തിരുവനന്തപുരത്ത് പ്രവർത്തനരഹിതമായ സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കും

സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
തിരുവനന്തപുരം: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനരഹിതമായി കിടക്കുന്ന സ്വകാര്യ ആശുപത്രികൾ ഏറ്റെടുത്ത് കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും.

കോവിഡ് പോസിറ്റീവ് ആവുന്ന ആളുകളെ ചികിത്സിക്കുവാനുള്ള സൗകര്യങ്ങൾ സ്വകാര്യ ആശുപത്രികളിൽ ഒരുക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി കളക്ടറേറ്റിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.

You may also like:രണ്ട് കൗൺസിലർമാർ ഉൾപ്പെടെ 89 രോഗബാധിതർ; മലപ്പുറത്ത് ആശങ്ക ഉയർത്തി കൊണ്ടോട്ടിയിലെ കോവിഡ് ഫലങ്ങൾ [NEWS]'40 എം.എൽ.എമാർക്ക് 65 വയസ് കഴിഞ്ഞ കാര്യം ജൂലൈ പത്തിന് സർക്കാർ ഓർത്തില്ലേ?' കെ.സുരേന്ദ്രൻ [NEWS] ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം [NEWS]

സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സയ്ക്കായി പ്രത്യേക സംവിധാനം  ഏർപ്പെടുത്തണം. ആവശ്യമെങ്കിൽ മറ്റ് സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള ജീവനക്കാരുടെ സേവനവും ഉപയോഗപ്പെടുത്താം. വരും ദിവസങ്ങളിൽ പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യമുണ്ടായാൽ  ബി, സി കാറ്റഗറിയിൽ ഉൾപ്പെടുന്ന രോഗികളെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ച് അവർക്കു വേണ്ട ചികിത്സ നൽകണം.കാറ്റഗറി എ-യിൽ ഉൾപ്പെടുന്ന ക്യാൻസർ രോഗികൾ, ഹൃദ്രോഗികൾ എന്നിവർക്ക് സർക്കാർ ആശുപത്രികളിൽ ആവശ്യമായ പരിചരണം നൽകും. ഗർഭിണികളായ കോവിഡ് രോഗികൾക്ക് പരിരക്ഷ ഉറപ്പാക്കാൻ പ്രത്യേക കേന്ദ്രം ഒരുക്കുമെന്നും കളക്ടർ വ്യക്തമാക്കി.
Published by:meera
First published:
)}