അവധിക്ക് നാട്ടിലെത്തിയ പ്രവാസിയും അമ്മയും ഒരേദിവസം മരിച്ചു; അച്ഛൻ മരിച്ചത് ഒരാഴ്ച മുമ്പ്

മെയ് എട്ടിന് മടങ്ങി വരാനായി സജി എസ് നായർ ശ്രീലങ്കൻ എയർലൈൻസിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ കോവിഡ് രണ്ടാം തരംഗ വ്യാപനം കാരണം ഫ്ലൈറ്റ് റദ്ദാക്കിയതോടെ യാത്ര മുടങ്ങി

Saji_Nair

Saji_Nair

 • Share this:
  തിരുവനന്തപുരം: അവധിക്ക് നാട്ടിലെത്തിയ പ്രവാസിയും അമ്മയും ഒരേ ദിവസം മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സജി എസ്. നായര്‍ (44), അദ്ദേഹത്തിന്റെ മാതാവ് വസന്തകുമാരി അമ്മ എന്നിവരാണ് ഞായറാഴ്ച രാവിലെ മരണപ്പെട്ടത്. യാംബൂവിൽ പ്രവാസിയായിരുന്ന സജി എസ് നായർ മടങ്ങി പോകാനിരിക്കെയാണ് ഇന്നു രാവിലെ മരണപ്പെട്ടത്. സജിയുടെ പിതാവ് ശശിധരന്‍ നായര്‍ ഹൃദയാഘാതം മൂലം ഈ മാസം 24ന് മരിച്ചിരുന്നു. ഒരാഴ്ചക്കിടെ കുടുംബത്തിലെ മൂന്ന് പേരുടെ മരണം നാട്ടുകാർക്കിടയിലും പ്രവാസി സുഹൃത്തുക്കൾക്കിടയിലും നൊമ്പരമായി.

  മെയ് എട്ടിന് മടങ്ങി വരാനായി സജി എസ് നായർ ശ്രീലങ്കൻ എയർലൈൻസിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ കോവിഡ് രണ്ടാം തരംഗ വ്യാപനം കാരണം ഫ്ലൈറ്റ് റദ്ദാക്കിയതോടെ യാത്ര മുടങ്ങി. അതിനിടെ ബഹറിൻ വഴിയുള്ള ഫ്ലൈറ്റിൽ മടങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. അതിനിടെ കോവിഡ് ബാധിതനാകുകയും ചെയ്തു. മെയ് 24ന് അച്ഛൻ മരിച്ചു. കോവിഡ് ബാധിതനായ സജിയുടെ ആരോഗ്യനില കൂടുതൽ വഷളായി. ഇതിനിടെ അമ്മയും ഗുരുതരാവസ്ഥയിലായി. രണ്ടു പേരും ഇന്നു രാവിലെ മരിക്കുകയായിരുന്നു.

  2003 മുതല്‍ സൗദി അറേബ്യയിൽ പ്രവാസിയായി എത്തിയ സജി നിലവില്‍ യാംബു വ്യവസായ നഗരിയിലെ ലൂബ്റഫ് കമ്ബനിയില്‍ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: അനുപമ, മക്കള്‍: ഗൗരി, ഗായത്രി, സഹോദരങ്ങള്‍: ഷാജി എസ്. നായര്‍, ശ്രീജ മഹേന്ദ്ര കുമാര്‍ (ദമ്മാം ഇന്റര്‍ നാഷനല്‍ സ്‌കൂള്‍ അധ്യാപിക).

  Also Read- COVID 19 | സംസ്ഥാനത്ത് ഇന്ന് 186 മരണം; 19894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  നിതകമാറ്റം വന്ന കോവിഡ് വ്യാപിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാ വിലക്കിൽ ഇളവ് വരുത്തി സൗദി അറേബ്യ. 11 രാജ്യങ്ങളിലെ പൗരന്മാരുടെ യാത്രാ വിലക്കാണ് സൗദി അറേബ്യ ഞായറാഴ്ച രാവിലെ മുതൽ നീക്കിയത്. കൊറോണ വൈറസ് രാജ്യത്ത് പടരാതിരിക്കാനാണ് ഈ വിലക്ക് ഏർപ്പെടുത്തിയത്. എന്നിരുന്നാലും, ഈ 11 രാജ്യങ്ങളിലെ പൗരന്മാർ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുമ്പോൾ ക്വറന്‍റീനിൽ കഴിയേണ്ടത് നിർബന്ധമാണ്. യുഎഇ, ജർമ്മനി, യുണൈറ്റഡ് സ്റ്റേറ്റ്സ്, അയർലൻഡ്, ഇറ്റലി, പോർച്ചുഗൽ, യുണൈറ്റഡ് കിംഗ്ഡം, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ജപ്പാൻ എന്നിവയാണ് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നത്. സൗദി സർക്കാർ വാർത്താ ഏജൻസിയായ എസ് പി എയുടെ റിപ്പോർട്ട് അനുസരിച്ച് ഈ 11 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മെയ് 30 ഞായറാഴ്ച മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും.

  കോവിഡ് രണ്ടാം തരംഗത്തോടെ ഇന്ത്യയിൽ സൃഷ്ടിക്കപ്പെട്ട വ്യപാനം രൂക്ഷമായതോടെയാണ് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് സൗദി അറേബ്യ യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം, ഏറ്റവും പുതിയ കോവിഡ് പ്രതിദിന കണക്കുകൾ ഇന്ത്യയിൽ ആശ്വാസം നൽകുന്നതാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂരിനുള്ളിൽ 1,65,553 കേസുകൾ റിപ്പോർട്ട് ചെയ്തു, ഇത് കഴിഞ്ഞ 46 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന കേസുകളാണ്. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 2,78,94,800 ആയി ഉയർന്നു.
  Published by:Anuraj GR
  First published:
  )}