• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19 | യുഎസിൽ നിന്നും ഒന്നും മറച്ചുവെച്ചിട്ടില്ല; വൈറസിനെ കുറിച്ച് ആദ്യ ദിവസം മുതൽ മുന്നറിയിപ്പ് നൽകി: WHO

COVID 19 | യുഎസിൽ നിന്നും ഒന്നും മറച്ചുവെച്ചിട്ടില്ല; വൈറസിനെ കുറിച്ച് ആദ്യ ദിവസം മുതൽ മുന്നറിയിപ്പ് നൽകി: WHO

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷത്തി എഴുപതിനായിരം പിന്നിട്ടു.

ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം ഗെബ്രിയൂസ്

ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം ഗെബ്രിയൂസ്

  • Share this:
    ജനീവ: കോവിഡ് 19 വ്യാപനത്തിൽ അമേരിക്കയുടെ ആരോപണങ്ങൾ വീണ്ടും തള്ളി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം. കോവിഡുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും അമേരിക്കയിൽ നിന്നും മറച്ചുവെച്ചിട്ടില്ലെന്നും WHO മേധാവി വ്യക്തമാക്കി.

    കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത് ആദ്യ ദിവസം മുതൽ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    "ഈ വൈറസ് അപകടകാരിയാണെന്ന് ആദ്യ ദിവസം മുതൽ മുന്നറിയിപ്പ് നൽകുന്നുണ്ട്." - അദ്ദേഹത്തിന്റെ വാക്കുകൾ. ലോകാരോഗ്യ സംഘടനയുടെ ജനീവയിലെ ആസ്ഥാനത്ത് നടന്ന ബ്രീഫിങ്ങിനിടയിലാണ് ഡയറക്ടർ ജനറലിന്റെ വിശദീകരണം.

    BEST PERFORMING STORIES:സൗദിയില്‍ ആറു പേർ കൂടി മരിച്ചു; രോഗബാധിതർ 10000 കടന്നു [PHOTO]മടങ്ങിവരാൻ ആഗ്രഹിക്കുന്നവർ കോവിഡ് ടെസ്റ്റ് നടത്തണം; പ്രവാസികളുടെ മടങ്ങിവരവ് മാർഗനിർദ്ദേശങ്ങൾ ആയി [NEWS] 50 ശതമാനം കേസുകളും രാജ്യത്തെ 10 നഗരങ്ങളിൽ; മുംബൈയിലും ഡൽഹിയിലും മാത്രമായി 5000ത്തിൽ അധികം കേസുകള്‍ [NEWS]

    അതേസമയം, ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷത്തി എഴുപതിനായിരം പിന്നിട്ടു. രോഗബാധിതരുടെ എണ്ണം 25 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ 1900ത്തിലേറെ പേർ മരിച്ചതോടെ അമേരിക്കയിലെ മരണസംഖ്യ 42,000 കടന്നു. രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിനടുത്തെത്തി.

    സ്പെയിൻ, ഇറ്റലി, ഫ്രാൻസ് രാജ്യങ്ങളിലാണ് യൂറോപ്പിൽ മരണസംഖ്യ 20,000 കടന്നത്. ബ്രിട്ടനിൽ ഇതുവരെ 16,000ത്തിലേറെ പേർ മരിച്ചു. അതിനിടെ നിയന്ത്രണങ്ങൾ നീക്കണമെന്ന ആവശ്യവുമായി യുഎസിലെ വിവിധ സ്റ്റേറ്റുകളിൽ പ്രതിഷേധം തുടരുകയാണ്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് യുഎസിൽ എണ്ണവില കുത്തനെ ഇടിഞ്ഞു.

    Published by:Naseeba TC
    First published: