര്‍ക്കായി കോവിന്‍ ആപ്പില്‍ പ്രത്യേക സജ്ജീകരണം ഒരുക്കുകയും കോളനിയിലെ തന്നെ ഒരു വ്യക്തിയുടെ റഫറന്‍സ് ഐ.ഡി ഉപയോഗിച്ച് വാക്‌സിന്‍ ലഭ്യമാക്കുകയും ചെയ്തു.

   ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ വാക്‌സിനേറ്റഡ് ആയി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി അഞ്ച് ദിവസങ്ങളില്‍ മോപ്പ്-അപ്പ് ക്യാമ്പുകളും സംഘടിപ്പിച്ചു. ആര്‍.ആര്‍.ടി അംഗങ്ങളുടെയും, ആരോഗ്യ വകുപ്പിന്റെയും സഹായത്തോടെ വാര്‍ഡ് അടിസ്ഥാനത്തിലാണ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

   അതേസമയം സംസ്ഥാനത്ത് ശനിയാഴ്ച 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090, കോട്ടയം 995, തിരുവനന്തപുരം 944, കാസര്‍ഗോഡ് 662, വയനാട് 660, പത്തനംതിട്ട 561, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

   24 മണിക്കൂറിനിടെ 1,52,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,83,79,940 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
   Published by:Jayesh Krishnan
   First published:
   )}